മാസ്ക്ക് ഇല്ലെങ്കിലും കേസില്ല ;സംസഥാനങ്ങൾക്ക് കേന്ദ്ര സർക്കാർ നിർദേശം ?

മാസ്ക്ക് ഇല്ലെങ്കിലും കേസില്ല ;സംസഥാനങ്ങൾക്ക് കേന്ദ്ര സർക്കാർ നിർദേശം ?
HIGHLIGHTS

ഇനി മാസ്ക്ക് ധരിച്ചില്ലെങ്കിലും കേസില്ല ;കേന്ദ്ര സർക്കാർ നിർദേശം ,സത്യം എന്ത്

സ്ക്ക് ഉപയോഗവും അതുപോലെ തന്നെ സാമൂഹിക അകലവും നിർബന്ധമായും പാലിക്കണം എന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചിരിക്കുന്നു

കഴിഞ്ഞ കുറച്ചു നാളുകളായി നമ്മൾ ഏറ്റവും കൂടുതൽ ഉപയോഗിക്കുന്ന സാധനങ്ങളിൽ ഒന്നാണ് മാസ്ക്ക് .കൊറോണയുടെ വ്യാപനത്തിൽ കർശന നടപടികൾ ആയിരുന്നു സംസ്ഥാനത്തു ഏർപ്പെടുത്തിയിരുന്നത് .മാസ്ക്ക് ഇല്ലാതെ വരുന്ന ആളുകൾക്ക് വലിയ പിഴകൾ വരെ സംസ്ഥാനത്തു ഏർപ്പെടുത്തിയിരുന്നു .അതിൽ പലതും വലിയ ചർച്ചാവിഷയം തന്നെ ആയതായിരുന്നു .

കാറിൽ പോകുമ്പോൾ വരെ മാസ്ക്ക് നിർബന്ധമായിരുന്നു .എന്നാൽ ഇപ്പോൾ ഇതാ കേന്ദ്ര സർക്കാരിന്റെ പുതിയ അറിയിപ്പുകൾ എത്തിയിരിക്കുന്നു .മാസ്ക്ക് ,ആൾകൂട്ടം ,കോവിഡ് നിയന്ത്രണ ലംഘനം എന്നിവയ്ക്ക് ചുമത്തിയിരുന്ന കേസുകൾ ഇനി മുതൽ ഒഴിവാക്കണം എന്ന റിപ്പോർട്ടുകളാണ് പുറത്തുവരുന്നത്  .

എന്നാൽ ഇപ്പോൾ ലഭിക്കുന്ന റിപ്പോർട്ടുകൾ പ്രകാമാസ്ക്ക് ഉപയോഗം തുടരണം എന്ന നിർദേശവുമായാണ് ഇപ്പോൾ കേന്ദ്ര ആരോഗ്യ മന്ത്രാലയം ഇപ്പോൾ എത്തിയിരിക്കുന്നത് . മാസ്ക്ക് ഉപയോഗവും അതുപോലെ തന്നെ സാമൂഹിക അകലവും നിർബന്ധമായും പാലിക്കണം എന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചിരിക്കുന്നു .

 

 

Anoop Krishnan

Anoop Krishnan

Experienced Social Media And Content Marketing Specialist View Full Profile

Digit.in
Logo
Digit.in
Logo