Amazfit GTR 2 ഇതാ വിപണിയിൽ അവതരിപ്പിച്ചു ;വില 10999 രൂപ

Updated on 26-May-2022
HIGHLIGHTS

Amazfit GTR 2 2022 ഇതാ ഇന്ത്യൻ വിപണിയിൽ പുറത്തിറക്കിയിരിക്കുന്നു

10999 രൂപയാണ് ഈ സ്മാർട്ട് ഫോണുകളുടെ വിപണിയിലെ വില വരുന്നത്

ഇന്ത്യൻ വിപണിയിൽ ഇതാ പുതിയ സ്മാർട്ട് വാച്ചുകൾ അവതരിപ്പിച്ചു Amazfit.ഇപ്പോൾ Amazfit GTR 2 ന്റെ പുതിയ വേർഷൻ സ്മാർട്ട് വാച്ചുകളാണ് ഇപ്പോൾ ഇന്ത്യൻ വിപണിയിൽ പുറത്തിറക്കിയിരിക്കുന്നത് .ഒരുപാടു മികച്ച സവിശേഷതകൾ ഉൾക്കൊള്ളിച്ചുകൊണ്ടു തന്നെയാണ് ഈ സ്മാർട്ട് വാച്ചുകൾ വിപണിയിൽ ഇപ്പോൾ പുറത്തിറക്കിയിരിക്കുന്നത് .ഈ Amazfit GTR 2  സ്മാർട്ട് വാച്ചുകളുടെ മറ്റു പ്രധാന സവിശേഷതകൾ നോക്കാം .

AMAZFIT GTR 2 (2022) SPECS AND FEATURES

ഡിസ്‌പ്ലേയുടെ സവിശേഷതകൾ നോക്കുകയാണെങ്കിൽ ഈ സ്മാർട്ട് വാച്ചുകൾ 1.39-inch AMOLED ഡിസ്‌പ്ലേയിലാണ് വിപണിയിൽ അവതരിപ്പിച്ചിരിക്കുന്നത് .കൂടാതെ 454×454 പിക്സൽ റെസലൂഷനും കൂടാതെ 326 PPI അതുപോലെ തന്നെ Tempered ഗ്ലാസ്സ് സപ്പോർട്ടും ഈ AMAZFIT GTR 2 (2022 ) സ്മാർട്ട് വാച്ചുകൾക്ക് നൽകിയിരിക്കുന്നു .

മറ്റു ഫീച്ചറുകൾ നോക്കുകയാണെങ്കിൽ ഈ സ്മാർട്ട് വാച്ചിൽ  90+ നു മുകളിൽ സ്പോർട്സ് മോഡുകളും കൂടാതെ  5ATM വാട്ടർ റെസിസ്റ്റൻസ് ,ഹാർട്ട് റേറ്റ് ട്രാക്കർ ,SpO2,സ്ട്രെസ് ലെവൽ ,എന്നി സംവിധാനങ്ങളും ലഭിക്കുന്നതാണ് .മറ്റൊരു പ്രധാന ഫീച്ചർ ആണ് ഇതിന്റെ ആന്തരിക സവിശേഷത .3ജിബി സ്റ്റോറേജ് ഇതിനു ലഭിക്കുന്നതാണ് .

അതുകൊണ്ടു തന്നെ ഈ സ്മാർട്ട് വാച്ചുകളിൽ മ്യൂസിക്കുകൾ അടക്കമുള്ള കാര്യങ്ങൾ ഇതിൽ സേവ് ചെയ്തു വെക്കുവാൻ സാധിക്കുന്നതാണ് .Amazfit GTR 2 പുതിയ വേർഷനും ഇന്ത്യൻ വിപണിയിൽ 10999 രൂപയാണ് വില വരുന്നത് .

Anoop Krishnan

Experienced Social Media And Content Marketing Specialist

Connect On :