പാസ്സ്‌പോർട്ട് ഉപഭോക്താക്കൾക്ക് വലിയ സന്തോഷവാർത്ത ഇതാ എത്തി

Updated on 24-Mar-2022
HIGHLIGHTS

സാമ്പത്തിക രംഗത്ത് ഈ വർഷം 9.2 ശതമാനം വളർച്ചയാണ് പ്രതീഷിക്കുന്നത്

കൂടാതെ ഈ വർഷം തന്നെ E-Passport നിലവിൽ കൊണ്ടുവരും

വലിയ ഒരു പ്രതിസന്ധിയിലൂടെയാണ് നമ്മുടെ രാജ്യം കഴിഞ്ഞ കുറച്ചു നാളുകളായി കടന്നുപോയികൊണ്ടിരിക്കുന്നത് .ബിസിനസ്സ് മേഖളകിലും കൂടാതെ മറ്റു വാണിജ്യം മേഖലകളിലും കോവിഡിന്റെ വരവോടെ ഒരുപാടു നഷ്ടങ്ങളും ഉണ്ടായി .എന്നാൽ പുതിയ ബഡ്ജറ്റിൽ പല പുതിയ കാര്യങ്ങളും ഉൾപ്പെടുത്തുയിരിക്കുന്നു .ഡിജിറ്റൽ ഇന്ത്യ തന്നെയാണ് അതിൽ എടുത്തു പറയേണ്ടത് .

അടുത്ത 25 വർഷത്തേക്കുള്ള വികസനത്തിന്റെ ബ്ലൂ പ്രിന്റാണ് ഈ വർഷത്തെ ബഡ്ജറ്റ് എന്നാണ് ഈ കഴിഞ്ഞ ബഡ്ജറ്റിൽ മന്ത്രി പറഞ്ഞിരിക്കുന്നത് .അതുപോലെ തന്നെ ഈ വർഷം സാമ്പത്തിക രംഗത്ത് 9.2 ശതമാനം വളർച്ചയും പ്രതീഷിക്കുന്നുണ്ട് .ഡിജിറ്റൽ ഇന്ത്യയുടെ കുതിപ്പിന് തുടക്കംകുറിക്കുന്ന ഒരു ബഡ്ജറ്റ് കൂടിയാണ് ഇപ്പോൾ അവതരിപ്പിച്ചിരിക്കുന്നത് .

അതിൽ ഏറ്റവും എടുത്തു പറയേണ്ടത് പുതിയ രൂപത്തിലുള്ള പാസ്സ്‌പോർട്ട് തന്നെയാണ് .E-Passport ആണ് ഇനി ഇന്ത്യയിൽ എത്തുന്നത് .മൈക്രോ ചിപ്പ് ഘടിപ്പിച്ച അതീവ സുരക്ഷയുള്ള E-Passport കൾ ഈ വർഷം തന്നെ പുറത്തിറക്കും .ഡിജിറ്റൽ ഇന്ത്യയിലേക്കുള്ള ഒരു വൻ കുതിപ്പിന് തന്നെ ഇത് കാരണമാകും എന്ന കാര്യത്തിൽ യാതൊരു സംശയവും വേണ്ട .

Anoop Krishnan

Experienced Social Media And Content Marketing Specialist

Connect On :