ഹൈബ്രിഡ് ട്യൂഷന്‍ ക്ലാസുകളുമായി 90പ്ലസ് മൈ ട്യൂഷന്‍ ആപ്പ്

Updated on 03-Jun-2022
HIGHLIGHTS

ഹൈബ്രിഡ് ട്യൂഷന്‍ ക്ലാസുകളുമായി 90പ്ലസ് മൈ ട്യൂഷന്‍ ആപ്പ്

തത്സമയ അധ്യാപകരുടെ സഹായത്തോടെ അതിവേഗം സംശയങ്ങള്‍ പരിഹരിക്കാനും കഴിയും

 ഇന്ത്യയിലെ അതിവേഗം വളരുന്ന എഡ്ടെക് സ്റ്റാര്‍ട്ടപ്പായ 90പ്ലസ് മൈ ട്യൂഷന്‍ അപ്പ് തത്സമയ അധ്യാപക പിന്തുണയോടെ വിഷ്വല്‍ ലേര്‍ണിംഗ് ലഭ്യമാക്കുന്നതിനായി കേരളത്തിലും ബെംഗളൂരുവിലും ഹൈബ്രിഡ് ട്യൂഷന്‍ ക്ലാസുകള്‍ ആരംഭിക്കുന്നു. ഹൈബ്രിഡ് ക്ലാസുകളില്‍ വിദ്യാര്‍ത്ഥികള്‍ക്ക് ആനിമേഷന്‍ വീഡിയോ ക്ലാസുകള്‍ കാണുന്നതിലൂടെ പാഠഭാഗങ്ങള്‍ എളുപ്പത്തില്‍ ഓര്‍മ്മയില്‍ സൂക്ഷിക്കാനും അതേ സമയം തത്സമയ അധ്യാപകരുടെ സഹായത്തോടെ  അതിവേഗം സംശയങ്ങള്‍ പരിഹരിക്കാനും കഴിയും.

 ഇപ്പോള്‍ കേരളത്തിലും ബെംഗളൂരുവിലുമായുള്ള 100 ഹൈബ്രിഡ് ട്യൂഷന്‍ സെന്‍ററുകളില്‍ മാത്രമാണ് ഈ സേവനം ലഭ്യമാകുക. 2023-24 സാമ്പത്തിക വര്‍ഷത്തോടെ മഹാരാഷ്ട്ര, മധ്യപ്രദേശ്, ഉത്തര്‍പ്രദേശ്, ഡല്‍ഹി എന്നിവിടങ്ങള്‍ കേന്ദ്രീകരിച്ച് രാജ്യത്തുടനീളം ക്ലാസ് ലഭ്യമാക്കാനാണ് ലക്ഷ്യമിട്ടിരിക്കുന്നത്.    സിബിഎസ്ഇ ബോര്‍ഡ് വിദ്യാര്‍ത്ഥികള്‍ക്കും സ്റ്റേറ്റ് സിലബസിലുള്ള വിദ്യാര്‍ത്ഥികള്‍ക്കും ഹൈബ്രിഡ് കേന്ദ്രങ്ങളില്‍ ക്ലാസുകളില്‍ പങ്കെടുക്കാനാകും. ഓരോ കേന്ദ്രത്തിലും കൂട്ടികള്‍ക്ക് അവരുടെ പ്രാദേശിക ഭാഷയിലും ഇംഗ്ലീഷിലും ക്ലാസുകള്‍ ലഭ്യമാകും.

 ഉന്നത ഗുണനിലവാരമുള്ള  താങ്ങാനാവുന്ന ഈ ട്യൂഷന്‍ ക്ലാസുകളിലൂടെ  90പ്ലസ് മാര്‍ക്ക് വാങ്ങാന്‍ വിദ്യാര്‍ത്ഥികളെ സഹായിക്കുവാനാണ് 90പ്ലസ് മൈ ട്യൂഷന്‍ ആപ്പ് ലക്ഷ്യമിട്ടിരിക്കുന്നതെന്നും തത്സമയ വിലയിരുത്തലിലൂടെ വിദ്യാര്‍ത്ഥികളുടെ പഠന പുരോഗതി ഉറപ്പാക്കുമെന്നും 90പ്ലസ് മൈ ട്യൂഷന്‍ ആപ്പിന്‍റെ സ്ഥാപകനും ക്യുറേറ്ററുമായ വിന്‍ഗീഷ് വിജയ് പറഞ്ഞു.

Anoop Krishnan

Experienced Social Media And Content Marketing Specialist

Connect On :