അതിശയിപ്പിക്കുന്ന വിലയിൽ ഇതാ മോട്ടോ E7 ഫോണുകൾ പുറത്തിറക്കി

അതിശയിപ്പിക്കുന്ന വിലയിൽ ഇതാ മോട്ടോ  E7 ഫോണുകൾ പുറത്തിറക്കി
HIGHLIGHTS

മോട്ടോയുടെ E7 സ്മാർട്ട് ഫോണുകൾ വിപണിയിൽ പുറത്തിറക്കി

48 മെഗാപിക്സൽ ഡ്യൂവൽ പിൻ ക്യാമറകളാണ് ഈ സ്മാർട്ട് ഫോണുകൾക്കുളത്

മോട്ടോയുടെ പുതിയ സ്മാർട്ട് ഫോണുകൾ ഇപ്പോൾ ലോക വിപണിയിൽ പുറത്തിറക്കിയിരിക്കുന്നു .മോട്ടോയുടെ E7 എന്ന സ്മാർട്ട് ഫോണുകളാണ് ഇപ്പോൾ വിപണിയിൽ എത്തിയിരിക്കുന്നത് . 6.5 ഇഞ്ചിന്റെ HD പ്ലസ് ഡിസ്‌പ്ലേയിലാണ് ഈ സ്മാർട്ട് ഫോണുകൾ പുറത്തിറങ്ങിയിരിക്കുന്നത് .

ആന്തരിക സവിശേഷതകൾ നോക്കുകയാണെങ്കിൽ 2  ജിബിയുടെ റാം കൂടാതെ 32  ജിബിയുടെ ഇന്റെർണൽ സ്റ്റോറേജ് എന്നിവയിലാണ് പുറത്തിറങ്ങിയിരിക്കുന്നത് .MediaTek Helio G25 (PowerVR GE8320 graphics ) ലാണ് ഈ സ്മാർട്ട് ഫോണുകളുടെ പ്രോസ്സസറുകൾ പ്രവർത്തിക്കുന്നത് .കൂടാതെ ആൻഡ്രോയിഡിന്റെ 10 ലാണ് ഓപ്പറേറ്റിംഗ് സിസ്റ്റം പ്രവർത്തിക്കുന്നത് .

ഈ സ്മാർട്ട് ഫോണുകൾക്ക് ഡ്യൂവൽ പിൻ ക്യാമറകളാണ് നൽകിയിരിക്കുന്നത് .48 മെഗാപിക്സൽ + 2 മെഗാപിക്സൽ ഡ്യൂവൽ പിൻ ക്യാമറകളും കൂടാതെ 5  മെഗാപിക്സലിന്റെ സെൽഫി ക്യാമറകളും ഈ സ്മാർട്ട് ഫോണുകൾക്ക് നൽകിയിരിക്കുന്നു .4G LTE, Wi-Fi b/g/n, Bluetooth v5.0, GPS/ A-GPS, Micro-USB, കൂടാതെ  3.5mm ഹെഡ് ഫോൺ ജാക്ക് എന്നിവ ഇതിന്റെ മറ്റു സവിശേഷതകളാണ് .

ഈ സ്മാർട്ട് ഫോണുകളുടെ സവിശേഷതകളിൽ എടുത്തു പറയേണ്ടത് ഇതിന്റെ ബാറ്ററി ലൈഫ് കൂടിയാണ് .4000mah ന്റെ ബാറ്ററിയിലാണ് ഈ സ്മാർട്ട് ഫോണുകൾ പുറത്തിറങ്ങിയിരിക്കുന്നത് .വിലയെക്കുറിച്ചു പറയുകയാണെങ്കിൽ EUR 119 ആണ് വില വരുന്നത് .അതായത് 10000 രൂപ റെയിഞ്ചിൽ തന്നെ വാങ്ങിക്കുവാൻ സാധിക്കുന്ന ഒരു സ്മാർട്ട് ഫോൺ കൂടിയാണിത് .

Anoop Krishnan

Anoop Krishnan

Experienced Social Media And Content Marketing Specialist View Full Profile

Digit.in
Logo
Digit.in
Logo