10000 രൂപയുടെ ക്യാഷ് ബാക്കിൽ മോട്ടോയുടെ ഫോൾഡിങ് ഫോൺ ഇപ്പോൾ തന്നെ പ്രീ ഓർഡർ നടത്താം

Updated on 23-Mar-2020
HIGHLIGHTS

ഫ്ലിപ്പ്കാർട്ടിൽ നിന്നും ഇപ്പോൾ ചെയ്യാവുന്നതാണ്

മോട്ടോയുടെ ഏറ്റവും പുതിയ ഫോൾഡിങ് സ്മാർട്ട് ഫോണുകൾ ഇപ്പോൾ ഇന്ത്യൻ വിപണിയിൽ പുറത്തിറക്കിയിരിക്കുന്നു .മോട്ടോയുടെ ഫോൾഡിങ്  Razr എന്ന ഫോണുകളാണ് ഇപ്പോൾ വിപണിയിൽ എത്തിയിരിക്കുന്നത് .ഇപ്പോൾ ഫ്ലിപ്പ്കാർട്ടിൽ നിന്നും ഈ സ്മാർട്ട് ഫോണുകൾ പ്രീ ഓർഡറുകൾ നടത്തുവാൻ സാധിക്കുന്നതാണ് .Razr (Black Noir, 128 GB)  (6 GB RAM) ഈ വേരിയന്റുകൾ ആണ് ഇപ്പോൾ ഫ്ലിപ്പ്കാർട്ടിൽ നിന്നും പ്രീ ഓർഡറുകൾ നടത്തുവാൻ സാധിക്കുന്നത് .

മോട്ടോയുടെ ഫോൾഡിങ്  Razr 

6.2 ഇഞ്ചിന്റെ ഡിസ്‌പ്ലേയാണ് ഈ സ്മാർട്ട് ഫോണുകൾക്കുള്ളത് . OLED സ്ക്രീൻ കൂടാതെ 21:9 സിനിമ വിഷൻ ഫോൾഡബിൾ ഡിസ്‌പ്ലേകളാണ് ഈ ഫോണുകൾക്കുള്ളത് .അതുപോലെ തന്നെ  800 x 600 പിക്സൽ റെസലൂഷൻ ആണ് ഇതിനുള്ളത് .16 മെഗാപിക്സലിന്റെ (Sony IMX-519, 1.22micrometer, f1.7 Lens + EIS + Flash + Laser AF, ToF, Laser Autofocus, HDR, Face Beauty, Dual Camera Bokeh, Timer, Panorama, Google Lens Integration ) പിൻ ക്യാമറകളും കൂടാതെ 5 മെഗാപിക്സലിന്റെ സെൽഫി ക്യാമറകളും ആണ് ഈ സ്മാർട്ട് ഫോണുകൾക്കുള്ളത് .

ആന്തരിക സവിശേഷതകൾ നോക്കുകയാണെങ്കിൽ 6 ജിബിയുടെ റാം കൂടാതെ 128 ജിബിയുടെ ഇന്റെർണൽ സ്റ്റോറേജ് എന്നിവയാണ് ഈ സ്മാർട്ട് ഫോണുകൾക്കുള്ളത് .സ്നാപ്ഡ്രാഗന്റെ 710 ലാണ് ഈ ഫോണുകളുടെ പ്രോസസറുകൾ പ്രവർത്തിക്കുന്നത് .കൂടാതെ ആൻഡ്രോയിഡിന്റെ 10 ലാണ് ഈ സ്മാർട്ട് ഫോണുകളുടെ ഓപ്പറേറ്റിംഗ് സിസ്റ്റം പ്രവർത്തിക്കുന്നത് .SAR വാല്യൂ നോക്കുകയാണെങ്കിൽ Head: 0.368 W/kg, Body: 1.440 W/kg ആണ് ഇതിനുള്ളത് .

2510 mAhന്റെ ബാറ്ററി ലൈഫും ഈ സ്മാർട്ട് ഫോണുകൾക്കുണ്ട് .കൂടാതെ ഫാസ്റ്റ് ചാർജിങ് സംവിധാനവും ഈ ഫോണുകൾക്ക് നൽകിയിരിക്കുന്നു .
205 g ഭാരമാണ് ഈ ഫോണുകൾക്കുള്ളത് .1,24,999 രൂപയാണ് ഈ സ്മാർട്ട് ഫോണുകളുടെ വില വരുന്നത് .ഏപ്രിൽ 2 നു ഈ സ്മാർട്ട് ഫോണുകളുടെ സെയിൽ ഫ്ലിപ്പ്കാർട്ടിൽ ആരംഭിക്കുന്നതാണ് .കൂടാതെ ഇപ്പോൾ തന്നെ ഫ്ലിപ്പ്കാർട്ടിൽ നിന്നും പ്രീ ഓർഡറുകൾ നടത്തുവാൻ സാധിക്കുന്നതാണ് .

Anoop Krishnan

Experienced Social Media And Content Marketing Specialist

Connect On :