വൺപ്ലസ് കുറഞ്ഞ ചിലവിൽ ഫോണുകൾ പുറത്തിറക്കുന്നു ;നോർഡ് ലൈറ്റ് പ്രതീക്ഷിക്കാം

വൺപ്ലസ് കുറഞ്ഞ ചിലവിൽ ഫോണുകൾ പുറത്തിറക്കുന്നു ;നോർഡ് ലൈറ്റ് പ്രതീക്ഷിക്കാം
HIGHLIGHTS

വൺപ്ലസിന്റെ പുതിയ സ്മാർട്ട് ഫോണുകൾ പുറത്തിറങ്ങുന്നു

ONEPLUS NORD LITE തന്നെ ചിലപ്പോൾ പ്രതീക്ഷിക്കാവുന്നതാണ്

വൺപ്ലസിന്റെ ഇസ്റ്റാഗ്രാം അക്കൗണ്ടിൽ ആണ് സൂചന നൽകിയിരിക്കുന്നത്

വൺപ്ലസിന്റെ പുതിയ മിഡ് റേഞ്ച് സ്മാർട്ട് ഫോണുകൾ വിപണിയിൽ വിപണിയിൽ എത്തുന്നതായി സൂചനകൾ .ചിലപ്പോൾ  ONEPLUS NORD LITE സ്മാർട്ട് ഫോണുകൾ തന്നെ പ്രതീക്ഷിക്കാവുന്നതാണ് .ഇപ്പോൾ വൺപ്ലസിന്റെ ഒഫീഷ്യൽ ഇൻസ്റ്റാഗ്രാം പേജിലാണ് പുതിയ സ്മാർട്ട് ഫോണുകളെക്കുറിച്ചുള്ള സൂചനകൾ നൽകിയിരിക്കുന്നത് .അതുപോലെ തന്നെ ഈ മാസ്സം 14നു ആണ് വൺപ്ലസ് 8ടി സ്മാർട്ട് ഫോണുകളും വിപണിയിൽ പുറത്തിറങ്ങുന്നത് .

കുറഞ്ഞ ചിലവിൽ സ്മാർട്ട് ഫോണുകൾ പുറത്തിറക്കി വിപണിയിൽ കൂടുതൽ മുന്നേറ്റം നടത്തുവാനാണ് വൺപ്ലസിന്റെ ഉദ്ദേശം .അതിനു മുന്നോടിയായി തന്നെയാണ് വൺപ്ലസ് നോർഡ് സ്മാർട്ട് ഫോണുകൾ പുറത്തിറക്കിയിരുന്നത് .കൂടാതെ  150000 രൂപ റെയിഞ്ചിൽ മുതൽ സ്മാർട്ട് ഫോണുകൾ പുറത്തിറക്കുന്നു എന്നാണ് പുറത്തു വരുന്ന സൂചനകൾ .    

 
 
 
 
 
 
 
 
 
 
 
 
 
 

#ComingSoon

A post shared by OnePlus Nord (@oneplus.nord) on

വൺപ്ലസ് 8ടി സ്മാർട്ട് ഫോണുകൾ ഒക്ടോബർ 14നു എത്തുന്നു 

വൺപ്ലസിന്റെ പുതിയ സ്മാർട്ട് ഫോണുകൾ ഇന്ത്യൻ വിപണിയിൽ ഉടൻ പുറത്തിറങ്ങുന്നു .വൺപ്ലസ് 8t സ്മാർട്ട് ഫോണുകളാണ് ഒക്ടോബർ 14 നു ഇന്ത്യൻ വിപണിയിൽ പുറത്തിറങ്ങുന്നത് .ഇപ്പോൾ ഈ സ്മാർട്ട് ഫോണുകളുടെ കുറച്ചു ഫീച്ചറുകൾ ലീക്ക് ആയിരിക്കുന്നു .അതിൽ നിന്നും മനസ്സിലാക്കുവാൻ സാധിക്കുന്നത് ഈ സ്മാർട്ട് ഫോണുകൾ പുറത്തിറങ്ങുന്നത് Qualcomm Snapdragon 865 പ്രോസ്സസറുകളിലായിരിക്കും എന്നാണ് .

അതുപോലെ തന്നെ ഈ ഫോണുകൾക്ക് 6.55 ഇഞ്ചിന്റെ ഫുൾ HD+ ഡിസ്‌പ്ലേയും പ്രതീക്ഷിക്കാവുന്നതാണ് .മറ്റൊരു ശ്രദ്ധേയമായ കാര്യം ഈ ഫോണുകൾ ചിലപ്പോൾ 120Hz റിഫ്രഷ് റേറ്റിൽ ആയിരിക്കും പുറത്തിറങ്ങുന്നത് .കൂടാതെ ആൻഡ്രോയിഡിന്റെ ഏറ്റവും പുതിയ Android 11 ൽ തന്നെ വൺ പ്ലസ് 8ടി സ്മാർട്ട് ഫോണുകൾ പ്രതീക്ഷിക്കാവുന്നതാണ് .എന്നാൽ ഈ ഫോണുകളുടെ ഫീച്ചറുകളിൽ എടുത്തു പറയേണ്ട മറ്റൊന്നാണ് ഇതിന്റെ  WARP CHARGE 65 ഓപ്‌ഷനുകൾ . 

 

Anoop Krishnan

Anoop Krishnan

Experienced Social Media And Content Marketing Specialist View Full Profile

Digit.in
Logo
Digit.in
Logo