നിങ്ങൾ ലോകത്തിൽ ഏറ്റവും ചെറിയ സ്മാർട്ട് ഫോൺ ഫോൺ കണ്ടിട്ടുണ്ടോ ;ഇതാണ്

Updated on 23-Jul-2020
HIGHLIGHTS

ലോകത്തിലെ ഏറ്റവും ചെറിയ സ്മാർട്ട് ഫോൺ സവിശേഷതകൾ നോക്കാം

ആൻഡ്രോയിഡിന്റെ പുതിയ 10 ഓപ്പറേറ്റിംഗ് സിസ്റ്റത്തിലാണ് എത്തിയിരിക്കുന്നത്

ലോകത്തിലെ ഏറ്റവും ചെറിയ ആൻഡ്രോയിഡ് ഫോണുകളിൽ ഒന്നാണ് Unihertz Jelly 2.0 എന്ന സ്മാർട്ട് ഫോണുകൾ .ഒരുപാടു സവിശേഷതകൾ ഉൾക്കൊള്ളിച്ചുകൊണ്ടാണ് ഈ സ്മാർട്ട് ഫോണുകൾ ഇപ്പോൾ വിപണിയിൽ എത്തിച്ചിരിക്കുന്നത് .അതുപോലെ തന്നെ ഈ ഫോണുകളിൽ എടുത്തു പറയേണ്ടത് ഇതിന്റെ ഓപ്പറേറ്റിംഗ് സിസ്റ്റം തന്നെയാണ് .ആൻഡ്രോയിഡിന്റെ 10 ൽ ആണ് ഈ സ്മാർട്ട് ഫോണുകളുടെ ഓപ്പറേറ്റിംഗ് സിസ്റ്റം പ്രവർത്തിക്കുന്നത് .മറ്റു പ്രധാന സവിശേഷതകൾ നോക്കാം .

ചെറിയ സ്മാർട്ട് ഫോൺ ആയതുകൊണ്ട് തന്നെ ചെറിയ ഡിസ്‌പ്ലേയിലാണ് Unihertz Jelly 2.0 പുറത്തിറങ്ങിയിരിക്കുന്നത് .3 ഇഞ്ചിന്റെ TFT LCD ഡിസ്‌പ്ലേയിലാണ് എത്തിയിരിക്കുന്നത് .കൂടാതെ 854×480 പിക്സൽ റെസലൂഷനും ഇത് കാഴ്ചവെക്കുന്നുണ്ട് .കൂടാതെ സംരക്ഷണത്തിന് ഗൊറില്ല ഗ്ലാസും ഈ സ്മാർട്ട് ഫോണുകൾക്ക് നൽകിയിരിക്കുന്നു .ആൻഡ്രോയിഡിന്റെ 10 ൽ ആണ് ഈ സ്മാർട്ട് ഫോണുകളുടെ ഓപറേറ്റിങ് സിസ്റ്റം പ്രവർത്തിക്കുന്നത് .കൂടാതെ ആൻഡ്രോയിഡ് ൧൧ അപ്പ്‌ഡേഷനുകൾ ഇതിനു ലഭിക്കുകയും ചെയ്യുന്നതാണ് .

ആന്തരിക സവിശേഷതകൾ നോക്കുകയാണെങ്കിൽ ൬ ജിബിയുടെ റാം കൂടാതെ 128 ജിബിയുടെ ഇന്റെർണൽ സ്റ്റോറേജുകളിൽ ഇത് പുറത്തിറങ്ങിയിരുന്നു .കൂടാതെ മെമ്മറി കാർഡ് ഉപയോഗിച്ച് മെമ്മറി വർദ്ധിപ്പിക്കുവാനും Unihertz Jelly 2.0  ഫോണുകളിൽ സാധിക്കുന്നതാണ് .

ക്യാമറകളുടെ സവിശേഷതകൾ നോക്കുകയാണെങ്കിൽ 16 മെഗാപിക്സലിന്റെ പിൻ ക്യാമറകളും കൂടാതെ 8 മെഗാപിക്സലിന്റെ സെൽഫി ക്യാമറകളും ആണ് Unihertz Jelly 2.0 എന്ന ഫോണുകൾക്ക് നൽകിയിരിക്കുന്നത് .ഫിംഗർ പ്രിന്റ് സെൻസറുകൾ അടക്കം എല്ലാ സവിശേഷതകളും ഈ സ്മാർട്ട് ഫോണുകൾക്ക് നൽകിയിരിക്കുന്നു .കൂടാതെ ഈ സ്മാർട്ട് ഫോണുകൾക്ക് 2,000mAh ന്റെ നോൺ റീമൂവബിൾ ബാറ്ററി ലൈഫും നൽകിയിരിക്കുന്നു .

Anoop Krishnan

Experienced Social Media And Content Marketing Specialist

Connect On :