Sony WH-1000XM5 എന്ന മോഡലുകളാണ് എത്തിയിരിക്കുന്നത്
സോണിയുടെ പുതിയ ഹെഡ് ഫോണുകൾ ഇതാ വിപണിയിൽ അവതരിപ്പിച്ചിരിക്കുന്നു .Sony WH-1000XM5 എന്ന ഹെഡ് ഫോണുകളാണ് ഇപ്പോൾ വിപണിയിൽ പുറത്തിറക്കിയിരിക്കുന്നത് .നേരത്തെ വിപണിയിൽ സോണിയുടെ WH-1000XM4 എന്ന മോഡലുകൾ എത്തിയിരിക്കുന്നു .ഇതിന്റെ പ്രധാന സവിശേഷതകൾ നോക്കാം .
SONY WH-1000XM5 SPECS AND FEATURES
സോണിയുടെ ഈ WH-1000XM5 എന്ന ഹെഡ് ഫോണുകളുടെ പ്രധാന സവിശേഷതകളിൽ എടുത്തു പറയേണ്ടത് ഇതിന്റെ ബാറ്ററി ലൈഫ് തന്നെയാണ് .30 മണിക്കൂർ വരെ ഇതിനു മ്യൂസിക്ക് പ്ലേ ബാക്ക് ഈ WH-1000XM5 ഹെഡ് ഫോണുകൾക്ക് ലഭിക്കുന്നതാണ് .അതുപോലെ തന്നെ വോയ്‌സ് പിക്ക് അപ്പ് ടെക്ക്നോളജി അടക്കമുള്ള സംവിധാനങ്ങൾ ഇതിൽ ലഭിക്കുന്നതാണ് .
മറ്റു സവിശേഷതകൾ നോക്കുകയാണെങ്കിൽ Bluetooth 5.2,മൾട്ടി പോയിന്റ് കണക്റ്റിവിറ്റി ,ഗൂഗിൾ അസിസ്റ്റന്റ് ,അലെക്സ സപ്പോർട്ട് ,ഗൂഗിൾ ഫാസ്റ്റ് പെയർ ,Microsoft Windows Swift Pair,Ambient Noise Mode (transparency) കൂടാതെ അഡാപ്റ്റീവ് സൗണ്ട് കൺട്രോൾ അടക്കമുള്ള സപ്പോർട്ടും ഈ ഹെഡ് ഫോണുകളിൽ ലഭിക്കുന്നതാണ് .
വില നോക്കുകയാണെങ്കിൽ WH-1000XM5 ഹെഡ് ഫോണുകളുടെ വിപണിയിലെ വില വരുന്നത് $400 ഡോളർ ആണ് .ഇന്ത്യൻ വിപണിയിൽ കൺവെർട്ട് ചെയ്യുമ്പോൾ ഏകദേശം 30000 രൂപയ്ക്ക് അടുത്തുവരും .