മോട്ടോറോളയുടെ 75 ഇഞ്ചിന്റെ 4K സ്മാർട്ട് ആൻഡ്രോയിഡ് ടെലിവിഷൻ പുറത്തിറക്കി ;വില ?

Updated on 23-Oct-2019
HIGHLIGHTS

 

ഇന്ത്യൻ വിപണിയിൽ പുതിയ സ്മാർട്ട് ടെലിവിഷനുകളുമായി മോട്ടോറോള എത്തി .മോട്ടോയുടെ ആദ്യത്തെ ടെലിവിഷനുകളാണ് ഇപ്പോൾ ഇന്ത്യൻ വിപണിയിൽ പുറത്തിറക്കിയിരിക്കുന്നത് .32 ഇഞ്ചിന്റെ ടെലിവിഷനുകളും ,65 ഇഞ്ചിന്റെ ടെലിവിഷനുകളും കൂടാതെ 75 ഇഞ്ചിന്റെ സ്മാർട്ട് 4കെ ടെലിവിഷനുകളും പുറത്തിറക്കിയിരിക്കുന്നു .13,999 രൂപ മുതലാണ് ഈ ടെലിവിഷനുകളുടെ വില ആരംഭിക്കുന്നത് .ഓൺലൈൻ ഷോപ്പിംഗ് വെബ് സൈറ്റ് ആയ ഫ്ലിപ്പ്കാർട്ടിൽ നിന്നും വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .

മോട്ടോറോള 32 ഇഞ്ചിന്റെ HD Ready LED Smart Android TVwith Wireless Gamepad എന്ന മോഡലുകൾക്ക് ഫ്ലിപ്പ്കാർട്ടിൽ 13999 രൂപയാണ് വില വരുന്നത് .ആൻഡ്രോയിഡിന്റെ ഓപ്പറേറ്റിംഗ് സിസ്റ്റത്തിലാണ് ഇത് വിപണിയിൽ എത്തിയിരിക്കുന്നത് .ഒപ്പം ഗൂഗിൾ അസിസ്റ്റന്റ് ഇതിൽ ലഭിക്കുന്നുണ്ട് .ഇതിന്റെ സൗണ്ട് ഔട്ട് പുട്ട് 20 W ആണ് .1366 x 768  പിക്സൽ ആണുള്ളത് .കൂടാതെ നെറ്റ്ഫ്ലിക്സ് ,ആമസോൺ പ്രൈം ,യൂട്യൂബ് എന്നി ആപ്ലിക്കേഷനുകളും ഇതിൽ സപ്പോർട്ട് ചെയ്യുന്നതാണ് .

അടുത്തതായി ഇതിന്റെ 43 ഇഞ്ചിന്റെ ടെലിവിഷനുകളാണ് (Motorola 107.6cm (43 inch) Full HD LED Smart Android TV with Wireless Gamepad).ഫ്ലിപ്പ്കാർട്ടിൽ നിന്നും ഇപ്പോൾ വാങ്ങിക്കുവാൻ സാധിക്കുന്നു .ഇതിന്റെ വിപണിയിലെ വില വരുന്നത് 24999 രൂപയാണ് .കൂടാതെ നെറ്റ്ഫ്ലിക്സ് ,ആമസോൺ പ്രൈം ,യൂട്യൂബ് എന്നി ആപ്ലിക്കേഷനുകളും ഇതിൽ സപ്പോർട്ട് ചെയ്യുന്നതാണ് .ഗെയിമുകൾ കളിക്കുന്നവർക്ക് അനിയോജ്യമായ ഒരു ടെലിവിഷൻ കൂടിയാണിത് .

അടുത്തതായി മോട്ടോറോള പുറത്തിറക്കിയിരിക്കുന്നത് 65 ഇഞ്ചിന്റെ ഡിസ്‌പ്ലേയിൽ പുറത്തിറക്കിയ Motorola 164cm (65 inch) Ultra HD (4K) LED Smart Android TV with Wireless Gamepad മോഡലുകളാണ് ,.ഇതിന്റെ ഫ്ലിപ്പ്കാർട്ടിലെ വില വരുന്നത് 64,999 രൂപയാണ് .കൂടാതെ 75 ഇഞ്ചിന്റെ വലിയ Motorola 189cm (75 inch) Ultra HD (4K) LED Smart Android TV with Wireless Gamepad  മോഡലുകളും ഇപ്പോൾ പുറത്തിറക്കിയിരിക്കുന്നു .ഫ്ലിപ്പ്കാർട്ടിൽ നിന്നും 1,19,999 രൂപയ്ക്ക് വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .

Anoop Krishnan

Experienced Social Media And Content Marketing Specialist

Connect On :