സാംസങ്ങിന്റെ പുതിയ സ്മാർട്ട് ഫോണുകൾ ഇതാ വിപണിയിൽ പുറത്തിറങ്ങിയിരുന്നു .Samsung Galaxy M13 എന്ന സ്മാർട്ട് ഫോണുകളാണ് ഇപ്പോൾ വിപണിയിൽ പുറത്തിറങ്ങിയിരിക്കുന്നത് .ബഡ്ജറ്റ് റെയ്ഞ്ചിൽ തന്നെ വിപണിയിൽ പ്രതീക്ഷിക്കാവുന്ന ഒരു സ്മാർട്ട് ഫോണുകളാകും Samsung Galaxy M13 എന്ന സ്മാർട്ട് ഫോണുകൾ .ഈ ഫോണുകളുടെ വില ഇതുവരെ പുറത്തുവിട്ടിട്ടില്ല .ഈ സ്മാർട്ട് ഫോണുകളുടെ വിപണിയിലെ പ്രതീക്ഷിക്കുന്ന സവിശേഷതകൾ നോക്കാം .
ഡിസ്‌പ്ലേയിലേക്കു വരുകയാണെങ്കിൽ ഈ സ്മാർട്ട് ഫോണുകൾ 6.6-inch FHD+ ഇഞ്ചിന്റെ ഡിസ്‌പ്ലേയിൽ ആണ് വിപണിയിൽ പുറത്തിറങ്ങിയിരിക്കുന്നത് പ്രോസ്സസറുകളിലേക്കു വരുകയാണെങ്കിൽ ഈ SAMSUNG GALAXY M13 സ്മാർട്ട് ഫോണുകൾ Exynos 850 പ്രോസ്സസറുകളിൽ ആണ് വിപണിയിൽ എത്തിയിരിക്കുന്നത് .കൂടാതെ ആൻഡ്രോയിഡിന്റെ 12 ൽ തന്നെയാണ് ഈ ഫോണുകളും എത്തിയിരിക്കുന്നത് .
ആന്തരിക സവിശേഷതകൾ നോക്കുകയാണെങ്കിൽ ഈ സ്മാർട്ട് ഫോണുകൾ 4 ജിബിയുടെ റാം കൂടാതെ 128 ജിബിയുടെ സ്റ്റോറേജുകളിൽ വിപണിയിൽ വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .അതുപോലെ തന്നെ 1TB വരെ മെമ്മറി കാർഡുകൾ ഉപയോഗിച്ച് ഈ SAMSUNG GALAXY M13 സ്മാർട്ട് ഫോണുകളിൽ വർദ്ധിപ്പിക്കുവാനും സാധിക്കുന്നതാണ് .
ക്യാമറകളിലേക്കു വരുകയാണെങ്കിൽ ഈ സ്മാർട്ട് ഫോണുകൾ 50 മെഗാപിക്സലിന്റെ ട്രിപ്പിൾ പിൻ ക്യാമറകളിൽ ആണ് വിപണിയിൽ അവതരിപ്പിച്ചിരിക്കുന്നത് .50 മെഗാപിക്സൽ + 5 മെഗാപിക്സൽ + 2 മെഗാപിക്സൽ ട്രിപ്പിൾ പിൻ ക്യാമറകളിലും കൂടാതെ 8 മെഗാപിക്സലിന്റെ സെൽഫി ക്യാമറകളിലും ആണ് വിപണിയിൽ എത്തിയിരിക്കുന്നത് .5000mAhന്റെ ബാറ്ററി കരുത്തും ഈ ഫോണുകളിൽ നൽകിയിരിക്കുന്നു . .