ഓൺലൈൻ ഷോപ്പിംഗ് ചെയ്യുന്നവർക്ക് ഇതാ ഒരു അപ്പ്‌ഡേറ്റ്

Updated on 29-Jul-2022
HIGHLIGHTS

ഓൺലൈൻ ഷോപ്പിംഗ് ചെയ്യുന്നവർക്ക് ഇതാ പുതിയ അപ്പ്‌ഡേറ്റ്

ഇനി മുതൽ ക്രെഡിറ്റ് കാർഡുകൾ UPI ൽ ലിങ്ക് ചെയ്യാം

ഇന്ന് ഇന്ത്യയിൽ ഓൺലൈൻ ഷോപ്പിംഗ് വർദ്ധിച്ചുവന്നുകൊണ്ടിരിക്കുകയാണ് .എന്നാൽ അതുപോലെ തന്നെ ഓൺലൈൻ ഫ്രോഡ് സംഭവങ്ങളും ഇന്ത്യയിൽ വർദ്ധിച്ചുവരുന്നുണ്ട് .അത്തരത്തിൽ ഓൺലൈൻ ഫ്രോഡ് സംഭവങ്ങൾ വർദ്ധിച്ചു വരുന്ന സാഹചര്യത്തിൽ സെക്ച്യുരിറ്റി കാരണങ്ങളാൽ 2022 ആദ്യം തന്നെ ഓൺലൈൻ വഴി നടത്തുന്ന കാർഡ് സേവിംഗ് പരിപാടികൾക്ക് സർക്കാർ നിയന്ത്രണം കൊണ്ടുവന്നിരുന്നു .

ഓൺലൈൻ UPI വഴി പേയ്‌മെന്റുകളോ മറ്റോ നടത്തുന്നവരുടെ കാർഡുകൾ സേവ് ചെയ്യുവാൻ സാധിക്കില്ല എന്ന നിബന്ധനകൾ ആയിരിക്കുന്നു കൊണ്ടുവന്നിരുന്നത് .ഒരു ട്രാൻസാക്ഷൻ നടത്തിക്കഴിഞ്ഞാൽ നേരത്തെ നമുക്ക് സേവ് ചെയ്തുവെച്ചിരിക്കുന്ന കാർഡുകളിൽ പിൻ നമ്പറുകളും കൂടാതെ OTP യും നൽകി പേയ്മെന്റ് സംവിധാനങ്ങൾ എളുപ്പത്തിൽ നടത്തുവാൻ സാധിക്കുകയിരുന്നു 

എന്നാൽ നേരത്തെ ഇറങ്ങിയ  നിബന്ധനകൾ പ്രകാരം ക്രെഡിറ്റ് കാർഡുകളുടെ വിവരങ്ങൾ ഒന്നും തന്നെ UPI ഇത് സേവ് ചെയ്തുവെക്കുവാൻ സാധിക്കില്ലായിരുന്നു .വീണ്ടും കാർഡ് വിവരങ്ങൾ നൽകിയാൽ മാത്രമേ പേയ്മെന്റ് സംവിധാനങ്ങൾ ചെയ്യുവാൻ സാധിക്കുകയുള്ളു .ക്രെഡിറ്റ് കാർഡുകൾ വഴി ട്രാൻസാക്ഷനുകൾ നടത്തുന്നവർക്ക് സാധിക്കുകയുള്ളു .എന്നാൽ ഇപ്പോൾ ഇതാ ക്രെഡിറ്റ് കാർഡുകളും ലിങ്ക് ചെയ്യുവാൻ സാധിക്കുന്നു എന്ന വാർത്തകളാണ് പുറത്തുവരുന്നത് .

ഇപ്പോൾ ഉപഭോക്താക്കൾക്ക് Rupay ക്രെഡിറ്റ് കാർഡുകൾ കൂടാതെ മറ്റു അംഗീകൃത ക്രെഡിറ്റ് കാർഡുകൾ എന്നിവ ഇപ്പോൾ ലിങ്ക് ചെയ്യുവാൻ സാധിക്കുന്നതാണ് .പുതിയ അപ്പ്‌ഡേറ്റുകൾ പ്രകാരം ഇനി ഡെബിറ്റ് കാർഡുകൾ മാത്രമല്ല ക്രെഡിറ്റ് കാർഡുകളും ഇത്തരത്തിൽ ഉപഭോക്താക്കൾക്ക് ലിങ്ക് ചെയ്യുവാൻ സാധിക്കുന്നു 

Anoop Krishnan

Experienced Social Media And Content Marketing Specialist

Connect On :