ആധാർ ഉപയോഗിക്കുന്നവർ ഇത് നിർബന്ധമായും അറിഞ്ഞിരിക്കണം
വോട്ടർ ഐഡിയും കൂടാതെ ആധാർ കാർഡും തമ്മിൽ ഇനി ബന്ധിപ്പിക്കണം
കള്ളവോട്ട് തടയുവാനാണ് ഇപ്പോൾ ഇത്തരത്തിൽ പുതിയ നിയമം എത്തിയിരിക്കുന്നത്
കഴിഞ്ഞ കുറച്ചു ദിവസ്സങ്ങളായി കേട്ടുവരുന്ന ഒന്നായിരുന്നു ആധാർ കാർഡും അതുപോലെ തന്നെ വോട്ടർ ഐഡിയും ബന്ധിപ്പിക്കണം എന്ന വാർത്ത .എന്നാൽ ഇതാ ലോക സഭയിൽ ഈ ബില്ലും പാസ്സാക്കിയിരിക്കുന്നു .കള്ളവോട്ട് തടയുക എന്ന ലക്ഷ്യത്തോടെയാണ് ഇപ്പോൾ ഇത്തരത്തിൽ തിരഞ്ഞെടുപ്പ് പരിഷ്കരണ ബിൽ പാസ്സാക്കിയിരിക്കുന്നത് .
യൂണിയൻ ലോ മിനിസ്റ്റർ കിരൺ റിജ്‌ജുവാണ് ഈ പുതിയ ബിൽ ലോകസഭയിൽ അവതരിപ്പിച്ചിരിക്കുന്നത് .വോട്ടർ പട്ടികയിൽ ഉള്ള ഡ്യൂപ്ലിക്കറ്റ് ഐഡികൾക്ക് ഇത്തരത്തിൽ ബന്ധിപ്പിച്ചു കഴിഞ്ഞാൽ പിന്നെ കള്ളവോട്ട് ചെയ്യുവാൻ സാധിക്കില്ല എന്നാണ് ഈ നടപടികൊണ്ടു ഉണ്ടേശിക്കുന്നത് .ഇത്തരത്തിൽ രണ്ടു ബന്ധിപ്പിച്ചുകഴിഞ്ഞാൽ പിന്നെ കള്ളവോട്ട് ചെയ്യുവാൻ സാധിക്കില്ല .
ഇത് ഇപ്പോൾ നിങ്ങൾക്ക് ഓൺലൈൻ വഴിയും ചെയ്യുവാൻ സാധിക്കുന്നതാണ് .എങ്ങനെയാണു ഇത് ഓൺലൈൻ വഴി ചെയ്യുന്നത് എന്ന് നോക്കാം .
1.ആദ്യം തന്നെ https://voterportal.eci.gov.in/ എന്ന വെബ് സൈറ്റ് സന്ദർശിക്കുക
2.നിങ്ങളുടെ , ഇമെയിൽ ഐഡികൾ ഉപയോഗിച്ച് ഇവിടെ ലോഗിൻ ചെയ്യുക
3. നിങ്ങളുടെ ജില്ല മറ്റു കാര്യങ്ങൾ അവിടെ അനുസരിച്ചു നൽകുക
4.അതിനു ശേഷം നിങ്ങളുടെ പേര് ,പിതാവിന്റെ പേര് എന്നിങ്ങനെ മറ്റു വിവരങ്ങൾ നൽകേണ്ടതാണ്
5.അതിനു ശേഷം സെർച്ച് എന്ന ഓപ്‌ഷനിൽ ക്ലിക്ക് ചെയ്യുക
6.അടുത്തതായി സ്‌ക്രീനിന്റെ ഇടതുവശത്തു കാണുന്ന Feed Aadhaar No എന്ന ഓപ്‌ഷനിൽ നിങ്ങളുടെ വിവരങ്ങൾ നൽകുക
7.എല്ലാവിവരങ്ങളും നൽകിയ ശേഷം സബ്മിറ്റ് ചെയ്യുക
8.അപേക്ഷ വിജയകരമായി എന്ന മെസേജ് നിങ്ങൾക്ക് ലഭിക്കുന്നതാണ്