108 എംപി ക്യാമറ Motorola Edge+ ഫോണുകൾ സെയിലിനു എത്തി

108 എംപി ക്യാമറ Motorola Edge+ ഫോണുകൾ സെയിലിനു എത്തി
HIGHLIGHTS

108 മെഗാപിക്സൽ ക്യാമറ ഫോണുകൾ ആണിത്

74999 രൂപയാണ് ഈ ഫോണിന്റെ വില വരുന്നത്

ICICI കാർഡുകൾക്ക് സ്പെഷ്യൽ ഓഫറുകളും ലഭിക്കുന്നതാണ്

 

 

 

 

മോട്ടോറോളയുടെ കഴിഞ്ഞ മാസം പുറത്തിറങ്ങിയ സ്മാർട്ട് ഫോൺ ആയിരുന്നു MOTOROLA EDGE PLUS എന്ന സ്മാർട്ട് ഫോണുകൾ .ഇപ്പോൾ ഇതാ ഈ സ്മാർട്ട് ഫോണുകൾ ഇന്ത്യൻ വിപണിയിലും പുറത്തിറങ്ങിയിരുന്നു  .സ്റ്റൈലിഷ് ഡിസൈനിൽ ആണ് MOTOROLA EDGE PLUS സ്മാർട്ട് ഫോണുകൾ പുറത്തിറങ്ങിയിരിക്കുന്നത് .12GB + 256GB വേരിയന്റുകളാണ് ഇപ്പോൾ വിപണിയിൽ എത്തിയിരിക്കുന്നത് .ഈ വേരിയന്റുകളുടെ വിപണിയിലെ വില വരുന്നത്  74,999 രൂപയാണ് .ഇപ്പോൾ ഫ്ലിപ്പ്കാർട്ടിലൂടെ വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .കൂടാതെ മറ്റു സ്പെഷ്യൽ ഓഫറുകളും ഇതിനുണ്ട് .

മോട്ടോറോളയുടെ എഡ്ജ് പ്ലസ് 

6.67 ഇഞ്ചിന്റെ Full HD+ ഡിസ്‌പ്ലേയിലാണ് ഈ സ്മാർട്ട് ഫോണുകൾ പുറത്തിറങ്ങിയിരിക്കുന്നത് .കൂടാതെ 2340 x 1080 പിക്സൽ റെസലൂഷനും ഇത് കാഴ്ചവെക്കുന്നുണ്ട് .അതുപോലെ തന്നെ പഞ്ച് ഹോൾ ഡിസ്‌പ്ലേയ്ക്ക് ഒപ്പം 21:9 ആസ്പെക്റ്റ് റെഷിയോയും ( 90Hz refresh rate ) ഇതിന്റെ ഡിസ്പ്ലേ കാഴ്ചവെക്കുന്നുണ്ട് .HDR10+ സപ്പോർട്ടിനൊപ്പം തന്നെ ഇൻ ഡിസ്പ്ലേ ഫിംഗർ പ്രിന്റ് സെൻസറുകളും ഈ MOTOROLA EDGE പ്ലസ്  സ്മാർട്ട് ഫോണുകൾക്കുണ്ട് .

അടുത്തതായി ഈ സ്മാർട്ട് ഫോണുകളിൽ എടുത്തു പറയേണ്ടത് ഇതിന്റെ പ്രൊസസ്സറുകളാണ് .Qualcomm Snapdragon 865 ( Adreno 650 GPU) ലാണ് ഇതിന്റെ പ്രവർത്തനം നടക്കുന്നത് .കൂടാതെ 5ജി ടെക്ക്നോളജിയും ഈ സ്മാർട്ട് ഫോണുകൾക്കുണ്ട് .ഗെയിമുകൾ കളിക്കുന്നവർക്ക് വളരെ അനിയോജ്യമായ ഒരു സ്മാർട്ട് ഫോൺ കൂടിയാണിത് .12 ജിബിയുടെ റാം കൂടാതെ 256 ജിബിയുടെ സ്റ്റോറേജുകളിൽ വരെ ഇപ്പോൾ ഈ MOTOROLA EDGE പ്ലസ്  ഫോണുകൾ പുറത്തിറങ്ങിയിരുന്നു .

സ്റ്റോക്ക് ആൻഡ്രോയിഡ് ( Android 10 ) ലാണ് ഇതിന്റെ ഓപ്പറേറ്റിംഗ് സിസ്റ്റം പ്രവർത്തിക്കുന്നത് .ക്യാമറകളെക്കുറിച്ചു പറയുകയാണെങ്കിൽ 108 മെഗാപിക്സലിന്റെ ട്രിപ്പിൾ ക്യാമറകളാണ് ഈ ഫോണുകൾക്കുള്ളത് .108 മെഗാപിക്സൽ മെയിൻ ക്യാമറകൾ + 8 മെഗാപിക്സലിന്റെ ടെലിഫോട്ടോ ( 3x optical zoom) + 16 മെഗാപിക്സലിന്റെ അൾട്രാ വൈഡ് ലെൻസുകൾ എന്നിവയാണുള്ളത് .

കൂടാതെ 25 മെഗാപിക്സലിന്റെ സെൽഫി ക്യാമറകളും ഈ സ്മാർട്ട് ഫോണുകൾക്കുണ്ട് .12GB + 256GB വേരിയന്റുകളാണ് ഇപ്പോൾ വിപണിയിൽ എത്തിയിരിക്കുന്നത് .ഈ വേരിയന്റുകളുടെ വിപണിയിലെ വില വരുന്നത്  74,999 രൂപയാണ് .

Anoop Krishnan

Anoop Krishnan

Experienced Social Media And Content Marketing Specialist View Full Profile

Digit.in
Logo
Digit.in
Logo