വാട്ടർ ഫാൾ ഡിസ്‌പ്ലേയിൽ MOTOROLA EDGE+ ഏപ്രിൽ 22നു എത്തുന്നു

വാട്ടർ ഫാൾ ഡിസ്‌പ്ലേയിൽ MOTOROLA EDGE+ ഏപ്രിൽ 22നു എത്തുന്നു
HIGHLIGHTS

മോട്ടോറോളയുടെ പുതിയ സ്മാർട്ട് ഫോണുകൾ വിപണിയിൽ പുറത്തിറക്കുന്നു

മോട്ടോറോളയുടെ പുതിയ സ്മാർട്ട് ഫോണുകൾ ലോക വിപണിയിൽ പുറത്തിറക്കുന്നു .ഏപ്രിൽ 22നു ആണ് ഈ സ്മാർട്ട് ഫോണുകൾ ലോക വിപണിയിൽ പുറത്തിറക്കുന്നുന്നത് .കൂടാതെ 108 മെഗാപിക്സലിന്റെ ക്യാമറകളും ഈ സ്മാർട്ട് ഫോണുകൾക്കുണ്ട് എന്നാണ് റിപ്പോർട്ടുകൾ .കൂടാതെ 5,000mAh ന്റെ ബാറ്ററി ലൈഫും ഈ സ്മാർട്ട് ഫോണുകൾ കാഴ്ചവെക്കുന്നുണ്ട് .ഇപ്പോൾ ഈ സ്മാർട്ട് ഫോണുകളുടെ കുറച്ചു ഫീച്ചറുകൾ ലീക്ക് ആയിരിക്കുന്നു .സവിശേഷതകൾ എന്തൊക്കെയെന്ന് നോക്കാം .5ജി സപ്പോർട്ട് ഈ ഫോണുകൾക്ക് ലഭിക്കുന്നുണ്ട് എന്നാണ് സൂചനകൾ .മോട്ടോറോളയുടെ ഒഫീഷ്യൽ ട്വിറ്റർ അക്കൗണ്ടിലൂടെയാണ് ഈ കാര്യം അറിയിച്ചിരിക്കുന്നത് .

ലീക്ക് ഫീച്ചറുകൾ നോക്കുകയാണെങ്കിൽ 6.67 ഇഞ്ചിന്റെ വാട്ടർ ഫാൾ Super AMOLED ഡിസ്‌പ്ലേയാണ് ഈ സ്മാർട്ട് ഫോണുകൾക്കുള്ളത് .കൂടാതെ 2340 x 1080 പിക്സൽ റെസലൂഷനും ഈ സ്മാർട്ട് ഫോണുകൾക്ക് ലഭിക്കുന്നുണ്ട് .കൂടാതെ റിപ്പോർട്ടുകൾ പ്രകാരം Qualcomm Snapdragon 865 ( Adreno 650 GP) Uലാണ് ഇതിന്റെ പ്രൊസസ്സറുകൾ പ്രവർത്തിക്കുന്നത് എന്നാണ് .

കൂടാതെ ഈ സ്മാർട്ട് ഫോണുകൾക്ക് 12 ജിബിയുടെ വരെ റാം ലഭിക്കുന്നുണ്ട് .അതുപോലെ  256GBയുടെ വരെ സ്റ്റോറേജ് വേരിയന്റുകളും ഇതിനുണ്ട് .Android 10.0 ലാണ് ഇതിന്റെ ഓപ്പറേറ്റിംഗ് സിസ്റ്റം പ്രവർത്തിക്കുന്നത് .സ്റ്റോക്ക് ആൻഡ്രോയിഡ് ആണ് .അതുകൊണ്ടു പുതിയ അപ്പ്‌ഡേഷനുകളും ഇതിനു ലഭിക്കുന്നതാണ് .ഈ സ്മാർട്ട് ഫോണുകൾക്ക് ട്രിപ്പിൾ ക്യാമറകളാണ് ഉള്ളത് .

108 മെഗാപിക്സൽ (sensor with an f/1.7 aperture with OIS support) + 8  മെഗാപിക്സലിന്റെ (telephoto lens with 3x optical zoom)  + 16 മെഗാപിക്സലിന്റെ ( ultra-wide-angle lens) എന്നിവയാണുള്ളത്.കൂടാതെ ഈ സ്മാർട്ട് ഫോണുകൾക്ക് 25 മെഗാപിക്സലിന്റെ സെൽഫി ക്യാമറകളും ഉണ്ട് .5,100mAhന്റെ ബാറ്ററി ലൈഫും ഈ സ്മാർട്ട് ഫോണുകൾ കാഴ്ചവെക്കുന്നുണ്ട് .

Anoop Krishnan

Anoop Krishnan

Experienced Social Media And Content Marketing Specialist View Full Profile

Digit.in
Logo
Digit.in
Logo