64എംപി ക്യാമറയിൽ എത്തിയ MOTOROLA ONE FUSION+ ആദ്യ സെയിൽ ഇന്ന്

Updated on 24-Jun-2020
HIGHLIGHTS

ഓൺലൈൻ ഷോപ്പിംഗ് ആയ ഫ്ലിപ്പ്കാർട്ടിൽ

64 മെഗാപിക്സൽ ക്യാമറകളാണ് ഈ ഫോണുകൾക്കുള്ളത്

മോട്ടോറോളയുടെ ഏറ്റവും പുതിയ സ്മാർട്ട് ഫോണുകൾ ഇപ്പോൾ ഇന്ത്യൻ വിപണിയിൽ പുറത്തിറക്കിയിരിക്കുന്നു .MOTOROLA ONE FUSION+ എന്ന സ്മാർട്ട് ഫോണുകളാണ് ഇപ്പോൾ ഇന്ത്യൻ വിപണിയിൽ പുറത്തിറക്കിയിരിക്കുന്നത് .64 മെഗാപിക്സലിന്റെ ക്വാഡ് ക്യാമറകളിലാണ് ഈ സ്മാർട്ട് ഫോണുകൾ ഇപ്പോൾ വിപണിയിൽ എത്തിയിരിക്കുന്നത് .കൂടാതെ പോപ്പ് ആപ്പ് സെൽഫി ക്യാമറകളും ഈ സ്മാർട്ട് ഫോണുകൾക്ക് നൽകിയിരിക്കുന്നു .പ്രധാന സവിശേഷതകൾ നോക്കാം .

MOTOROLA ONE FUSION+-സവിശേഷതകൾ നോക്കാം

MOTOROLA ONE FUSION+ എന്ന സ്മാർട്ട് ഫോണുകൾ ഇപ്പോൾ ഇന്ത്യൻ വിപണിയിൽ എത്തിയിരിക്കുന്നു .6.5 ഇഞ്ചിന്റെ ഫുൾ HD പ്ലസ് ഡിസ്‌പ്ലേയിലാണ് ഈ സ്മാർട്ട് ഫോണുകൾ പുറത്തിറങ്ങിയിരിക്കുന്നത്.കൂടാതെ 2340 x 1080 പിക്സൽ റെസലൂഷനും ഈ സ്മാർട്ട് ഫോണുകളുടെ ഡിസ്പ്ലേ കാഴ്ചവെക്കുന്നുണ്ട് .കൂടാതെ  19.5:9 ആസ്പെക്റ്റ് റെഷിയോയും ഈ സ്മാർട്ട് ഫോണുകൾ കാഴ്ചവെക്കുന്നുണ്ട് .അതുപോലെ  210 ഗ്രാം ഭാരം മാത്രമാണ് ഈ സ്മാർട്ട് ഫോണുകൾക്കുള്ളത് .

Qualcomm Snapdragon 730 ( octa-core CPU and Adreno 618 GPU) പ്രൊസസ്സറുകളിലാണ് ഈ സ്മാർട്ട് ഫോണുകളുടെ പ്രവർത്തനം നടക്കുന്നത് .ആന്തരിക സവിശേഷതകൾ നോക്കുകയാണെങ്കിൽ 6 ജിബിയുടെ റാം കൂടാതെ 128 ജിബിയുടെ ഇന്റെർണൽ സ്റ്റോറേജ് എന്നിവയാണ് ഈ ഫോണുകൾക്ക് നൽകിയിരിക്കുന്നത് .കൂടാതെ മെമ്മറി കാർഡ് ഉപയോഗിച്ച് വർദ്ധിപ്പിക്കുവാനും സാധിക്കുന്നതാണ് .Android 10 ൽ തന്നെയാണ് ഈ സ്മാർട്ട് ഫോണുകളുടെ ഓപ്പറേറ്റിംഗ് സിസ്റ്റം പ്രവർത്തിക്കുന്നത് .

ക്വാഡ് ക്യാമറകളാണ് MOTOROLA ONE FUSION+ സ്മാർട്ട് ഫോണുകൾക്ക് നൽകിയിരിക്കുന്നത് .64 മെഗാപിക്സൽ + 8 മെഗാപിക്സൽ + 5 മെഗാപിക്സൽ + 2 മെഗാപിക്സൽ ക്വാഡ് പിൻ ക്യാമറകളും കൂടാതെ 16 മെഗാപിക്സൽ പോപ്പ് അപ്പ് ക്യാമറകളും ഈ സ്മാർട്ട് ഫോണുകൾക്ക് നൽകിയിരിക്കുന്നു .5000 mAh (8W fast charging out-of-the-box ) ന്റെ ബാറ്ററി ലൈഫ് ആണ് MOTOROLA ONE FUSION+ കാഴ്ചവെക്കുന്നത് .കൂടാതെ HDR10 സെർട്ടിഫൈഡ് ഇതിനുണ്ട് .

വിലയെക്കുറിച്ചു പറയുകയാണെങ്കിൽ Motorola One Fusion+ ഫോണുകളുടെ വില വരുന്നത് 16999 രൂപയാണ് .Moonlight White കൂടാതെ Twilight Blue എന്നി നിറങ്ങളിൽ വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .ജൂൺ 24നു ഓൺലൈൻ ഷോപ്പിംഗ് വെബ് സൈറ്റ് ആയ ഫ്ലിപ്പ്കാർട്ടിൽ നിന്നും വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .

Anoop Krishnan

Experienced Social Media And Content Marketing Specialist

Connect On :