6000mah ബാറ്ററി,64എംപി ക്യാമറയിൽ മോട്ടോയുടെ ഈ ഫോണുകൾ നാളെ പുറത്തിറങ്ങും

6000mah ബാറ്ററി,64എംപി ക്യാമറയിൽ മോട്ടോയുടെ ഈ ഫോണുകൾ നാളെ പുറത്തിറങ്ങും
HIGHLIGHTS

മോട്ടോയുടെ ജി 9 പവർ എന്ന സ്മാർട്ട് ഫോണുകളാണ് നാളെ പുറത്തിറങ്ങുന്നത്

6,000MAH ന്റെ ബാറ്ററി ലൈഫിലാണ് ഈ സ്മാർട്ട് ഫോണുകൾ വിപണിയിൽ എത്തുന്നത്

64 മെഗാപിക്സൽ ക്യാമറകളും ഈ സ്മാർട്ട് ഫോണുകൾക്ക് നൽകിയിരിക്കുന്നു

മോട്ടോയുടെ 5ജി സ്മാർട്ട് ഫോണുകൾക്ക് പിന്നാലെ ഇതാ പുതിയ സ്മാർട്ട് ഫോണുകളും ഇന്ത്യൻ വിപണിയിൽ പുറത്തിറങ്ങുന്നു .MOTOROLA MOTO G9 POWER എന്ന സ്മാർട്ട് ഫോണുകളാണ് നാളെ ഡിസംബർ 8നു ഇന്ത്യൻ വിപണിയിൽ പുറത്തിറങ്ങുന്നത് .6,000MAH ന്റെ ബാറ്ററി കരുത്തിലാണ് ഈ സ്മാർട്ട് ഫോണുകൾ വിപണിയിൽ എത്തുന്നത് .മറ്റു പ്രധാന സവിശേഷതകൾ നോക്കാം .

MOTO G9 POWER-സവിശേഷതകൾ 

 6.8 ഇഞ്ചിന്റെ HD പ്ലസ് ഡിസ്‌പ്ലേയിലാണ് ഈ സ്മാർട്ട് ഫോണുകൾ വിപണിയിൽ എത്തിയിരിക്കുന്നത് .കൂടാതെ ഈ സ്മാർട്ട് ഫോണുകൾക്ക് 1640 x 720 പിക്സൽ റെസലൂഷനും കാഴ്ചവെക്കുന്നുണ്ട് .പ്രോസ്സസറുകളെക്കുറിച്ചു  നോക്കുകയാണെങ്കിൽ Qualcomm Snapdragon 662 ലാണ്(Adreno 610 GPU )  ഇതിന്റെ പ്രവർത്തനം നടക്കുന്നത് .

അതുപോലെ തന്നെ 4 ജിബിയുടെ റാം കൂടാതെ 128 ജിബിയുടെ ഇന്റെർണൽ സ്റ്റോറേജ് എന്നിവയാണ് ഇതിനുള്ളത് .മൈക്രോ എസ് ഡി കാർഡുകൾ ഉപയോഗിച്ച് വർദ്ധിപ്പിക്കുവാനും സാധിക്കുന്നതാണ് .

Android 10 ൽ തന്നെയാണ് ഇതിന്റെയും ഓപ്പറേറ്റിംഗ് സിസ്റ്റം പ്രവർത്തിക്കുന്നത് .ട്രിപ്പിൾ പിൻ ക്യാമറകളാണ് Moto G9 Power ഫോണുകൾക്ക് നൽകിയിരിക്കുന്നത് .64 മെഗാപിക്സൽ + 2 മെഗാപിക്സൽ + 2 മെഗാപിക്സൽ ട്രിപ്പിൾ പിൻ ക്യാമറകളും കൂടാതെ 16  മെഗാപിക്സൽ സെൽഫി ക്യാമറകളും ആണ് ഈ സ്മാർട്ട് ഫോണുകൾക്ക് നൽകിയിരിക്കുന്നത് .കൂടാതെ 6,000mAh ന്റെ (supports 20W fast charging  ) ബാറ്ററി ലൈഫും ഈ സ്മാർട്ട് ഫോണുകൾ കാഴ്ചവെക്കുന്നുണ്ട് .ലോകവിപണിയിൽ EUR 199 രൂപയാണ് വില വരുന്നത് .

Anoop Krishnan

Anoop Krishnan

Experienced Social Media And Content Marketing Specialist View Full Profile

Digit.in
Logo
Digit.in
Logo