MOTOROLA EDGE PLUS ഇന്ത്യൻ വിപണിയിൽ എത്തുന്നു ;വില ?

MOTOROLA EDGE PLUS ഇന്ത്യൻ വിപണിയിൽ എത്തുന്നു ;വില ?
HIGHLIGHTS

മോട്ടോയുടെ ഈ ഫോണുകൾക്ക് $999 രൂപയാണ് US വില വരുന്നത്

മോട്ടോറോളയുടെ ഏറ്റവും പുതിയ ഫോണുകളിൽ ഒന്നായിരുന്നു MOTOROLA EDGE PLUS മോഡലുകൾ .കഴിഞ്ഞ ആഴ്ചയിലായിരുന്നു ഈ സ്മാർട്ട് ഫോണുകൾ ലോക വിപണിയിൽ എത്തിയിരുന്നത് .എന്നാൽ ഇപ്പോൾ ഇതാ MOTOROLA EDGE PLUS സ്മാർട്ട് ഫോണുകൾ ഇന്ത്യൻ വിപണിയിലും പുറത്തിറങ്ങുന്നു .ട്വിറ്ററിലൂടെയാണ് ഈ കാര്യം പുറത്തിവിട്ടിരിക്കുന്നത് .എന്നാൽ മോട്ടോറോളയുടെ ഒരു ഫ്ലാഗ്ഷിപ്പ് കാറ്റഗറിയിൽ ഉൾപ്പെടുത്താവുന്ന സ്മാർട്ട് ഫോൺ കൂടിയാണിത് .

 MOTOROLA EDGE PLUS

6.67 ഇഞ്ചിന്റെ Full HD+ ഡിസ്‌പ്ലേയിലാണ് ഈ സ്മാർട്ട് ഫോണുകൾ പുറത്തിറങ്ങിയിരിക്കുന്നത് .കൂടാതെ 2340 x 1080 പിക്സൽ റെസലൂഷനും ഇത് കാഴ്ചവെക്കുന്നുണ്ട് .അതുപോലെ തന്നെ പഞ്ച് ഹോൾ ഡിസ്‌പ്ലേയ്ക്ക് ഒപ്പം 21:9 ആസ്പെക്റ്റ് റെഷിയോയും ( 90Hz refresh rate ) ഇതിന്റെ ഡിസ്പ്ലേ കാഴ്ചവെക്കുന്നുണ്ട് .HDR10+ സപ്പോർട്ടിനൊപ്പം തന്നെ ഇൻ ഡിസ്പ്ലേ ഫിംഗർ പ്രിന്റ് സെൻസറുകളും ഈ MOTOROLA EDGE പ്ലസ്  സ്മാർട്ട് ഫോണുകൾക്കുണ്ട് .

അടുത്തതായി ഈ സ്മാർട്ട് ഫോണുകളിൽ എടുത്തു പറയേണ്ടത് ഇതിന്റെ പ്രൊസസ്സറുകളാണ് .Qualcomm Snapdragon 865 ( Adreno 650 GPU) ലാണ് ഇതിന്റെ പ്രവർത്തനം നടക്കുന്നത് .കൂടാതെ 5ജി ടെക്ക്നോളജിയും ഈ സ്മാർട്ട് ഫോണുകൾക്കുണ്ട് .ഗെയിമുകൾ കളിക്കുന്നവർക്ക് വളരെ അനിയോജ്യമായ ഒരു സ്മാർട്ട് ഫോൺ കൂടിയാണിത് .12 ജിബിയുടെ റാം കൂടാതെ 256 ജിബിയുടെ സ്റ്റോറേജുകളിൽ വരെ ഇപ്പോൾ ഈ MOTOROLA EDGE പ്ലസ്  ഫോണുകൾ പുറത്തിറങ്ങിയിരുന്നു .

സ്റ്റോക്ക് ആൻഡ്രോയിഡ് ( Android 10 ) ലാണ് ഇതിന്റെ ഓപ്പറേറ്റിംഗ് സിസ്റ്റം പ്രവർത്തിക്കുന്നത് .ക്യാമറകളെക്കുറിച്ചു പറയുകയാണെങ്കിൽ 108 മെഗാപിക്സലിന്റെ ട്രിപ്പിൾ ക്യാമറകളാണ് ഈ ഫോണുകൾക്കുള്ളത് .108 മെഗാപിക്സൽ മെയിൻ ക്യാമറകൾ + 8 മെഗാപിക്സലിന്റെ ടെലിഫോട്ടോ ( 3x optical zoom) + 16 മെഗാപിക്സലിന്റെ അൾട്രാ വൈഡ് ലെൻസുകൾ എന്നിവയാണുള്ളത് .കൂടാതെ 25 മെഗാപിക്സലിന്റെ സെൽഫി ക്യാമറകളും ഈ സ്മാർട്ട് ഫോണുകൾക്കുണ്ട് .

5,000mAhന്റെ ബാറ്ററി ലൈഫും ( 15W fast charging) ഈ സ്മാർട്ട് ഫോണുകൾ കാഴ്ചവെക്കുന്നുണ്ട് .Motorola Edge+  സ്മാർട്ട് ഫോണുകളുടെ വിലയെക്കുറിച്ചു പറയുകയാന്നെങ്കിൽ  $999 ഡോളറാണ് വില വരുന്നത് .

Anoop Krishnan

Anoop Krishnan

Experienced Social Media And Content Marketing Specialist View Full Profile

Digit.in
Logo
Digit.in
Logo