MOTOROLA RAZR 5G ഫോണുകൾ പുറത്തിറക്കിയിരിക്കുന്നു ;വില വിവരങ്ങൾ നോക്കാം

MOTOROLA RAZR 5G ഫോണുകൾ പുറത്തിറക്കിയിരിക്കുന്നു ;വില വിവരങ്ങൾ നോക്കാം
HIGHLIGHTS

മോട്ടോറോളയുടെ RAZR 5G എഡിഷനുകൾ പുറത്തിറക്കിയിരിക്കുന്നു

കൂടാതെ ഹാർഡ് വെയറിൽ മാറ്റങ്ങൾ വരുത്തിയിരിക്കുന്നു

അതുപോലെ മികച്ച ഡിസ്‌പ്ലേയാണ് ഈ ഫോണുകൾക്ക് നൽകിയിരിക്കുന്നത്

MOTOROLA RAZR 5G എന്ന പുതിയ സ്മാർട്ട് ഫോണുകൾ ഇപ്പോൾ വിപണിയിൽ എത്തിയിരിക്കുന്നു .മോട്ടോയുടെ razr എന്ന ഫോണുകളെക്കാൾ ഒരുപാടു മാറ്റങ്ങൾ ഈ പുതിയ 5 ജി സ്മാർട്ട് ഫോണുകളിൽ നൽകിയിരിക്കുന്നു.കൂടാതെ ക്യാമറകളിലും അതുപോലെ ഡിസ്‌പ്ലേയിലും മാറ്റങ്ങൾ വരുത്തിയിരിക്കുന്നു .പ്രധാന സവിശേഷതകൾ നോക്കാം .

6.2 ഇഞ്ചിന്റെ ഡിസ്‌പ്ലേയാണ് ഈ സ്മാർട്ട് ഫോണുകൾക്കുള്ളത് . OLED സ്ക്രീൻ കൂടാതെ 21:9 സിനിമ വിഷൻ ഫോൾഡബിൾ ഡിസ്‌പ്ലേകളാണ് ഈ ഫോണുകൾക്കുള്ളത് .അതുപോലെ തന്നെ2142×876 പിക്സൽ റെസലൂഷൻ ആണ് ഇതിനുള്ളത് .ക്യാമറകളിലേക്കു വരുകയാണെങ്കിൽ 20 മെഗാപിക്സലിന്റെ സെൽഫി ക്യാമറകളും കൂടാതെ 48 മെഗാപിക്സലിന്റെ പിൻ ക്യാമറകളും ആണ് നൽകിയിരിക്കുന്നത് .RAZR ഫോണുകൾക്ക് 16 മെഗാപിക്സൽ ക്യാമറകളായിരുന്നു നൽകിയിരുന്നത് .

ആന്തരിക സവിശേഷതകൾ നോക്കുകയാണെങ്കിൽ 8  ജിബിയുടെ റാം കൂടാതെ 256  ജിബിയുടെ ഇന്റെർണൽ സ്റ്റോറേജ് എന്നിവയാണ് ഈ സ്മാർട്ട് ഫോണുകൾക്കുള്ളത് .സ്നാപ്ഡ്രാഗന്റെ 765  ലാണ് ഈ ഫോണുകളുടെ പ്രോസസറുകൾ പ്രവർത്തിക്കുന്നത് .എന്നാൽ razr ഫോണുകളിൽ സ്നാപ്ഡ്രാഗന്റെ 710  പ്രോസ്സസറുകളിയിരുന്നു നൽകിയിരുന്നത് .അതുപോലെ  ആൻഡ്രോയിഡിന്റെ 10 ലാണ് ഈ സ്മാർട്ട് ഫോണുകളുടെ ഓപ്പറേറ്റിംഗ് സിസ്റ്റം പ്രവർത്തിക്കുന്നത് .

2800mAhന്റെ ബാറ്ററി ലൈഫും ഈ സ്മാർട്ട് ഫോണുകൾക്ക് നൽകിയിരിക്കുന്നു .കൂടാതെ ഈ ഫോണുകൾക്ക് രണ്ടു ഡിസ്‌പ്ലേയാണ് നൽകിയിരിക്കുന്നത് .6.2 ഇഞ്ചിന്റെ OLED സ്ക്രീൻ കൂടാതെ 2.7 ഇഞ്ചിന്റെ മറ്റൊരു ഡിസ്‌പ്ലേയും ഇതിനു ലഭിക്കുന്നതാണ് .മോട്ടോയുടെ razr എന്ന ഫോണുകളെക്കാൾ ഒരുപാടു മാറ്റങ്ങൾ ഈ പുതിയ 5 ജി സ്മാർട്ട് ഫോണുകളിൽ നൽകിയിരിക്കുന്നു .പുതിയ 5 ജി ഫോണുകളുടെ വില വരുന്നത് $ 1399 (അതായത് ഇന്ത്യൻ വിപണിയിലെ വില താരതമ്മ്യം ചെയ്യുമ്പോൾ Rs 1,02,700 വരും ). 

Anoop Krishnan

Anoop Krishnan

Experienced Social Media And Content Marketing Specialist View Full Profile

Digit.in
Logo
Digit.in
Logo