ലക്ഷങ്ങളുടെ വിലയുമായി മോട്ടറോള Razr 3 ഫോണുകൾ എത്തുന്നു

Updated on 24-Jan-2022
HIGHLIGHTS

മോട്ടോറോളയുടെ പുതിയ സ്മാർട്ട് ഫോണുകൾ വിപണിയിൽ എത്തുന്നു

Motorola Razr 3 എന്ന സ്മാർട്ട് ഫോണുകളാണ് വിപണിയിൽ എത്തുന്നത്

മോട്ടോറോളയുടെ പുതിയ സ്മാർട്ട് ഫോണുകൾ വിപണിയിൽ എത്തുന്നു .Motorola Razr 3 എന്ന സ്മാർട്ട് ഫോണുകളാണ് വിപണിയിൽ എത്തുന്നത് .MOTOROLA Razr  എന്ന സ്മാർട്ട് ഫോണുകൾക്ക് ശേഷം വിപണിയിൽ പുറത്തിറക്കുന്ന ഫോൺ കൂടിയാണ് MOTOROLA Razr 3 ഫോണുകൾ .റിപ്പോർട്ടുകൾ പ്രകാരം  Qualcomm Snapdragon 8 Gen 1 പ്രോസ്സസറുകളിലാണ് ഈ ഫോണുകൾ വിപണിയിൽ എത്തുക .അതുകൂടാതെ 12 ജിബിയുടെ റാം  & 512 ജിബിയുടെ സ്റ്റോറേജുകളിൽ വരെ പുറത്തിറങ്ങും എന്നാണ് സൂചനകൾ .ഇപ്പോൾ ഇന്ത്യൻ വിപണിയിൽ MOTOROLA Razr ഫോണുകൾ ലഭ്യമാകുന്നതാണു് .1,49,999 രൂപയാണ് ഇതിന്റെ ഓൺലൈൻ ഷോപ്പിലെ വില വരുന്നത് .മോട്ടറോള Razr 3 ഫോണുകളും ലക്ഷങ്ങൾ വില വരുന്ന ഫോണുകളിൽ ഒന്നായിരിക്കും .

MOTOROLA RAZR 5G

6.2 ഇഞ്ചിന്റെ ഡിസ്‌പ്ലേയാണ് ഈ സ്മാർട്ട് ഫോണുകൾക്കുള്ളത് . OLED സ്ക്രീൻ കൂടാതെ 21:9 സിനിമ വിഷൻ ഫോൾഡബിൾ ഡിസ്‌പ്ലേകളാണ് ഈ ഫോണുകൾക്കുള്ളത് .അതുപോലെ തന്നെ2142×876 പിക്സൽ റെസലൂഷൻ ആണ് ഇതിനുള്ളത് .ക്യാമറകളിലേക്കു വരുകയാണെങ്കിൽ 20 മെഗാപിക്സലിന്റെ സെൽഫി ക്യാമറകളും കൂടാതെ 48 മെഗാപിക്സലിന്റെ പിൻ ക്യാമറകളും ആണ് നൽകിയിരിക്കുന്നത് .

ആന്തരിക സവിശേഷതകൾ നോക്കുകയാണെങ്കിൽ 8  ജിബിയുടെ റാം കൂടാതെ 256  ജിബിയുടെ ഇന്റെർണൽ സ്റ്റോറേജ് എന്നിവയാണ് ഈ സ്മാർട്ട് ഫോണുകൾക്കുള്ളത് .സ്നാപ്ഡ്രാഗന്റെ 765  ലാണ് ഈ ഫോണുകളുടെ പ്രോസസറുകൾ പ്രവർത്തിക്കുന്നത് .എന്നാൽ razr ഫോണുകളിൽ സ്നാപ്ഡ്രാഗന്റെ 710  പ്രോസ്സസറുകളിയിരുന്നു നൽകിയിരുന്നത് .അതുപോലെ  ആൻഡ്രോയിഡിന്റെ 10 ലാണ് ഈ സ്മാർട്ട് ഫോണുകളുടെ ഓപ്പറേറ്റിംഗ് സിസ്റ്റം പ്രവർത്തിക്കുന്നത് .

2800mAhന്റെ ബാറ്ററി ലൈഫും ഈ സ്മാർട്ട് ഫോണുകൾക്ക് നൽകിയിരിക്കുന്നു .കൂടാതെ ഈ ഫോണുകൾക്ക് രണ്ടു ഡിസ്‌പ്ലേയാണ് നൽകിയിരിക്കുന്നത് .6.2 ഇഞ്ചിന്റെ OLED സ്ക്രീൻ കൂടാതെ 2.7 ഇഞ്ചിന്റെ മറ്റൊരു ഡിസ്‌പ്ലേയും ഇതിനു ലഭിക്കുന്നതാണ് .മോട്ടോയുടെ razr എന്ന ഫോണുകളെക്കാൾ ഒരുപാടു മാറ്റങ്ങൾ ഈ പുതിയ 5 ജി സ്മാർട്ട് ഫോണുകളിൽ നൽകിയിരിക്കുന്നു 

Anoop Krishnan

Experienced Social Media And Content Marketing Specialist

Connect On :