MOTOROLA RAZR 5G ഒക്ടോബർ 5നു ഇന്ത്യൻ വിപണിയിൽ എത്തുന്നു

MOTOROLA RAZR 5G ഒക്ടോബർ 5നു ഇന്ത്യൻ വിപണിയിൽ എത്തുന്നു
HIGHLIGHTS

മോട്ടോയുടെ പുതിയ സ്മാർട്ട് ഫോണുകൾ ഇന്ത്യൻ വിപണിയിൽ എത്തുന്നു

MOTOROLA RAZR 5G ഫോണുകളാണ് ഒക്ടോബർ 5നു എത്തുന്നത്

MOTOROLA RAZR 5G എന്ന പുതിയ സ്മാർട്ട് ഫോണുകൾ ഇപ്പോൾ ലോക വിപണിയിൽ എത്തിയിരിക്കുന്നു .മോട്ടോയുടെ razr എന്ന ഫോണുകളെക്കാൾ ഒരുപാടു മാറ്റങ്ങൾ ഈ പുതിയ 5 ജി സ്മാർട്ട് ഫോണുകളിൽ നൽകിയിരിക്കുന്നു.കൂടാതെ ക്യാമറകളിലും അതുപോലെ ഡിസ്‌പ്ലേയിലും മാറ്റങ്ങൾ വരുത്തിയിരിക്കുന്നു .ഒക്ടോബർ 5നു ഈ സ്മാർട്ട് ഫോണുകൾ ഇന്ത്യൻ വിപണിയിൽ പുറത്തിറങ്ങുന്നതായിരിക്കും . പ്രധാന സവിശേഷതകൾ നോക്കാം .

6.2 ഇഞ്ചിന്റെ ഡിസ്‌പ്ലേയാണ് ഈ സ്മാർട്ട് ഫോണുകൾക്കുള്ളത് . OLED സ്ക്രീൻ കൂടാതെ 21:9 സിനിമ വിഷൻ ഫോൾഡബിൾ ഡിസ്‌പ്ലേകളാണ് ഈ ഫോണുകൾക്കുള്ളത് .അതുപോലെ തന്നെ2142×876 പിക്സൽ റെസലൂഷൻ ആണ് ഇതിനുള്ളത് .ക്യാമറകളിലേക്കു വരുകയാണെങ്കിൽ 20 മെഗാപിക്സലിന്റെ സെൽഫി ക്യാമറകളും കൂടാതെ 48 മെഗാപിക്സലിന്റെ പിൻ ക്യാമറകളും ആണ് നൽകിയിരിക്കുന്നത് .RAZR ഫോണുകൾക്ക് 16 മെഗാപിക്സൽ ക്യാമറകളായിരുന്നു നൽകിയിരുന്നത് .

ആന്തരിക സവിശേഷതകൾ നോക്കുകയാണെങ്കിൽ 8  ജിബിയുടെ റാം കൂടാതെ 256  ജിബിയുടെ ഇന്റെർണൽ സ്റ്റോറേജ് എന്നിവയാണ് ഈ സ്മാർട്ട് ഫോണുകൾക്കുള്ളത് .സ്നാപ്ഡ്രാഗന്റെ 765  ലാണ് ഈ ഫോണുകളുടെ പ്രോസസറുകൾ പ്രവർത്തിക്കുന്നത് .എന്നാൽ razr ഫോണുകളിൽ സ്നാപ്ഡ്രാഗന്റെ 710  പ്രോസ്സസറുകളിയിരുന്നു നൽകിയിരുന്നത് .അതുപോലെ  ആൻഡ്രോയിഡിന്റെ 10 ലാണ് ഈ സ്മാർട്ട് ഫോണുകളുടെ ഓപ്പറേറ്റിംഗ് സിസ്റ്റം പ്രവർത്തിക്കുന്നത് .

2800mAhന്റെ ബാറ്ററി ലൈഫും ഈ സ്മാർട്ട് ഫോണുകൾക്ക് നൽകിയിരിക്കുന്നു .കൂടാതെ ഈ ഫോണുകൾക്ക് രണ്ടു ഡിസ്‌പ്ലേയാണ് നൽകിയിരിക്കുന്നത് .6.2 ഇഞ്ചിന്റെ OLED സ്ക്രീൻ കൂടാതെ 2.7 ഇഞ്ചിന്റെ മറ്റൊരു ഡിസ്‌പ്ലേയും ഇതിനു ലഭിക്കുന്നതാണ് .മോട്ടോയുടെ razr എന്ന ഫോണുകളെക്കാൾ ഒരുപാടു മാറ്റങ്ങൾ ഈ പുതിയ 5 ജി സ്മാർട്ട് ഫോണുകളിൽ നൽകിയിരിക്കുന്നു .പുതിയ 5 ജി ഫോണുകളുടെ വില വരുന്നത് $ 1399 (അതായത് ഇന്ത്യൻ വിപണിയിലെ വില താരതമ്മ്യം ചെയ്യുമ്പോൾ Rs 1,02,700 വരും ). 

Anoop Krishnan

Anoop Krishnan

Experienced Social Media And Content Marketing Specialist View Full Profile

Digit.in
Logo
Digit.in
Logo