Snapdragon 765 SoC,48എംപി ക്വാഡ് ക്യാമറയിൽ Moto G 5G ഫോണുകൾ എത്തി ;വില ?

Snapdragon 765 SoC,48എംപി ക്വാഡ് ക്യാമറയിൽ Moto G 5G ഫോണുകൾ എത്തി ;വില ?
HIGHLIGHTS

മോട്ടോയുടെ പുതിയ 5ജി സ്മാർട്ട് ഫോണുകൾ പുറത്തിറക്കി

Snapdragon 765 SoC പ്രോസ്സസറുകളിലാണ് എത്തിയിരിക്കുന്നത്

കൂടാതെ ഡയൽ സെൽഫി ക്യാമറകളും ഇതിനുണ്ട്

മോട്ടോയുടെ ഏറ്റവും പുതിയ സ്മാർട്ട് ഫോണുകളിൽ ഒന്നാണ് Motorola Moto G 5G Plus എന്ന സ്മാർട്ട് ഫോണുകൾ .ഇപ്പോൾ ഈ സ്മാർട്ട് ഫോണുകൾ ലോക വിപണിയിൽ പുറത്തിറക്കിയിരിക്കുന്നു .ഈ സ്മാർട്ട് ഫോണുകൾക്ക് മികച്ച സവിശേഷതകൾ തന്നെയാണ് നൽകിയിരിക്കുന്നത് .ഇതിൽ ഏറ്റവും എടുത്തു പറയേണ്ടത് ഇതിന്റെ 5ജി സപ്പോർട്ട് തന്നെയാണ് .കൂടാതെ 48 മെഗാപിക്സലിന്റെ ക്വാഡ് പിൻ ക്യാമറകളും കൂടാതെ ഡ്യൂവൽ സെൽഫി ക്യാമറകളും ഈ സ്മാർട്ട് ഫോണുകൾക്കുണ്ട് .മറ്റു പ്രധാന സവിശേഷതകൾ നോക്കാം .

Motorola Moto G 5G Plus 

6.7 ഇഞ്ചിന്റെ ഫുൾ HD+ ഡിസ്‌പ്ലേയിലാണ് ഈ സ്മാർട്ട് ഫോണുകൾ പുറത്തിറങ്ങിയിരിക്കുന്നത് .കൂടാതെ 1080×2520 പിക്സൽ റെസലൂഷനും ഈ സ്മാർട്ട് ഫോണുകൾ കാഴ്ചവെക്കുന്നുണ്ട് .അതുപോലെ തന്നെ ഈ സ്മാർട്ട് ഫോണുകൾക്ക്  21:9 ആസ്പെക്റ്റ് റെഷിയോ ആണ് നൽകിയിരിക്കുന്നത് .കൂടാതെ HDR10 സപ്പോർട്ടും ഈ സ്മാർട്ട് ഫോണുകൾക്ക് ലഭിക്കുന്നുണ്ട് . Snapdragon 765 octa-core പ്രൊസസ്സറുകളിലാണ് ഇതിന്റെ പ്രവർത്തനം നടക്കുന്നത് .Android 10 ൽ തന്നെയാണ് ഓപ്പറേറ്റിംഗ് സിസ്റ്റം പ്രവർത്തിക്കുന്നത് .

രണ്ടു വേരിയന്റുകളിൽ ഈ സ്മാർട്ട് ഫോണുകൾ വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .4ജിബിയുടെ റാം കൂടാതെ 64 ജിബിയുടെ ഇന്റെർണൽ സ്റ്റോറേജ് കൂടാതെ 6 ജിബിയുടെ റാം കൂടാതെ 128 ജിബിയുടെ സ്റ്റോറേജുകളിൽ വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .ക്വാഡ് പിൻ ക്യാമറകളാണ് ഈ സ്മാർട്ട് ഫോണുകൾക്ക് നൽകിയിരിക്കുന്നത് .48 മെഗാപിക്സൽ + 8 മെഗാപിക്സൽ + 5 മെഗാപിക്സൽ + 2 മെഗാപിക്സൽ പിൻ ക്യാമറകളും കൂടാതെ 16 മെഗാപിക്സൽ + 8 മെഗാപിക്സൽ ഡ്യൂവൽ സെൽഫി ക്യാമറകളും ആണ് ഇതിനുള്ളത് .

5000mAhന്റെ ബാറ്ററി ലൈഫും ഈ സ്മാർട്ട് ഫോണുകൾക്കുണ്ട് .USB Type-C port, 5G SA/NSA, 3.5mmഓഡിയോ ജാക്ക് , Bluetooth v5.1, Wi-Fi 802.11 a/b/g/n/ac, NFC എന്നിവ ഇതിന്റെ മറ്റു സവിശേഷതകളാണ് .വിലയെക്കുറിച്ചു പറയുകയാണെങ്കിൽ 4 ജിബിയുടെ റാം വേരിയന്റുകൾക്ക് EUR 349 (ഇന്ത്യൻ വിപണിയിൽ ഏകദേശം  Rs. 29,400) രൂപയും 6 ജിബിയുടെ റാം വേരിയന്റുകൾക്ക്  EUR 399 (ഏകദേശം  Rs. 33,700) രൂപയും ആണ് വില വരുന്നത് .

 

ImageSource

Anoop Krishnan

Anoop Krishnan

Experienced Social Media And Content Marketing Specialist View Full Profile

Digit.in
Logo
Digit.in
Logo