ഇൻസ്റ്റാഗ്രാമിൽ പുതിയ അപ്പ്‌ഡേഷനുകൾ എത്തിക്കഴിഞ്ഞു
By
Anoop Krishnan |
Updated on 17-Apr-2020
HIGHLIGHTS
പുതിയ ഇൻസ്റ്റാഗ്രാം അപ്പ്‌ഡേഷനുകൾ ;ഇനി ഡെസ്ക്ക് ടോപ്പിലും
ഫേസ് ബുക്കിന്റെ ഉടമസ്ഥതയിൽ ഉള്ള ഇൻസ്റ്റാഗ്രാം ഇനി മുതൽ വെബിലും ഉപയോഗിക്കുവാൻ സാധിക്കുന്നതാണ് .ലോകത്തുതന്നെ കൂടുതൽ ആളുകൾ ഉപയോഗിക്കുന്ന ആപ്ലിക്കേഷനുകളിൽ ഒന്നാണ് ഇൻസ്റ്റാഗ്രാം .എന്നാൽ സ്മാർട്ട് ഫോൺ ഉപഭോതാക്കൾക്കായിരുന്നു ഇൻസ്റ്റാഗ്രാം കൂടുതൽ മുൻഗണന നൽകിയിരുന്നത് .എന്നാൽ ഇപ്പോൾ ഡെസ്ക്ടോപ്പിലും ഇപ്പോൾ ഇൻസ്റ്റാഗ്രാം എത്തിയിരിക്കുകയാണ് .
ഉപഭോതാക്കൾക്ക് ഇപ്പോൾ വെബ് വഴിയും ഇൻസ്റ്റാഗ്രാം വിഡിയോകളും കൂടാതെ മെസേജുകളും മറ്റു അയക്കുവാനും സാധിക്കുന്നതാണ് .നേരത്തെ സ്മാർട്ട് ഫോണുകളിൽ മാത്രമായിരുന്നു ഉപഭോതാക്കൾക്ക് ഈ സംവിധാനങ്ങൾ ലഭിച്ചിരുന്നത് .
അവരുടെ ഔദോഗിക ട്വിറ്ററിലൂടെയാണ് ഈ കാര്യം ഇപ്പോൾ അറിയിച്ചിരിക്കുന്നത് .എന്നാൽ ഇത്തരത്തിൽ ഡെസ്ക്ടോപ്പിലും ഇൻസ്റ്റാഗ്രാം മെസേജ് സംവിധാനങ്ങൾ ആക്കിയാൽ കൂടുതൽ ഉപഭോതാക്കൾക്ക് എത്തുമെന്നാണ് കരുതുന്നത് .