വിലകേട്ട് ഞെട്ടേണ്ട !! MOTO G 5G സ്മാർട്ട് ഫോണുകൾ ഇന്ത്യൻ വിപണിയിൽ

Updated on 21-Nov-2020
HIGHLIGHTS

മോട്ടോയുടെ പുതിയ സ്മാർട്ട് ഫോണുകൾ ഇന്ത്യൻ വിപണിയിൽ

MOTOROLA MOTO G 5G ഫോണുകളാണ് ഉടൻ പ്രതീക്ഷിക്കുന്നത്

Qualcomm Snapdragon 750G പ്രോസ്സസറുകളാണ് ഇതിനുള്ളത്

 

അടുത്തിടെ ലോക വിപണിയിൽ മോട്ടോ പുറത്തിറക്കിയ 5ജി സ്മാർട്ട് ഫോൺ ആയിരുന്നു MOTOROLA MOTO G 5G സ്മാർട്ട് ഫോണുകൾ .എന്നാൽ ഇപ്പോൾ MOTOROLA MOTO G 5G സ്മാർട്ട് ഫോണുകൾ ഇന്ത്യൻ വിപണിയിലും പുറത്തിറങ്ങുന്നതായി റിപ്പോർട്ടുകൾ .എന്നാൽ ഇന്ത്യയിൽ എത്തുന്ന തീയതി ഇതുവരെ തീരുമാനംമായിട്ടില്ല . Qualcomm Snapdragon 750G പ്രോസ്സസറുകളിലാണ് ഈ സ്മാർട്ട് ഫോണുകൾ പുറത്തിറങ്ങുന്നത് . വിലയെക്കുറിച്ചു പറയുകയാണെങ്കിൽ 299 eur ആണ് ലോക വിപണിയിലെ വില വരുന്നത് .അതായത് ഇന്ത്യൻ വിപണിയിൽ താരതമ്യം ചെയ്യുമ്പോൾ ഈ സ്മാർട്ട് ഫോണുകൾക്ക് 26,291 രൂപയാണ് വില വരുന്നത് .മറ്റു പ്രധാന സവിശേഷതകൾ നോക്കാം .

ഡിസ്‌പ്ലേയുടെ സവിശേഷതകൾ നോക്കുകയാണെങ്കിൽ  6.7 ഇഞ്ചിന്റെ ഫുൾ HD+ ഡിസ്‌പ്ലേയിലാണ് ഈ ഫോണുകൾ എത്തിയിരിക്കുന്നത് .2400 x 1080 പിക്സൽ റെസലൂഷനാണ് ഇതിനുള്ളത് .കൂടാതെ 20:9 ആസ്പെക്റ്റ് റെഷിയോയും ഇത് കാഴ്ചവെക്കുന്നുണ്ട് .കൂടാതെ ഈ സ്മാർട്ഫോണുകളുടെ ഫീച്ചറുകളിൽ എടുത്തു പറയേണ്ട ഒരുഘടകം ഇതിന്റെ 5ജി സപ്പോർട്ട് ആണ് .കൂടാതെ ഈ സ്മാർട്ട് ഫോണുകൾ Qualcomm Snapdragon 750G പ്രോസ്സസറുകളിലാണ് പ്രവർത്തിക്കുന്നത് .

Anoop Krishnan

Experienced Social Media And Content Marketing Specialist

Connect On :