1300 രൂപ റെയിഞ്ചിൽ മേക്ക് ഇൻ ഇന്ത്യൻ സ്മാർട്ട് ഫോണുകൾ പുറത്തിറക്കി

Updated on 14-Aug-2020
HIGHLIGHTS

ലാവയുടെ സ്മാർട്ട് ഫോണുകളാണ് ഇപ്പോൾ ഇന്ത്യൻ വിപണിയിൽ പുറത്തിറക്കിയിരിക്കുന്നത്

Lava Z61 Pro, Lava A5, Lava A9 എന്ന മോഡലുകളാണ് ഇപ്പോൾ വിപണിയിൽ എത്തിയിരിക്കുന്നത്

ബഡ്ജറ്റ് റെയിഞ്ചിൽ തന്നെ വാങ്ങിക്കുവാൻ സാധിക്കുന്ന ഫോണുകളാണ് ഇപ്പോൾ എത്തിയിരിക്കുന്നത്

ലാവയുടെ പുതിയ ഫോണുകൾ ഇപ്പോൾ ഇന്ത്യൻ വിപണിയിൽ പുറത്തിറക്കിയിരിക്കുന്നു .ഈ സ്മാർട്ട് ഫോണുകൾക്ക് ഒരു സവിശേഷതയുണ്ട് .ഈ ഫോണുകൾ ProudlyIndian എന്ന ടാഗ് ലൈനോടെയാണ് ഇപ്പോൾ വിപണിയിൽ എത്തിയിരിക്കുന്നത് .മേക്ക് ഇൻ ഇന്ത്യൻ ഫോണുകൾ വാങ്ങിക്കുവാൻ ഉദ്ദേശിക്കുന്നവർക്കായി ലാവയുടെ ഈ പുതിയ മോഡലുകൾ നോക്കാവുന്നതാണ് .ഇപ്പോൾ വിപണിയിൽ Lava Z61 Pro, Lava A5, Lava A9 എന്നി മോഡലുകളാണ് പുറത്തിറക്കിയിരിക്കുന്നത് .

Lava Z61 Pro -സവിശേഷതകൾ

5.45 ഇഞ്ചിന്റെ എച് ഡി പ്ലസ് ഡിസ്‌പ്ലേയിലാണ് ഇപ്പോൾ വിപണിയിൽ പുറത്തിറങ്ങിയിരിക്കുന്നത് .കൂടാതെ ഈ സ്മാർട്ട് ഫോണുകൾക്ക് 18:9 ആസ്പെക്റ്റ് റെഷിയോയും കാഴ്ചവെക്കുന്നുണ്ട് .1.6GHz octa-core പ്രോസസറുകളിലാണ് ഈ ഫോണുകളുടെ പ്രവർത്തനം നടക്കുന്നത് .കൂടാതെ 2 ജിബിയുടെ റാം അതുപോലെ തന്നെ 16 ജിബിയുടെ സ്റ്റോറേജുകൾ എന്നിവയാണ് ഈ സ്മാർട്ട് ഫോണുകൾക്ക് നൽകിയിരിക്കുന്നത് .128 ജിബിവരെ മെമ്മറി വർദ്ധിപ്പിക്കുവാനും സാധിക്കുന്നതാണ് .

ക്യാമറകളിലേക്കു വരുകയാണെങ്കിൽ 8 മെഗാപിക്സലിന്റെ പിൻ ക്യാമറകളും കൂടാതെ 5 മെഗാപിക്സലിന്റെ സെൽഫി ക്യാമറകളും ഈ ഫോണുകൾക് ലഭിക്കുന്നതാണ് . Bluetooth 4.2, Wi-Fi, GPS, USB OTG support, a Micro-USB port, കൂടാതെ ഫേസ് അൺലോക്ക് സപ്പോർട്ട് എന്നിവയും ഈ ഫോണുകളിൽ ലഭിക്കുന്നതാണ് .ലാവയുടെ ഈ ഫോണുകൾക്ക്  3,100mAh ന്റെ ബാറ്ററി ലൈഫും കാഴ്ചവെക്കുന്നുണ്ട് .5,777 രൂപയാണ് ഇതിന്റെ വില വരുന്നത് .

Lava A5 -സവിശേഷതകൾ

2.4-inch QVGA ഡിസ്‌പ്ലേയിലാണ് ഈ ഫോണുകൾ വിപണിയിൽ പുറത്തിറക്കിയിരിക്കുന്നത് .കൂടാതെ ഈ ഫോണുകൾക്ക് 240×320 പിക്സൽ റെസലൂഷനും കാഴ്ചവെക്കുന്നുണ്ട് . 0.3 മെഗാപിക്സൽ ക്യാമറകളാണ് ഈ ഫോണുകൾക്ക് പിന്നിൽ ലഭിക്കുന്നത് .1,000mAhന്റെ ബാറ്ററി ലൈഫും ഈ ഫോണുകൾക്ക് ലഭിക്കുന്നതാണ് .32 ജിബി വരെ മെമ്മറി വർധിപ്പിക്കുവാനുള്ള സൗകര്യവും ഈ ഫോണുകൾക്ക് ലഭിക്കുന്നുണ്ട് .Rs. 1,333 രൂപയാണ് ഈ ഫോണുകളുടെ വില വരുന്നത് .

Lava A9  -സവിശേഷതകൾ

2.8-inch QVGA ഡിസ്‌പ്ലേയിലാണ് ഈ ഫോണുകൾ വിപണിയിൽ പുറത്തിറക്കിയിരിക്കുന്നത് .കൂടാതെ ഈ ഫോണുകൾക്ക് 240×320പിക്സൽ റെസലൂഷനും കാഴ്ചവെക്കുന്നുണ്ട് . 1.3 മെഗാപിക്സൽ ക്യാമറകളാണ് ഈ ഫോണുകൾക്ക് പിന്നിൽ ലഭിക്കുന്നത് .1,700mAh ന്റെ ബാറ്ററി ലൈഫും ഈ ഫോണുകൾക്ക് ലഭിക്കുന്നതാണ് .32 ജിബി വരെ മെമ്മറി വർധിപ്പിക്കുവാനുള്ള സൗകര്യവും ഈ ഫോണുകൾക്ക് ലഭിക്കുന്നുണ്ട് .Rs. 1,574  രൂപയാണ് ഈ ഫോണുകളുടെ വില വരുന്നത് .

Anoop Krishnan

Experienced Social Media And Content Marketing Specialist

Connect On :