6.2 ഇഞ്ചിന്റെ ഫ്ലെക്സിബിൾ OLED ഡിസ്‌പ്ലേയിൽ MOTOROLA RAZR എത്തുന്നു ;വില ?

Updated on 14-Nov-2019
HIGHLIGHTS

പുതിയ ഫോൾഡബിൾ സ്മാർട്ട് ഫോണുകളുമായി മോട്ടോ

മോട്ടറോളയുടെ ഫോൾഡബിൾ സ്മാർട്ട് ഫോണുകൾ വീണ്ടും എത്തുന്നു . MOTOROLA RAZR എന്ന മോഡലുകളാണ് ഇപ്പോൾ പുറത്തിറക്കുന്നത് .പേര് സൂചിപ്പിക്കുന്ന പോലെത്തന്നെ രണ്ടു ഡിസ്‌പ്ലേയിലാണ് ഈ സ്മാർട്ട് ഫോണുകൾ വിപണിയിൽ പുറത്തിറങ്ങുന്നത് .ഈ സ്മാർട്ട് ഫോണുകളുടെ ലോക വിപണിയിലെ വില വരുന്നത്  $1,499.99 ആണ് .അതായത് ഇന്ത്യൻ വിപണിയിൽ എത്തുമ്പോൾ ഈ സ്മാർട്ട് ഫോണുകൾക്ക് ഏകദേശം Rs 1,08,230 രൂപയ്ക്ക് അടുത്ത് വരും എന്നാണ് സൂചനകൾ .

ഡിസ്‌പ്ലേ തന്നെയാണ് ഈ സ്മാർട്ട് ഫോണുകളുടെ പ്രധാന ആകർഷണം .6.2 ഇഞ്ചിന്റെ സിനിമ വിഷൻ pOLED ഡിസ്പ്ല കൂടാതെ  2142 x 876 പിക്സൽ റെസലൂഷൻ &  21:9 ആസ്പെക്റ്റ് റെഷിയോ എന്നിവയാണ് ഇതിന്റെ ആദ്യത്തെ ഡിസ്‌പ്ലേയിൽ വരുന്നത് .എന്നാൽ രണ്ടാമത്തെ ഡിസ്‌പ്ലേയുടെ വലുപ്പം   2.7 ഇഞ്ചിന്റെ വലുപ്പം ആണുള്ളത് .600 x 800 പിക്സൽ റെസലൂഷനും ഇത് കാഴ്ചവെക്കുന്നുണ്ട് .കൂടാതെ 4:3 ആസ്പെക്റ്റ് റെഷിയോയും രണ്ടാമത്തെ ഡിസ്പ്ലേ കാഴ്ചവെക്കുന്നുണ്ട് .

പ്രോസസറുകളെക്കുറിച്ചു പറയുകയാണെങ്കിൽ octa-core Snapdragon 710 (Adreno 616 GPU) പ്രോസസറുകളിലാണ് ഇതിന്റെ പ്രവർത്തനം നടക്കുന്നത് .അതുപോലെ തന്നെ ആൻഡ്രോയിഡിന്റെ  Android 9 Pie ലാണ് ഇതിന്റെ ഓപ്പറേറ്റിംഗ് സിസ്റ്റം പ്രവർത്തിക്കുന്നത് .ക്യാമറകളുടെ സവിശേഷതകൾ നോക്കുകയാണെങ്കിൽ 16 മെഗാപിക്സലിന്റെ (f/1.7 aperture, 1.22um pixel size, EIS, Dual Pixel autofocus (AF) പിൻ ക്യാമറകളും കൂടാതെ 5 മെഗാപിക്സലിന്റെ സെൽഫി ക്യാമറകളും ആണുള്ളത് . 2510mAhന്റെ ബാറ്ററി ലൈഫും ഈ സ്മാർട്ട് ഫോണുകൾ കാഴ്ചവെക്കുന്നുണ്ട് .15W ന്റെ ടർബോ ഫാസ്റ്റ് ചാർജറും ഇതിനു ലഭിക്കുന്നുണ്ട് .G VoLTE, WiFi 802.11 ac (2.4GHz + 5GHz), Bluetooth 5, GPS + GLONASS, NFC കൂടാതെ  USB 3.0 Type-C എന്നിവ ഇതിന്റെ മറ്റു സവിശേഷതകളാണ് .ഇതിന്റെ വിപണിയിലെ വില വരുന്നത്  $1,499.99 (Rs 1,08,230 ഏകദേശം ) രൂപയാണ് .

Anoop Krishnan

Experienced Social Media And Content Marketing Specialist

Connect On :