Motorola Edge+ ഫോണുകളുടെ പ്രീ ഓർഡറുകൾ ആരംഭിച്ചു

Updated on 23-May-2020
HIGHLIGHTS

ഇപ്പോൾ പ്രീ ഓർഡറുകൾ ഫ്ലിപ്പ്കാർട്ടിൽ നടത്തുവാൻ സാധിക്കുന്നതാണ്

108 മെഗാപിക്സൽ ക്യാമറ സ്മാർട്ട് ഫോണുകൾ

108 മെഗാപിക്സൽ ക്യാമറ സ്മാർട്ട് ഫോണുകൾ

മോട്ടോറോളയുടെ കഴിഞ്ഞ മാസം പുറത്തിറങ്ങിയ സ്മാർട്ട് ഫോൺ ആയിരുന്നു MOTOROLA EDGE PLUS എന്ന സ്മാർട്ട് ഫോണുകൾ .ഇപ്പോൾ ഇതാ ഈ സ്മാർട്ട് ഫോണുകൾ ഇന്ത്യൻ വിപണിയിലും പുറത്തിറങ്ങിയിരുന്നു  .സ്റ്റൈലിഷ് ഡിസൈനിൽ ആണ് MOTOROLA EDGE PLUS സ്മാർട്ട് ഫോണുകൾ പുറത്തിറങ്ങിയിരിക്കുന്നത് .12GB + 256GB വേരിയന്റുകളാണ് ഇപ്പോൾ വിപണിയിൽ എത്തിയിരിക്കുന്നത് .ഈ വേരിയന്റുകളുടെ വിപണിയിലെ വില വരുന്നത്  74,999 രൂപയാണ് .May 26 നു ഫ്ലിപ്പ്കാർട്ടിലൂടെ വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .ഇപ്പോൾ പ്രീ ഓർഡറുകൾ ഫ്ലിപ്പ്കാർട്ടിൽ നടത്തുവാൻ സാധിക്കുന്നതാണ് .

മോട്ടോറോളയുടെ എഡ്ജ് പ്ലസ്

6.67 ഇഞ്ചിന്റെ Full HD+ ഡിസ്‌പ്ലേയിലാണ് ഈ സ്മാർട്ട് ഫോണുകൾ പുറത്തിറങ്ങിയിരിക്കുന്നത് .കൂടാതെ 2340 x 1080 പിക്സൽ റെസലൂഷനും ഇത് കാഴ്ചവെക്കുന്നുണ്ട് .അതുപോലെ തന്നെ പഞ്ച് ഹോൾ ഡിസ്‌പ്ലേയ്ക്ക് ഒപ്പം 21:9 ആസ്പെക്റ്റ് റെഷിയോയും ( 90Hz refresh rate ) ഇതിന്റെ ഡിസ്പ്ലേ കാഴ്ചവെക്കുന്നുണ്ട് .HDR10+ സപ്പോർട്ടിനൊപ്പം തന്നെ ഇൻ ഡിസ്പ്ലേ ഫിംഗർ പ്രിന്റ് സെൻസറുകളും ഈ MOTOROLA EDGE പ്ലസ്  സ്മാർട്ട് ഫോണുകൾക്കുണ്ട് .

അടുത്തതായി ഈ സ്മാർട്ട് ഫോണുകളിൽ എടുത്തു പറയേണ്ടത് ഇതിന്റെ പ്രൊസസ്സറുകളാണ് .Qualcomm Snapdragon 865 ( Adreno 650 GPU) ലാണ് ഇതിന്റെ പ്രവർത്തനം നടക്കുന്നത് .കൂടാതെ 5ജി ടെക്ക്നോളജിയും ഈ സ്മാർട്ട് ഫോണുകൾക്കുണ്ട് .ഗെയിമുകൾ കളിക്കുന്നവർക്ക് വളരെ അനിയോജ്യമായ ഒരു സ്മാർട്ട് ഫോൺ കൂടിയാണിത് .12 ജിബിയുടെ റാം കൂടാതെ 256 ജിബിയുടെ സ്റ്റോറേജുകളിൽ വരെ ഇപ്പോൾ ഈ MOTOROLA EDGE പ്ലസ്  ഫോണുകൾ പുറത്തിറങ്ങിയിരുന്നു .

സ്റ്റോക്ക് ആൻഡ്രോയിഡ് ( Android 10 ) ലാണ് ഇതിന്റെ ഓപ്പറേറ്റിംഗ് സിസ്റ്റം പ്രവർത്തിക്കുന്നത് .ക്യാമറകളെക്കുറിച്ചു പറയുകയാണെങ്കിൽ 108 മെഗാപിക്സലിന്റെ ട്രിപ്പിൾ ക്യാമറകളാണ് ഈ ഫോണുകൾക്കുള്ളത് .108 മെഗാപിക്സൽ മെയിൻ ക്യാമറകൾ + 8 മെഗാപിക്സലിന്റെ ടെലിഫോട്ടോ ( 3x optical zoom) + 16 മെഗാപിക്സലിന്റെ അൾട്രാ വൈഡ് ലെൻസുകൾ എന്നിവയാണുള്ളത് .

കൂടാതെ 25 മെഗാപിക്സലിന്റെ സെൽഫി ക്യാമറകളും ഈ സ്മാർട്ട് ഫോണുകൾക്കുണ്ട് .12GB + 256GB വേരിയന്റുകളാണ് ഇപ്പോൾ വിപണിയിൽ എത്തിയിരിക്കുന്നത് .ഈ വേരിയന്റുകളുടെ വിപണിയിലെ വില വരുന്നത്  74,999 രൂപയാണ് .കൂടാതെ May 26 നു ഫ്ലിപ്പ്കാർട്ടിലൂടെ വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .

 

Anoop Krishnan

Experienced Social Media And Content Marketing Specialist

Connect On :