മോട്ടോയുടെ 5ജി സ്മാർട്ട് ഫോണുകൾക്ക് പിന്നാലെ ഇതാ പുതിയ സ്മാർട്ട് ഫോണുകളും ഇന്ത്യൻ വിപണിയിൽ പുറത്തിറങ്ങുന്നു .MOTOROLA MOTO G9 POWER എന്ന സ്മാർട്ട് ഫോണുകളാണ് നാളെ ഡിസംബർ 8നു ഇന്ത്യൻ വിപണിയിൽ പുറത്തിറങ്ങുന്നത് .6,000MAH ന്റെ ബാറ്ററി കരുത്തിലാണ് ഈ സ്മാർട്ട് ഫോണുകൾ വിപണിയിൽ എത്തുന്നത് .മറ്റു പ്രധാന സവിശേഷതകൾ നോക്കാം .
https://twitter.com/motorolaindia/status/1334779395483942912?ref_src=twsrc%5Etfw
6.8 ഇഞ്ചിന്റെ HD പ്ലസ് ഡിസ്പ്ലേയിലാണ് ഈ സ്മാർട്ട് ഫോണുകൾ വിപണിയിൽ എത്തിയിരിക്കുന്നത് .കൂടാതെ ഈ സ്മാർട്ട് ഫോണുകൾക്ക് 1640 x 720 പിക്സൽ റെസലൂഷനും കാഴ്ചവെക്കുന്നുണ്ട് .പ്രോസ്സസറുകളെക്കുറിച്ചു നോക്കുകയാണെങ്കിൽ Qualcomm Snapdragon 662 ലാണ്(Adreno 610 GPU ) ഇതിന്റെ പ്രവർത്തനം നടക്കുന്നത് .
അതുപോലെ തന്നെ 4 ജിബിയുടെ റാം കൂടാതെ 128 ജിബിയുടെ ഇന്റെർണൽ സ്റ്റോറേജ് എന്നിവയാണ് ഇതിനുള്ളത് .മൈക്രോ എസ് ഡി കാർഡുകൾ ഉപയോഗിച്ച് വർദ്ധിപ്പിക്കുവാനും സാധിക്കുന്നതാണ് .
Android 10 ൽ തന്നെയാണ് ഇതിന്റെയും ഓപ്പറേറ്റിംഗ് സിസ്റ്റം പ്രവർത്തിക്കുന്നത് .ട്രിപ്പിൾ പിൻ ക്യാമറകളാണ് Moto G9 Power ഫോണുകൾക്ക് നൽകിയിരിക്കുന്നത് .64 മെഗാപിക്സൽ + 2 മെഗാപിക്സൽ + 2 മെഗാപിക്സൽ ട്രിപ്പിൾ പിൻ ക്യാമറകളും കൂടാതെ 16 മെഗാപിക്സൽ സെൽഫി ക്യാമറകളും ആണ് ഈ സ്മാർട്ട് ഫോണുകൾക്ക് നൽകിയിരിക്കുന്നത് .കൂടാതെ 6,000mAh ന്റെ (supports 20W fast charging ) ബാറ്ററി ലൈഫും ഈ സ്മാർട്ട് ഫോണുകൾ കാഴ്ചവെക്കുന്നുണ്ട് .ലോകവിപണിയിൽ EUR 199 രൂപയാണ് വില വരുന്നത് .