ടിക്ക് ടോക്കിന്റെ രൂപത്തിൽ ഇതാ Facebook 'Collab' ആപ്ലികേഷനുകൾ
ഉടൻ പുറത്തിറങ്ങുമെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്
ഇന്ന് ലോകത്തിൽ തന്നെ ഏറ്റവും കൂടുതൽ ആളുകൾ ഉപയോഗിക്കുന്ന ആപ്ലിക്കേഷനുകളിൽ ഒന്നാണ് ടിക്ക് ടോക്ക് എന്ന ആപ്ലികേഷനുകൾ .ഇപ്പോൾ ഇന്ത്യയിലും ടിക്ക് ടോക്കിനു ഒരുപാടു ഫാൻസ് ഫോള്ളോവെർസ് ഉണ്ട് എന്നുതന്നെ പറയാം .എന്നാൽ ടിക്ക് ടോക്കിനു ഇപ്പോൾ പ്ലേ സ്റ്റോറിൽ നിന്നും പോയ റെയിറ്റിംഗ് തിരിച്ചു കിട്ടിയിരിക്കുന്നു .നേരത്തെ പ്ലേ സ്റ്റോറിൽ ടിക്ക് ടോക്കിനു റെയിറ്റിംഗ് വല്ലാതെ കുറഞ്ഞിരുന്നു .
കൊറോണയുടെ പശ്ചാത്തതിൽ ചൈനയുടെ ആപ്ലികേഷനുകൾ എല്ലാം തന്നെ ഇന്ത്യയിൽ നിരോധിക്കണം എന്ന ആവിശ്യം ഉയർന്നു വന്നിരുന്നു .അതിനെ തുടർന്നായിരുന്നു ടിക്ക് ടോക്കിന്റെ പ്ലേ സ്റ്റോറിലെ റെയിറ്റിംഗ് കുത്തനെ കുറഞ്ഞിരുന്നത് .എന്നാൽ ഇപ്പോൾ ഇതാ ടിക്ക് ടോക്കിനു വെല്ലുവിളിയുയർത്തി ഇപ്പോൾ ഫേസ് ബുക്കിന്റെ പുതിയ ആപ്ലികേഷനുകൾ പുറത്തിറങ്ങുന്നു .
Facebook 'Collab' എന്ന പേരിലാണ് പുതിയ ആപ്ലികേഷനുകൾ പുറത്തിറക്കുന്നത് .ഇതിന്റെ അവസാനഘട്ട പ്രവർത്തനങ്ങൾ നടന്നുകൊണ്ടിരിക്കുന്നു എന്നാണ് റിപ്പോർട്ടുകൾ .ടിക്ക് ടോക്കിൽ ഉള്ള എല്ലാത്തരം ഓപ്‌ഷനുകളും ഫേസ് ബുക്ക് പുറത്തുറക്കുന്ന Facebook 'Collab' എന്ന ആപ്ലിക്കേഷനുകളിൽ ഉണ്ടാകും .ഉടൻ തന്നെ ഇത് പുറത്തുറങ്ങുമെന്നു പ്രതീക്ഷിക്കാം .