ഞെട്ടിയോ ;1500 രൂപയ്ക്ക് നോക്കിയ ഫോണുകൾ പുറത്തിറക്കി

Updated on 27-Mar-2022
HIGHLIGHTS

നോക്കിയയുടെ പുതിയ ഫീച്ചർ ഫോണുകൾ വിപണിയിൽ അവതരിപ്പിച്ചു

Nokia 105 Africa Edition ആണ് വിപണിയിൽ എത്തിയിരിക്കുന്നത്

നോക്കിയയുടെ പുതിയ ഫീച്ചർ ഫോണുകൾ ഇതാ ലോക വിപണിയിൽ അവതരിപ്പിച്ചിരിക്കുന്നു .Nokia 105 Africa Edition എന്ന ഫീച്ചർ ഫോണുകളാണ് ഇപ്പോൾ വിപണിയിൽ പുറത്തിറക്കിയിരിക്കുന്നത് .വില നോക്കുകയാണെങ്കിൽ ഈ ഫോണുകൾക്ക് NGN 8,100 രൂപയാണ് വില വരുന്നത് .ഇന്ത്യൻ വിപണിയിൽ കൺവെർട്ട് ചെയ്യുമ്പോൾ ഏകദേശം 1450 രൂപയ്ക്ക് അടുത്താണ് വില വരുന്നത് .മറ്റു പ്രധാന സവിശേഷതകൾ നോക്കാം .

ഡിസ്‌പ്ലേയുടെ സവിശേഷതകൾ നോക്കുകയാണെങ്കിൽ 1.77 ഇഞ്ചിന്റെ QQVGA ഡിസ്‌പ്ലേയിലാണ് പുറത്തിറങ്ങിയിരിക്കുന്നത് .കൂടാതെ 120×160 പിക്സൽ റെസലൂഷനും ഈ സ്മാർട്ട് ഫോണുകൾ കാഴ്ചവെക്കുന്നുണ്ട് .പ്രോസ്സസറുകളിലേക്കു വരുകയാണെങ്കിൽ ഈ സ്മാർട്ട് ഫോണുകൾക്ക്  Unisoc 6531E പ്രോസ്സസറുകളാണ് നൽകിയിരിക്കുന്നത് .

ആന്തരിക സവിശേഷതകൾ നോക്കുകയാണെങ്കിൽ ഈ സ്മാർട്ട് ഫോണുകൾ 4MBയുടെ റാം കൂടാതെ 4MBയുടെ സ്റ്റോറേജുകളിൽ ഈ ഫോണുകൾ വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .ഈ ഫോണുകളിൽ ഡ്യൂവൽ സിം ഉപയോഗിക്കുവാൻ സാധിക്കുന്നു എന്നതാണ് ഇതിന്റെ മറ്റൊരു പ്രധാന സവിശേഷതകളിൽ എടുത്തു പറയേണ്ടത് .

ബാറ്ററിയിലേക്കു വരുകയാണെങ്കിൽ ഈ സ്മാർട്ട് ഫോണുകൾക്ക് 800mAhന്റെ റിമൂവബിൾ ബാറ്ററിയാണ് നൽകിയിരിക്കുന്നത് .വില നോക്കുകയാണെങ്കിൽ ഈ Nokia 105 Africa Editio ഫോണുകൾക്ക് NGN 8,100 രൂപയാണ് വില വരുന്നത് .ഇന്ത്യൻ വിപണിയിൽ കൺവെർട്ട് ചെയ്യുമ്പോൾ ഏകദേശം 1450 രൂപയ്ക്ക് അടുത്താണ് വില വരുന്നത് .

Anoop Krishnan

Experienced Social Media And Content Marketing Specialist

Connect On :