Apple iPhone 15 Price cut: 8000 രൂപ വില കുറച്ച് സാക്ഷാൽ iPhone 15! എങ്ങനെയെന്നോ?
iPhone 15 ഇതാ ഡിസ്കൌണ്ട് വിലയിൽ വാങ്ങാം
croma-യിലാണ് ഐഫോൺ 15ന് ഓഫർ നൽകുന്നത്
ബാങ്ക് കാർഡ് ഓഫറും ഫ്ലാറ്റ് ഡിസ്‌കൗണ്ട് ഓഫറും ഉൾപ്പെടെയാണ് ഓഫർ
iPhone 15 വീണ്ടും ഡിസ്കൌണ്ട് വിലയിൽ വാങ്ങാനുള്ള ഒരു സുവർണാവസരമാണ് ഇപ്പോൾ ലഭിക്കുന്നത്. എന്നാൽ, ആമസോണിലോ ഫ്ലിപ്കാർട്ടിലോ അല്ല ഈ iPhone offer.
ഏതാനും മാസങ്ങൾക്ക് മുമ്പ് വിപണിയിലെത്തിയ ഏറ്റവും പുതിയ ആപ്പിൾ ഫോണിന് 8,000 രൂപയുടെ വിലക്കിഴിവാണ് ഇപ്പോൾ പ്രഖ്യാപിച്ചിരിക്കുന്നത്.
ബാങ്ക് കാർഡ് ഓഫറും ഫ്ലാറ്റ് ഡിസ്‌കൗണ്ട് ഓഫറും ഉൾപ്പെടെയാണ് ഈ ഐഫോൺ 15 വിലക്കിഴിവ് പ്രഖ്യാപിച്ചിരിക്കുന്നത്. croma-യിലാണ് ഐഫോൺ 15ന് ഓഫർ നൽകുന്നത്. വിലയും ഓഫർ വിവരങ്ങളും വിശദമായി അറിയാം. Click to know more
iPhone 15 Croma ഓഫർ
79,900 രൂപയിലാണ് ക്രോമയിൽ ഐഫോൺ 15 വിൽപ്പനയ്ക്ക് എത്തിച്ചിട്ടുള്ളത്. എന്നാൽ പേയ്മെന്റ് സമയത്ത് ക്രോമ പ്ലാറ്റ്‌ഫോം നിങ്ങൾക്ക് 3,000 രൂപ ഫ്ലാറ്റ് കിഴിവ് ലഭിക്കുന്നു. എച്ച്‌ഡിഎഫ്‌സി ബാങ്ക് ക്രെഡിറ്റ് കാർഡുകളിൽ 5,000 രൂപയുടെ അധിക കിഴിവ് ഉൾപ്പെടുന്നു. ഇത് കൂടി ചേരുമ്പോൾ നിങ്ങൾക്ക് ഐഫോൺ 14 വെറും 71,900 രൂപയിൽ പർച്ചേസ് ചെയ്യാവുന്നതാണ്. ഐഫോൺ 15ന്റെ 128 GB സ്റ്റോറേജ് ഫോണിനാണ് ഓഫർ പ്രഖ്യാപിച്ചിട്ടുള്ളത്.
iPhone 15 വാങ്ങിയാൽ എന്തെല്ലാം നേട്ടങ്ങൾ?
4K സിനിമാറ്റിക് മോഡ്, അതിവേഗ പെർഫോമൻസ് നൽകുന്ന ചിപ്‌സെറ്റ്, പുതിയ പഞ്ച്-ഹോൾ ഡിസ്‌പ്ലേ ഡിസൈൻ, യുഎസ്ബി-സി പോർട്ട് എന്നിവയെ സപ്പോർട്ട് ചെയ്യുന്ന ഫോണാണ് ഐഫോൺ 15.
Read More: ഇനി ChatGPT ഔട്ട്! 57 വിഷയങ്ങളിൽ മിടുമിടുക്കനാകും Google Gemini AI
48 മെഗാപിക്‌സലാണ് ഫോണിന്റെ മെയിൻ ക്യാമറ. മുൻപ് വന്നിട്ടുള്ള ഐഫോൺ 14-നേക്കാൾ തെളിച്ചമുള്ള ഡിസ്പ്ലേയാണ് ഈ പുതിയ മോഡൽ ആപ്പിൾ ഫോണിന്. 6.7 ഇഞ്ച് മുതൽ ഐഫോൺ 15 സീരീസുകളുടെ സ്ക്രീനിന് വലിപ്പം വരുന്നു. OLED ഉൾപ്പെടുത്തി വരുന്ന സൂപ്പർ റെറ്റിന XDR ഡിസ്‌പ്ലേയാണ് ഏറ്റവും പുതിയ ആപ്പിൾ ഫോണിലുള്ളത്. 2X ടെലിഫോട്ടോ സൂം, 4K സിനിമാറ്റിക് മോഡ് എന്നീ ആകർഷക ഫീച്ചറുകളും ഫോണിൽ പ്രതീക്ഷിക്കാം. കൂടാതെ, ഒരു ദിവസം മുഴുവൻ നിലനിൽക്കുന്ന ബാറ്ററി ലൈഫാണ് ഐഫോണിലുള്ളത്.
മുൻഗാമികളേക്കാൾ ഈ പുതിയ ഐഫോൺ 15ൽ USB-C ചാർജിങ് പോർട്ടാണുള്ളത്. അതിനാൽ തന്നെ ലോക്കൽ ചാർജിങ് കേബിളുകളല്ലാതെ ഗുണനിലവാരമുള്ള ആൻഡ്രോയിഡ് ഫോൺ ചാർജറുകളും ഐഫോൺ 15-ന് ഇണങ്ങും.
കൂടുതൽ ഐഫോൺ 15 ഓഫറുകൾ
ഐഫോൺ 15ന്റെ 256GB സ്റ്റോറേജ് വേരിയന്റിന് ക്രോമയിൽ 89,900 രൂപയാണ് വില. HDFC ബാങ്ക് ക്രെഡിറ്റ് കാർഡുകൾക്കും മറ്റും ഓഫറുകളും ലഭിക്കും. ആപ്പിൾ ഐഫോൺ 15ന്റെ 512GB വേരിയന്റിനാകട്ടെ 109,900 രൂപയുമാണ് വില വരുന്നത്.
Anju M U
She loves to connect you to the latest Technology News and updates. Covering latest film releases in OTT and Malayalam movie news. Specialised in topics like Technology, Film and Travel. View Full Profile