6.7 ഇഞ്ചിന്റെ ഫോൾഡബിൾ ഡിസ്‌പ്ലേയിൽ MOTO RAZR 2 ഫോണുകൾ എത്തുന്നു

6.7 ഇഞ്ചിന്റെ ഫോൾഡബിൾ ഡിസ്‌പ്ലേയിൽ MOTO RAZR 2 ഫോണുകൾ എത്തുന്നു
HIGHLIGHTS

6.7 ഇഞ്ചിന്റെ ഡിസ്‌പ്ലേയിൽ MOTO RAZR 2 ഫോണുകൾ എത്തുന്നു

കൂടാതെ Qualcomm Snapdragon 765G SoC പ്രൊസസ്സറുകളിലും എത്തുന്നു

ഫോൾഡബിൾ ഫോണുകളാണ് ഇത്

മോട്ടോയുടെ ഈ വർഷം പുറത്തിറങ്ങിയ ഒരു ഫോൾഡബിൾ സ്മാർട്ട് ഫോൺ ആയിരുന്നു മോട്ടോ RAZR സ്മാർട്ട് ഫോണുകൾ .ഒരു ലക്ഷത്തിനു മുകളിൽ വില വന്നിരുന്ന സ്മാർട്ട് ഫോണുകളായിരുന്നു മോട്ടോ RAZR ഫോൾഡബിൾ സ്മാർട്ട് ഫോണുകൾ .ഇപ്പോൾ ഇതാ MOTO RAZR 2 സ്മാർട്ട് ഫോണുകളും പുറത്തിറങ്ങുന്നു .റിപ്പോർട്ടുകൾ പ്രകാരം 6.7 ഇഞ്ചിന്റെ ഫോൾഡബിൾ ഡിസ്‌പ്ലേയിലാണ് പുറത്തിറങ്ങുന്നത് .കൂടാതെ Qualcomm Snapdragon 765G SoC പ്രൊസസ്സറുകളും ഈ സ്മാർട്ട് ഫോണുകൾക്കുണ്ട് .

മോട്ടോ RAZR-സവിശേഷതകൾ 

6.2 ഇഞ്ചിന്റെ ഡിസ്‌പ്ലേയാണ് ഈ സ്മാർട്ട് ഫോണുകൾക്കുള്ളത് . OLED സ്ക്രീൻ കൂടാതെ 21:9 സിനിമ വിഷൻ ഫോൾഡബിൾ ഡിസ്‌പ്ലേകളാണ് ഈ ഫോണുകൾക്കുള്ളത് .അതുപോലെ തന്നെ  800 x 600 പിക്സൽ റെസലൂഷൻ ആണ് ഇതിനുള്ളത് .16 മെഗാപിക്സലിന്റെ (Sony IMX-519, 1.22micrometer, f1.7 Lens + EIS + Flash + Laser AF, ToF, Laser Autofocus, HDR, Face Beauty, Dual Camera Bokeh, Timer, Panorama, Google Lens Integration ) പിൻ ക്യാമറകളും കൂടാതെ 5 മെഗാപിക്സലിന്റെ സെൽഫി ക്യാമറകളും ആണ് ഈ സ്മാർട്ട് ഫോണുകൾക്കുള്ളത് .

ആന്തരിക സവിശേഷതകൾ നോക്കുകയാണെങ്കിൽ 6 ജിബിയുടെ റാം കൂടാതെ 128 ജിബിയുടെ ഇന്റെർണൽ സ്റ്റോറേജ് എന്നിവയാണ് ഈ സ്മാർട്ട് ഫോണുകൾക്കുള്ളത് .സ്നാപ്ഡ്രാഗന്റെ 710 ലാണ് ഈ ഫോണുകളുടെ പ്രോസസറുകൾ പ്രവർത്തിക്കുന്നത് .കൂടാതെ ആൻഡ്രോയിഡിന്റെ 10 ലാണ് ഈ സ്മാർട്ട് ഫോണുകളുടെ ഓപ്പറേറ്റിംഗ് സിസ്റ്റം പ്രവർത്തിക്കുന്നത് .

SAR വാല്യൂ നോക്കുകയാണെങ്കിൽ Head: 0.368 W/kg, Body: 1.440 W/kg ആണ് ഇതിനുള്ളത് .2510 mAhന്റെ ബാറ്ററി ലൈഫും ഈ സ്മാർട്ട് ഫോണുകൾക്കുണ്ട് .കൂടാതെ ഫാസ്റ്റ് ചാർജിങ് സംവിധാനവും ഈ ഫോണുകൾക്ക് നൽകിയിരിക്കുന്നു .205 g ഭാരമാണ് ഈ ഫോണുകൾക്കുള്ളത് .1,24,999 രൂപയാണ് ഈ സ്മാർട്ട് ഫോണുകളുടെ വില വരുന്നത് .

Anoop Krishnan

Anoop Krishnan

Experienced Social Media And Content Marketing Specialist View Full Profile

Digit.in
Logo
Digit.in
Logo