ഇന്നത്തെ കാലത്തു നമ്മൾ ഒരു വാഹനം എടുക്കുമ്പോൾ ഏറെ ശ്രദ്ധിക്കുന്ന ഒന്നാണ് അതിന്റെ മൈലേജ് എന്നത്. മികച്ച മൈലേജ് നൽകുന്ന ഒരുപാടു വാഹനങ്ങൾ ഇന്ന് ഇന്ത്യയിൽ ലഭിക്കുന്നുമുണ്ട് .അതിൽ എടുത്തു പറയേണ്ട ഒരു കമ്പനിയാണ് ട്ടോയോട്ട .ട്ടോയോട്ടയുടെ ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെട്ട ഒരു മോഡൽ ആണ് ഇന്നോവ .
എന്നാൽ ഇപ്പോൾ വീണ്ടും ചരിത്രം മാറ്റിക്കുറിച്ചിരിക്കുകയാണ് ടയോട്ട .പുതിയ ഹൈഡ്രജൻ ഇന്ധന സെല്ലിൽ പ്രവർത്തിക്കുന്ന ഇലട്രിക്ക് കാറുകൾ ഇതാ വിപണിയിൽ അവതരിപ്പിച്ചിരിക്കുന്നു .ഇപ്പോൾ ട്ടോയോട്ട അവതരിപ്പിച്ചിരിക്കുന്ന മിറായി എന്ന കാറാണ് ഇത്തരത്തിൽ ഹൈഡ്രജൻ ഇന്ധന സെല്ലിൽ പ്രവർത്തിക്കുന്നത് .
ഇതിന്റെ മറ്റൊരു പ്രധാന സവിശേഷത എന്നത് ഇതിന്റെ മൈലേജ് തന്നെയാണ് .ഒറ്റ ചാർജിൽ 350 കിലോമീറ്റർ വരെ സഞ്ചരിക്കുവാൻ സാധിക്കും എന്നാണ് ടൊയോട്ട അവകാശപ്പെടുന്നത് .ICAT(International Centre for Automotive Technology)യുടെ പൈലറ് പ്രൊജക്റ്റിന്റെ ഭാഗമായിട്ടാണ് ഈ വാഹനത്തെ അവതരിപ്പിച്ചിരുന്നത് .