മാക്രോ വിഷൻ ക്യാമറയിൽ മോട്ടോയുടെ വൺ മാക്രോ പുറത്തിറക്കി ;വില 9999 രൂപ
മോട്ടോയുടെ ഏറ്റവും പുതിയ മോട്ടോ വൺ മാക്രോ എന്ന സ്മാർട്ട് ഫോണുകൾ ഇപ്പോൾ ഇന്ത്യൻ വിപണിയിൽ പുറത്തിറക്കിയിരിക്കുന്നു .9999 രൂപയുള്ള ഈ സ്മാർട്ട് ഫോണുകൾ ട്രിപ്പിൾ പിൻ ക്യാമറകളിലാണ് വിപണിയിൽ എത്തിയിരിക്കുന്നത് .ഒക്ടോബർ 12 നു രാത്രി 12 മണി മുതൽ ഈ സ്മാർട്ട് ഫോണുകൾ ഓൺലൈൻ ഷോപ്പിംഗ് വെബ് സൈറ്റ് ആയ ഫ്ലിപ്പ്കാർട്ടിൽ നിന്നും വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .ഈ സ്മാർട്ട് ഫോണുകളുടെ മറ്റു പ്രധാന സവിശേഷതകൾ നോക്കാം .
മോട്ടോ വൺ മാക്രോ
6.2 -ഇഞ്ചിന്റെ HD+ മാക്സ് വിഷൻ ഡിസ്പ്ലേയിലാണ് ഈ സ്മാർട്ട് ഫോണുകൾ പുറത്തിറങ്ങിയിരിക്കുന്നത് .1520*720 പിക്സൽ റെസലൂഷനും ഇത് കാഴ്ചവെക്കുന്നുണ്ട് .കൂടാതെ ഈ സ്മാർട്ട് ഫോണുകൾക്ക് 270ppi നൽകിയിരിക്കുന്നു .ഈ സ്മാർട്ട് ഫോണുകളുടെ ഏറ്റവും വലിയ സവിശേഷതകളിൽ എടുത്തുപറയേണ്ടതും ഇതിന്റെക്യാമറകൾ തന്നെയാണ് .മോട്ടോയുടെ വൺ ആക്ഷൻ എന്ന സ്മാർട്ട് ഫോണുകൾക്ക് ശേഷം പുറത്തിറക്കിയ മോഡൽകൂടിയാണിത് .ഇതിന്റെ വിപണിയിലെ വില 9999 രൂപയാണ് .
ആൻഡ്രോയിഡിന്റെ വൺ ഓപ്പറേറ്റിംഗ് സിസ്റ്റത്തിലാണ് ഈ സ്മാർട്ട് ഫോണുകളുടെ പ്രവർത്തനം നടക്കുന്നത് .അതുപോലെ തന്നെ സാംസങ്ങിന്റെ പ്രോസസറുകളാണ് ഈ സ്മാർട്ട് ഫോണുകൾക്കുള്ളത് .MediaTek Helio P70 പ്രോസസറുകളിലാണ് ഇതിന്റെ പ്രവർത്തനം നടക്കുന്നത് .ഒരു വേരിയന്റ് മാത്രമാണ് ഇപ്പോൾ ഇന്ത്യൻ വിപണിയിൽ എത്തിയിരിക്കുന്നത് .4 ജിബിയുടെ റാം കൂടാതെ 64 ജിബിയുടെ ഇന്റെർണൽ സ്റ്റോറേജുകളിലാണ് ഇത് എത്തിയിരിക്കുന്നത് .മെമ്മറി കാർഡ് ഉപയോഗിച്ച് വർദ്ധിപ്പിക്കുവാനും സാധിക്കുന്നതാണ് .
ട്രിപ്പിൾ പിൻ ക്യാമറകളാണ് ഇതിനുള്ളത് .13 മെഗാപിക്സൽ + 2 മെഗാപിക്സൽ + 2 മെഗാപിക്സലിന്റെ ട്രിപ്പിൾ പിൻ ക്യാമറകളും കൂടാതെ 8 മെഗാപിക്സലിന്റെ സെൽഫി ക്യാമറകളും ആണുള്ളത് .കൂടാതെ 10W ഫാസ്റ്റ് ചാർജിങ് തന്നെയാണ് ഈ മോഡലുകൾ കാഴ്ചവെക്കുന്നത് . 4000 mAhന്റെ ബാറ്ററി ലൈഫും കൂടാതെ 15w ടർബോ ചാർജറും ഇതിനു ലഭിക്കുന്നുണ്ട് . USB-C port, USB 2.0, 3.5mm ഹെഡ് ഫോൺ ജാക്ക് എന്നിവയാണ് ഇതിന്റെ മറ്റു സവിശേഷതകൾ .