1000 രൂപ ബഡ്ജറ്റ് ഫോണുകൾ നോക്കിയ ഇതാ പുറത്തിറക്കി

1000 രൂപ ബഡ്ജറ്റ് ഫോണുകൾ നോക്കിയ ഇതാ പുറത്തിറക്കി
HIGHLIGHTS

പരിഷ്ക്കരിച്ച നോക്കിയ 105, പുതിയ നോക്കിയ 105 പ്ലസ് ഇന്ത്യയില്‍ അവതരിപ്പിച്ചു

സ്നേക് ഉള്‍പ്പെടെയള്ള ഗെയിമുകള്‍ ഫോണില്‍ മുന്‍കൂറായി ഉള്‍ക്കൊള്ളിച്ചിട്ടുണ്ട്

എച്ച്എംഡി ഗ്ലോബല്‍ നവീകരിച്ച നോക്കിയ 105, പുതിയ നോക്കിയ 105 പ്ലസ് എന്നിവ ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ചു. താങ്ങാനാവുന്ന വിലയില്‍ ഏറ്റവും മികച്ച ഫീച്ചറുകളുമായാണ് ഇരുഫോണുകളും വരുന്നത്. കയ്യില്‍ ഒതുങ്ങുന്ന, തികച്ചും ദൃഢവും ആധുനികവുമായ ഡിസൈനാണ് പരിഷ്ക്കരിച്ച നോക്കിയ 105 ഫോണിന്. വയര്‍ലെസ് എഫ്എം റേഡിയോയാണ് മറ്റൊരു സവിശേഷത. മികച്ച ബാറ്ററി ലൈഫുള്ളതിനാല്‍ തടസമില്ലാതെ സംസാരവും ഗെയിമും ആസ്വദിക്കാം.             

 സ്നേക് ഉള്‍പ്പെടെയള്ള ഗെയിമുകള്‍ ഫോണില്‍ മുന്‍കൂറായി ഉള്‍ക്കൊള്ളിച്ചിട്ടുണ്ട്. നൂതനമായ രൂപകല്‍പനയാണ് ഫീച്ചര്‍ ഹെവി എന്‍ട്രി ലെവല്‍ ഫോണായ നോക്കിയ 105 പ്ലസിന്. എംപി3 പ്ലെയര്‍, ഓട്ടോ കോള്‍ റെക്കോര്‍ഡിങ്, വയര്‍ലെസ് എഫ്എം റേഡിയോ എന്നിവയുണ്ട്. 1000 എംഎഎച്ചാണ് ബാറ്ററി. ഇത് 18 ദിവസം വരെ സ്റ്റാന്‍ഡ്ബൈ സമയമുള്ള ബാറ്ററി ലൈഫ് നല്‍കും എസ്ഡി കാര്‍ഡ് സ്ലോട്ടും, പ്രീലോഡഡ് ഗെയിമുകളുമായാണ് ഫോണ്‍ വരുന്നത്.

 ചാര്‍ക്കോള്‍, ബ്ലൂ നിറഭേദങ്ങളിലുള്ള നോക്കിയ 105ന് 1299 രൂപ മുതലും, ചാര്‍ക്കോള്, റെഡ് കളര്‍ വേരിയന്‍റുകളില്‍ എത്തുന്ന നോക്കിയ 105 പ്ലസിന് 1399 രൂപ മുതലുമാണ് വില. രണ്ട് ഫോണുകളും ഇന്ത്യയിലെ പ്രമുഖ റീട്ടെയില്‍ സ്റ്റോറുകള്‍, ഇ-കൊമേഴ്സ് പ്ലാറ്റ്ഫോമുകള്‍, നോക്കിയ ഡോട്ട് കോം എന്നിവയില്‍ ലഭ്യമാണ്. മാനദണ്ഡങ്ങള്‍ക്ക് വിധേയമായി ഇരുഫോണുകള്‍ക്കും ഒരു വര്‍ഷത്തെ റീപ്ലേസ്മെന്‍റ് വാറന്‍റിയും ലഭിക്കും.

 ഏറ്റവും പുതിയ ഐഡിസി റിപ്പോര്‍ട്ടുകള്‍ പ്രകാരം മൂല്യത്തിലും ജനപ്രീതിയിലും നോക്കിയ ഇന്ത്യയിലെ നമ്പര്‍ വണ്‍ ഫീച്ചര്‍ ഫോണ്‍ ബ്രാന്‍ഡാണെന്ന് എച്ച്എംഡി ഗ്ലോബല്‍ വൈസ് പ്രസിഡന്‍റ് സന്‍മീത് സിങ് കൊച്ചാര്‍ പറഞ്ഞു. നോക്കിയ 105, നോക്കിയ 105 പ്ലസ് എന്നിവയുടെ അവതരണത്തോടെ ഈ വിഭാഗത്തില്‍ തങ്ങളുടെ മുന്നേറ്റം തുടരുകയാണ്. നോക്കിയയുടെ വിശ്വാസ്യത അതേപടി നിലനിര്‍ത്തി സെഗ്മെന്‍റുകളിലുടനീളമുള്ള തങ്ങളുടെ ഉപയോക്താക്കള്‍ക്ക് മികച്ച മൂല്യം ലഭ്യമാക്കുന്നത് തുടരുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Anoop Krishnan

Anoop Krishnan

Experienced Social Media And Content Marketing Specialist View Full Profile

Digit.in
Logo
Digit.in
Logo