പൊളിച്ചടുക്കി ഷവോമി ,കുട്ടികൾക്കായി പുതിയ ഫോൺ അവതരിപ്പിക്കുന്നു ;വില വെറും

Updated on 21-Jul-2020
HIGHLIGHTS

കുറഞ്ഞ വിലയിൽ വാങ്ങിക്കുവാൻ സാധിക്കുന്ന ഫോണുകളാണ് ഇത്

ഇതിന്റെ ഏകദേശ വില ഇപ്പോൾ ലിസ്റ്റ് ചെയ്തിരിക്കുന്നു

ഇതിന്റെ ഏകദേശ വില ഇപ്പോൾ ലിസ്റ്റ് ചെയ്തിരിക്കുന്നു

ഇന്ത്യയിൽ ചുരുങ്ങിയ കാലം കൊണ്ട് ഏറ്റവും കൂടുതൽ സ്മാർട്ട് ഫോണുകൾ വിറ്റഴിക്കപ്പെട്ട ഒരു സ്മാർട്ട് ഫോൺ കമ്പനിയായിരുന്നു ഷവോമി .ബഡ്ജറ്റ് റെയിഞ്ചിൽ മികച്ച ക്യാമറ സ്മാർട്ട് ഫോണുകൾ പുറത്തിറക്കിയായിരുന്നു ഷവോമി വിപണികീഴടക്കിയിരുന്നത് .ആദ്യത്തെ 48 മെഗാപിക്സൽ ബഡ്ജറ്റ് ക്യാമറ സ്മാർട്ട് ഫോണുകളും ഷവോമി ആയിരുന്നു പുറത്തിറക്കിയിരുന്നത് .

ഇന്ത്യയിൽ ഏറ്റവും കൂടുതൽ സ്മാർട്ട് ഫോണുകൾ വിറ്റഴിക്കപ്പെട്ട ഒരു ബ്രാൻഡ് ആയിരുന്നു ഷവോമിയുടെ 48 മെഗാപിക്സൽ ഡ്യൂവൽ ക്യാമറയിൽ പുറത്തിറങ്ങിയ ഷവോമി റെഡ്മി നോട്ട് 7 പ്രൊ എന്ന സ്മാർട്ട് ഫോണുകൾ .ഇപ്പോൾ ഷവോമിയിൽ നിന്നും ലാപ്‌ടോപ്പുകൾ ,സ്മാർട്ട് വാച്ചുകൾ ,ബാഗുകൾ തുടങ്ങിയ നിരവധി ഉത്പന്നങ്ങളും വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .

എന്നാൽ ഇപ്പോൾ ഇതാ ഷവോമി വെത്യസ്ത്തമായ ഒരു ഉത്പന്നവുമായാണ് എത്തിയിരിക്കുന്നത് .അത് മറ്റൊന്നുമല്ല ഒരു ഫോൺ ആണ് .ഷവോമിയുടെ ക്രൗഡ് ഫണ്ടിങ് പ്ലാറ്റ്ഫോം ആണ് പുതിയ ഉത്പന്നങ്ങൾ ഇപ്പോൾ വിപണിയിൽ എത്തിക്കുന്നത് .എന്നാൽ ലോഞ്ചിങിന് മുൻപ് തന്നെ ഇതിന്റെ വിലയും കൂടാതെ മറ്റു സവിശേഷതകൾ എല്ലാം തന്നെ ഷവോമി ഇപ്പോൾ പുറത്തുവിട്ടിരുന്നു .

കുട്ടികൾക്ക് കളിക്കുന്നതിനു ഒരു ഫോൺ എന്ന രീതിയിലാണ് ക്വീൻ ഫോൺ എന്ന പേരിൽ ഇപ്പോൾ പുതിയ ഉത്പന്നങ്ങൾ വിപണിയിൽ എത്തിക്കുന്നത് .ഇതിന്റെ പ്രതീക്ഷിക്കുന്ന വില 4276 രൂപായാണ് .ഈ കുട്ടികളുടെ ഫോൺ രണ്ടു നിറങ്ങളിൽ പുറത്തിറക്കുന്നു എന്നാണ് റിപ്പോർട്ടുകൾ .പിങ്ക് കൂടാതെ വൈറ്റ് എന്നി നിറങ്ങളിലായാണ് എത്തിക്കുന്നത് .

വൈഫൈ കണക്ടിവിറ്റി ,ബ്ലൂടൂത്ത് കൂടാതെ ആൻഡ്രോയിഡ് എന്നിവ ഇതിൽ പ്രതീക്ഷിക്കാവുന്നതാണ് .അതുപോലെ തന്നെ 4ജി ഇസിം ഇതിൽ സപ്പോർട്ട് ചെയ്യുന്നതാണ് എന്നാണ് സൂചനകൾ .കുട്ടികൾക്ക് മാതാപിതാക്കൾക്കുമായി സംസാരിക്കുന്നതിനു ഇത് സഹായിക്കുന്നതാണ് .

Anoop Krishnan

Experienced Social Media And Content Marketing Specialist

Connect On :