വാട്ട്സ് ആപ്പ് ഗ്രൂപ്പ് വീഡിയോ കോളിംഗിൽ പുതിയ അപ്പ്ഡേഷൻ
പുതിയ അപ്പ്ഡേഷനുകൾ ഇപ്പോൾ വാട്ട്സ് ആപ്പ് വീഡിയോ കോളിംഗിൽ
പുതിയ വാട്ട്സ് ആപ്പ് അപ്പ്ഡേഷനുകൾ എത്തി കഴിഞ്ഞിരിക്കുന്നു.ഇത്തവണ ഗ്രൂപ്പ് വീഡിയോ കോളിംഗ് ചെയ്യുന്നവർക്കാണ് പുതിയ അപ്പ്ഡേഷനുകൾ ലഭിക്കുന്നത് .ഒരേ സമയം ഇപ്പോൾ 8 ആളുകൾക്ക് ഗ്രൂപ്പ് വീഡിയോ കോളിംഗ് ചെയ്യുവാൻ സാധിക്കുന്നതാണ് .കോറോണയുടെ ലോക്ക് ഡൌൺ കാലത്തു വീട്ടിലിരുന്നു ജോലി ചെയ്യുന്നവർക്കാണ് ഈ അപ്പ്ഡേഷനുകൾ കൂടുതൽ ഉപകാരപ്പെടുന്നത് .എങ്ങനെയാണു വാട്ട്സ് ആപ്പിൽ ഗ്രൂപ്പ് വീഡിയോ കോളുകൾ ചെയ്യുന്നത് എന്ന് നോക്കാം .
ഗ്രൂപ്പ് വീഡിയോ കോളിംഗ് ചെയ്യുന്നതിന് ആദ്യം ഗ്രൂപ്പ് വീഡിയോ കോളിംഗ് ചെയ്യുവാൻ ഉദ്ദേശിക്കുന്ന ഒരു മെമ്പറെ വീഡിയോ കോൾ ചെയ്തതിനു ശേഷം വലതുഭാഗത്തെ മുകളിൽ കാണുന്ന ആഡ് ബട്ടണിൽ അമർത്തുക .ശേഷം നിങ്ങളുടെ കോൺടാക്ട് അതിൽ വരുന്നതാണ് .അതിൽ നിന്നും നിങ്ങൾക്ക് ആവിശ്യമായ ആളുകളെ അതിൽ ആഡ് ചെയ്യാവുന്നതാണ് .
ഇത്തരത്തിൽ നിങ്ങൾക്ക് വളരെ എളുപ്പമായ രീതിയിൽ തന്നെ ഗ്രൂപ്പ് വീഡിയോ കോളിംഗ് ചെയ്യുവാൻ സാധിക്കുന്നതാണ് .എന്നാൽ ഈ ഓപ്ഷനുകൾ നിങ്ങൾക്ക് ലഭിക്കുന്നില്ല എങ്കിൽ വാട്ട്സ് ആപ്പ് അപ്പ്ഡേറ്റ് ചെയ്യേണ്ടതാണ് .
വാട്ട്സ് ആപ്പിൽ ഇപ്പോൾ കോവിഡ് വാർത്തകൾ
MyGov Corona Helpdesk എന്ന ഹെൽപ്പ് ഡെസ്ക്ക് ആണ് ഇതിന്നായി വാട്ട്സ് ആപ്പിലും സൗകര്യം ഒരുക്കിയിരിക്കുന്നത് .നിങ്ങൾക്ക് മെസേജ് അയച്ചു തന്നെ കൊറോണയുടെ വാർത്തകൾ അറിയുവാൻ സാധിക്കുന്നതാണ് .+91 90131 51515 എന്ന നമ്പറിലേക്ക് നിങ്ങൾക്ക് ഇത്തരത്തിൽ കൊറോണയെക്കുറിച്ചുള്ള വാർത്തകൾക്ക് ആശ്രയിക്കാവുന്നതാണ് .