മോട്ടോയുടെ ഈ ബഡ്ജറ്റ് ഫോണുകളുടെ സെയിൽ നാളെ ഉച്ചയ്ക്ക്

Updated on 28-May-2020
HIGHLIGHTS

8999 രൂപയാണ് ഈ സ്മാർട്ട് ഫോണുകളുടെ വില വരുന്നത്

8999 രൂപയാണ് ഈ സ്മാർട്ട് ഫോണുകളുടെ വില വരുന്നത്

മോട്ടോറോളയുടെ ഒരു ബഡ്ജറ്റ് സ്മാർട്ട് ഫോൺ ഇപ്പോൾ ഇന്ത്യൻ വിപണിയിൽ പുറത്തിറക്കിയിരിക്കുകയാണ് .MOTOROLA MOTO G8 POWER LITE എന്ന സ്മാർട്ട് ഫോണുകളാണ് ഇപ്പോൾ ഇന്ത്യൻ വിപണിയിൽ ഇപ്പോൾ പുറത്തിറങ്ങിയിരിക്കുന്നത്.8999 രൂപയാണ് MOTOROLA MOTO G8 POWER LITE സ്മാർട്ട് ഫോണുകളുടെ വില വരുന്നത് .മെയ് 29 നു ഉച്ചയ്ക്ക് 12 മണി മുതൽ ഓൺലൈൻ ഷോപ്പിംഗ് വെബ് സൈറ്റ് ആയ ഫ്ലിപ്പ്കാർട്ടിൽ നിന്നും വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .ഈ സ്മാർട്ട് ഫോണുകളുടെ മറ്റു പ്രധാന സവിശേഷതകൾ നോക്കാം .

MOTO G8 POWER LITE HARDWARE SPECS AND FEATURES

6.5-inch HD+ IPS LCD  ഡിസ്‌പ്ലേയിലാണ് ഈ സ്മാർട്ട് ഫോണുകൾ ഇപ്പോൾ പുറത്തിറങ്ങിയിരിക്കുന്നത് .കൂടാതെ HD+ റെസലൂഷനും ഈ സ്മാർട്ട് ഫോണുകൾ കാഴ്ചവെക്കുന്നുണ്ട് .കൂടാതെ ഈ സ്മാർട്ട് ഫോണുകളുടെ പ്രൊസസ്സറുകൾ  പ്രവർത്തിക്കുന്നത് MediaTek Helio P35 പ്രോസസറുകളിലാണ് .ഇപ്പോൾ ഇന്ത്യൻ വിപണിയിൽ ഒരു വേരിയന്റ് മാത്രമാണ് പുറത്തിറങ്ങിയിരിക്കുന്നത് .4 ജിബിയുടെ റാംമ്മിൽ കൂടാതെ 64 ജിബിയുടെ ഇന്റെർണൽ സ്റ്റോറേജുകളിൽ വാങ്ങിക്കാവുന്നതാണ് .

256 ജിബി വരെ മെമ്മറി വർദ്ധിപ്പിക്കുവാനും സാധിക്കുന്നതാണ് .കൂടാതെ MOTOROLA MOTO G8 POWER LITE സ്മാർട്ട് ഫോണുകൾക്ക് ട്രിപ്പിൾ ക്യാമറകളാണ് നൽകിയിരിക്കുന്നത് .16 മെഗാപിക്സലിന്റെ പ്രൈമറി ക്യാമറകൾ + 2 മെഗാപിക്സലിന്റെ ഡെപ്ത് സെൻസറുകൾ + 2 മെഗാപിക്സലിന്റെ മാക്രോ ക്യാമറകൾ എന്നിവയാണ് ഈ സ്മാർട്ട് ഫോണുകൾക്ക് പിന്നിൽ നൽകിയിരിക്കുന്നത് .

കൂടാതെ 8 മെഗാപിക്സലിന്റെ സെൽഫി ക്യാമറകളും ഈ സ്മാർട്ട് ഫോണുകൾക്ക് ലഭിക്കുന്നതാണ് .അതുപോലെ തന്നെ 5,000mAhന്റെ ബാറ്ററി ലൈഫും ഈ സ്മാർട്ട് ഫോണുകൾ കാഴ്ചവെക്കുന്നുണ്ട് .4G LTE, Bluetooth 4.2  ,3.5mm ഹെഡ് ഫോൺ ജാക്ക് എന്നിവ ഇതിന്റെ മറ്റു സവിശേഷതകളാണ് .

MOTOROLA MOTO G8 POWER LITE PRICE IN INDIA AND SALE DATE
 MOTO G8 POWER LITE സ്മാർട്ട് ഫോണുകൾക്ക് ഇന്ത്യൻ വിപണിയിൽ 8999 രൂപയാണ് വില വരുന്നത് .4 ജിബിയുടെ റാംമ്മിൽ കൂടാതെ 64 ജിബിയുടെ ഇന്റെർണൽ സ്റ്റോറേജുകളിൽ വാങ്ങിക്കാവുന്നതാണ് .മെയ്  29 നു ഉച്ചയ്ക്ക് 12 മണി മുതൽ ഓൺലൈൻ ഷോപ്പിംഗ് വെബ് സൈറ്റ് ആയ ഫ്ലിപ്പ്കാർട്ടിൽ നിന്നും വാങ്ങിക്കുവാൻ സാധിക്കുന്നതാണ് 

Anoop Krishnan

Experienced Social Media And Content Marketing Specialist

Connect On :