മോട്ടോറോളയുടെ പുതിയ എഡ്ജ് സീരീസുകൾ ഈ മാസ്സം എത്തുന്നു
മോട്ടറോളയുടെ പുതിയ സ്മാർട്ട് ഫോണുകൾ ഇന്ത്യൻ വിപണിയിൽ എത്തുന്നു
Motorola Edge സീരീസുകളാണ് ഈ മാസ്സം ഇന്ത്യൻ വിപണിയിൽ പ്രതീക്ഷിക്കുന്നത്
മോട്ടോറോളയുടെ പുതിയ സ്മാർട്ട് ഫോണുകൾ ഈ മാസ്സം ഇന്ത്യൻ വിപണിയിൽ എത്തുന്നു .മോട്ടോറോളയുടെ തന്നെ ഒഫീഷ്യൽ ട്വിറ്റർ അക്കൗണ്ട് വഴിയാണ് ഈ കാര്യം ഇപ്പോൾ വെളിപ്പെടുത്തിയിരിക്കുന്നത് .എന്നാൽ സ്മാർട്ട് ഫോണുകളുടെ മോഡലോ മറ്റോ ഇതുവരെ പറഞ്ഞിട്ടില്ല .സൂചനകൾ പ്രകാരം Motorola Edge 30 Pro ആണ് വിപണിയിൽ എത്തുക .
MOTOROLA EDGE 30 PRO: SPECIFICATIONS
ഫ്ലാഗ്ഷിപ്പ് സ്മാർട്ട് ഫോണുകളിൽ ഉൾപ്പെടുത്താവുന്ന ഒരു സ്മാർട്ട് ഫോൺ ആണ് MOTOROLA EDGE 30 PRO ഇത് .Snapdragon 8 Gen 1 പ്രോസ്സസറുകളിൽ തന്നെ ഈ സ്മാർട്ട് ഫോണുക വിപണിയിൽ പ്രതീക്ഷിക്കാവുന്നതാണ് .അതുപോലെ തന്നെ 12 ജിബിയുടെ റാം കൂടാതെ 256 ജിബിയുടെ സ്റ്റോറേജുകളിൽ പ്രതീക്ഷിക്കാം .
ആൻഡ്രോയിഡിന്റെ 12 ൽ തന്നെയാണ് മോട്ടോറോളയുടെ പുതിയ എഡ്ജ് സ്മാർട്ട് ഫോണുകൾ വിപണിയിൽ എത്തുക .ഡിസ്‌പ്ലേയിലേക്കു വരുകയാണെങ്കിൽ ഈ സ്മാർട്ട് ഫോണുകൾ 6.7 ഇഞ്ചിന്റെ full-HD+ POLED ഡിസ്‌പ്ലേയിൽ തന്നെ വിപണിയിൽ പ്രതീക്ഷിക്കാവുന്നതാണ് .കൂടാതെ 144Hz ഹൈ റിഫ്രഷ് റേറ്റും പ്രതീക്ഷിക്കാം .
ട്രിപ്പിൾ പിൻ ക്യാമറകളിൽ തന്നെ ഈ സ്മാർട്ട് ഫോണുകൾ വിപണിയിൽ പ്രതീക്ഷിയ്ക്കാവുന്നതാണ് .50 മെഗാപിക്സൽ + 50 മെഗാപിക്സൽ + 2 മെഗാപിക്സൽ പിൻ ക്യാമറകളും കൂടാതെ 60 മെഗാപിക്സലിന്റെ സെൽഫി ക്യാമറകളും MOTOROLA EDGE 30 PRO എന്ന സ്മാർട്ട് ഫോണുകളിൽ പ്രതീക്ഷിക്കാവുന്നതാണ് .5,000mAhന്റെ ബാറ്ററി ലൈഫും പ്രതീക്ഷിക്കാം .