പുതിയ പേയ്മെന്റ് ഓപ്‌ഷനുകളുമായി വാട്ട്സ് ആപ്പ് പേയ്‌മെന്റ്
ഇനി ബാങ്കിൽ പോകണ്ട ;വാട്ട്സ് ആപ്പ് പേയ്‌മെന്റ് നിങ്ങളുടെ വിരൽതുമ്പിൽ
പുതിയ പേയ്‌മെന്റ് സംവിധാനങ്ങളുമായി വാട്ട്സ് ആപ്പ് എത്തുന്നു .എന്നാൽ കഴിഞ്ഞ വർഷം തന്നെ പരീക്ഷണം തുടങ്ങിയ ഈ ഫീച്ചറുകൾ ഉടൻ തന്നെ ഇന്ത്യയിലെ വാട്ട്സ് ആപ്പ് ഉപഭോതാക്കൾക്ക് ലഭ്യമാകുന്നതാണു് .UPI പേയ്‌മെന്റ് സംവിധാനമാണ് വാട്ട്സ് ആപ്പിൽ നടപ്പാക്കുന്നത് .ഇന്ത്യയിലെ എല്ലാ മുൻനിര ബാങ്കുകളും വാട്ട്സ് ആപ്പിന്റെ ഈ പുതിയ സംരഭവുമായി കൈകോർക്കുന്നുണ്ട് .Paytm ,ഗൂഗിൾ പേ പോലെയുള്ള കമ്പനികൾക്ക് വലിയ രീതിയിലുള്ള ഒരു തിരിച്ചടി തന്നെയാകും ഇത് എന്നകാര്യത്തിൽ സംശയം വേണ്ട .ജൂൺ മാസത്തിൽ താന്നെ വാട്ട്സ് ആപ്പ് പേയ്‌മെന്റ് നിലവിൽ കൊണ്ടുവരാനാകും എന്നാണ് സൂചനകൾ .
പണമിടപാടുകൾ എളുപ്പത്തിൽ നടത്തുവാൻ പറ്റിയ ആപ്ലികേഷനുകൾ
ഓൺലൈൻ വഴി പണമയക്കുന്നതിനു നിലവിൽ ഒരുപാടു ആപ്ലികേഷനുകൾ ഇപ്പോൾ പ്ലേ സ്റ്റോറുകളിൽ നിന്നും നിങ്ങൾക്ക് ഡോൺഡലോഡ് ചെയ്യാവുന്നതാണ് .അതിൽ നിന്നും മികച്ച രണ്ടു ആപ്ലികേഷനുകൾ ആണ് ഒന്ന് BHIM ആപ്ലികേഷൻ ,കൂടാതെ രണ്ടാമത്തെ ആപ്ലികേഷൻ ഗൂഗിൾ പുറത്തിറക്കിയ Tez എന്ന ആപ്ലിക്കേഷനും .അപ്പോൾ ഈ രണ്ടു ആപ്ലികേഷനുകൾ ഉപയോഗിക്കാത്തവർക്ക് ഇവിടെ എങ്ങനെ ഇതുവഴി നിങ്ങൾക്ക് പണമയക്കാം എന്നതിനെക്കുറിച്ചും മനസ്സിലാക്കാം .
ആദ്യം തന്നെ ഈ രണ്ടു ആപ്ലിക്കേഷനുകളും പ്ലേ സ്റ്റോറിൽ നിന്നും ഡൗൺലോഡ് ചെയ്ത് നിങ്ങളുടെ സ്മാർട്ട് ഫോണിൽ ഇൻസ്റ്റാൾ ചെയ്യുക .ഈ ആപ്ലികേഷനുകൾക്ക് നിങ്ങൾ പെർമിഷൻ നൽകേണ്ടാതാണ് .ഇനി BHIM ആപ്ലികേഷനുകൾ ഉപയോഗിക്കുന്നവർക്ക് ആദ്യം BHIM തുറന്നതിനു ശേഷം അതിൽ നിങ്ങളുടെ ബാങ്ക് തിരഞ്ഞെടുക്കാനുള്ള ഓപ്‌ഷനുകൾ ഉണ്ടാകും .
അതിൽ നിങ്ങളുടെ ബാങ്ക് തിരഞ്ഞെടുക്കുക .കൂടാതെ ക്യാഷ് ബാക്കുകളിൽ ഇപ്പോൾ പണമിടപാടുകൾ നടത്തുവാൻ സാധിക്കുന്ന ഒരു ആപ്ലിക്കേഷനുകളിൽ ഒന്നാണ് ഫോൺ പേ .ഇതുവഴിയും ഇപ്പോൾ പണമിടപാടുകൾ നടത്താവുന്നതാണ് .മോബിവിക്കും ,പേ പാൽ എന്നി ആപ്ലിക്കേഷനുകളും ഉപയോഗിക്കാവുന്നതാണ് .