64എംപി ക്യാമറയിൽ മോട്ടോയുടെ G9 പ്ലസ് പുറത്തിറക്കി ;വില ,ഫീച്ചറുകൾ നോക്കാം

Updated on 14-Sep-2020
HIGHLIGHTS

MOTOROLA MOTO G9 PLUS ഫോണുകൾ ലോക വിപണിയിൽ എത്തി

64 മെഗാപിക്സൽ ക്വാഡ് ക്യാമറകളാണ് ഈ സ്മാർട്ട് ഫോണുകൾക്ക് നൽകിയിരിക്കുന്നത്

മോട്ടോയുടെ ഏറ്റവും പുതിയ സ്മാർട്ട് ഫോണുകൾ ഇപ്പോൾ ലോക വിപണിയിൽ പുറത്തിറക്കിയിരിക്കുന്നു .MOTOROLA MOTO G9 PLUS എന്ന സ്മാർട്ട് ഫോണുകളാണ് ഇപ്പോൾ വിപണിയിൽ എത്തിയിരിക്കുന്നത് .4GB+128GB എന്ന ഒരു വേരിയന്റ് മാത്രമാണ് ഇപ്പോൾ ലോക വിപണിയിൽ പുറത്തിറക്കിയിരിക്കുന്നത് .ഉടൻ തന്നെ ഇന്ത്യൻ വിപണിയിലും ഈ സ്മാർട്ട് ഫോണുകൾ പ്രതീക്ഷിക്കാവുന്നതാണ് .ഇന്ത്യൻ വിപണിയിൽ എത്തുമ്പോൾ ഏകദേശം 30000 രൂപയ്ക്ക് അടുത്തുവരും .

ഡിസ്‌പ്ലേയുടെ സവിശേഷതകൾ നോക്കുകയാണെങ്കിൽ ഈ സ്മാർട്ട് ഫോണുകൾ 6.8  ഇഞ്ചിന്റെ Full HD+ ഡിസ്‌പ്ലേയിലാണ് വിപണിയിൽ എത്തിയിരിക്കുന്നത് .അതുപോലെ തന്നെ 2400 x 1080 പിക്സൽ റെസലൂഷനും ,20.9 ആസ്പെക്റ്റ് റെഷിയോയും ഈ സ്മാർട്ട് ഫോണുകളുടെ ഡിസ്‌പ്ലേ കാഴ്ചവെക്കുന്നുണ്ട് . കൂടാതെ ഈ സ്മാർട്ട് ഫോണുകൾ പ്രവർത്തിക്കുക സ്‌നാപ്ഡ്രാഗൺ പ്രോസ്സസറുകളിലാണ് .Qualcomm Snapdragon 730  പ്രോസ്സസറിലാണ് പ്രവർത്തനം നടക്കുന്നത് .അതുപോലെ  Android 10 തന്നെ  ഈ ഫോണുകളുടെ ഓപ്പറേറ്റിംഗ് സിസ്റ്റം പ്രവർത്തിക്കുന്നത് .

ആന്തരിക സവിശേഷതകൾ നോക്കുകയാണെങ്കിൽ ഈ സ്മാർട്ട് ഫോണുകൾക്ക് 4 ജിബിയുടെ റാം കൂടാതെ 128  ജിബിയുടെ ഇന്റെർണൽ സ്റ്റോറേജുകളിൽ വാങ്ങിക്കുവാൻ സാധിക്കുന്നതാണ് . അതുപോലെ തന്നെ മൈക്രോ എസ് ഡി കാർഡുകൾ ഉപയോഗിച്ച് വർദ്ധിപ്പിക്കുവാനും സാധിക്കുന്നതാണ് .MOTOROLA MOTO G9 PLUS എന്ന ഈ സ്മാർട്ട് ഫോണുകൾ  ക്വാഡ്  പിൻ ക്യാമറകളിലാണ് എത്തിയിരിക്കുന്നത് .64 മെഗാപിക്സൽ ക്വാഡ് പിന്നിൽ ഈ ഫോണുകൾക്ക് ലഭിക്കുന്നതാണ് .

64 മെഗാപിക്സൽ പ്രൈമറി സെൻസറുകൾ + 8  മെഗാപിക്സൽ + 2  മെഗാപിക്സൽ + 2 മെഗാപിക്സൽ പിൻ ക്യാമറകളും കൂടാതെ 16  മെഗാപിക്സലിന്റെ സെൽഫി ക്യാമറകളും ഈ സ്മാർട്ട് ഫോണുകൾക്ക് നൽകിയിരിക്കുന്നു .അടുത്തതായി ഈ സ്മാർട്ട് ഫോണുകളിൽ എടുത്തു പറയേണ്ടത് ഇതിന്റെ ബാറ്ററി ലൈഫ് തന്നെയാണ് .ഈ സ്മാർട്ട് ഫോണുകൾ  5,000mAhന്റെ(30W fast charging out-of-the-box )  ബാറ്ററി ലൈഫിൽ തന്നെയാണ് MOTOROLA MOTO G9 PLUS പുറത്തിറങ്ങിയിരിക്കുന്നത് .

Anoop Krishnan

Experienced Social Media And Content Marketing Specialist

Connect On :