60എംപി സെൽഫി ക്യാമറയിൽ മോട്ടറോള എഡ്ജ് 30 പ്രൊ പുറത്തിറക്കി
മോട്ടറോളയുടെ പുതിയ സ്മാർട്ട് ഫോണുകൾ ഇതാ ഇന്ത്യൻ വിപണിയിൽ എത്തി
Motorola Edge 30 Pro ഫോണുകളാണ് ഇപ്പോൾ എത്തിയിരിക്കുന്നത്
Snapdragon 8 Gen 1 പ്രോസ്സസറുകളിലാണ് ഈ ഫോണുകളുടെ പ്രവർത്തനം
മോട്ടോറോളയുടെ പുതിയ സ്മാർട്ട് ഫോണുകൾ ഇതാ ഇന്ത്യൻ വിപണിയിൽ പുറത്തിറക്കിയിരിക്കുന്നു .Motorola Edge 30 Pro എന്ന സ്മാർട്ട് ഫോണുകളാണ് ഇപ്പോൾ വിപണിയിൽ പുറത്തിറക്കിയിരിക്കുന്നത് .ഈ സ്മാർട്ട് ഫോണുകളുടെ സവിശേഷതകളിൽ എടുത്തു പറയേണ്ടത് ഇതിന്റെ പ്രോസ്സസറുകളും ക്യാമറകളും തന്നെയാണ് . Snapdragon 8 Gen 1 പ്രോസ്സസറുകളിലാണ് Motorola Edge 30 Pro ഫോണുകളുടെ പ്രവർത്തനം നടക്കുന്നത് .മറ്റു സവിശേഷതകൾ നോക്കാം .
Motorola Edge 30 Pro
ഡിസ്‌പ്ലേയുടെ സവിശേഷതകൾ നോക്കുകയാണെങ്കിൽ ഈ സ്മാർട്ട് ഫോണുകൾ 6.7-ഇഞ്ചിന്റെ FHD+ OLED ഡിസ്‌പ്ലേയിലാണ് എത്തിയിരിക്കുന്നത് .അതുപോലെ തന്നെ 144Hz റിഫ്രഷ് റേറ്റ് കൂടാതെ HDR10+ സപ്പോർട്ട് എന്നിവ ഈ ഫോണുകളിൽ ലഭിക്കുന്നതാണ് .പ്രോസ്സസറുകളിലേക്കു വരുകയാണെങ്കിൽ Snapdragon 8 Gen 1ലാണ് ഇതിന്റെ പ്രവർത്തനം നടക്കുന്നത് .
ആന്തരിക സവിശേഷതകൾ നോക്കുകയാണെങ്കിൽ ഈ സ്മാർട്ട് ഫോണുകൾ 8 ജിബിയുടെ റാം കൂടാതെ 128 ജിബിയുടെ ഇന്റെർണൽ സ്റ്റോറേജുകളിൽ വിപണിയിൽ എത്തിയിരിക്കുന്നു .ക്യാമറകളിലേക്കു വരുകയാണെങ്കിൽ ഈ സ്മാർട്ട് ഫോണുകൾക്ക് 50 മെഗാപിക്സൽ + 50 മെഗാപിക്സൽ + 2 മെഗാപിക്സൽ പിൻ ക്യാമറകളും കൂടാതെ 60 മെഗാപിക്സൽ സെൽഫി ക്യാമറകളും ആണ് നൽകിയിരിക്കുന്നത് .
വില നോക്കുകയാണെങ്കിൽ 8 ജിബിയുടെ റാം കൂടാതെ 128 ജിബിയുടെ സ്റ്റോറേജുകളിൽ പുറത്തിറങ്ങിയ മോഡലുകൾക്ക് ഇന്ത്യൻ വിപണിയിൽ 49999 രൂപയാണ് വില വരുന്നത് . WiFi 6E, Bluetooth 5.2,സൈഡ് ഫിംഗർ പ്രിന്റ് സെൻസർ ,USB-C 3.1 port, NFC,സ്റ്റീരിയോ സ്പീക്കർ , 5G സപ്പോർട്ട് എന്നിവ മറ്റു സവിശേഷതകളാണ് .