48MP + 5MP ക്യാമറയിൽ എത്തിയ മോട്ടോ വൺ വിഷൻ ഫ്ലിപ്പ്കാർട്ടിൽ ;വില 19999

Updated on 05-Jul-2019

 

 

സാംസങ്ങിന്റെ ട്രിപ്പിൾ പിൻ ക്യാമറകളിൽ ഗാലക്സി 40 എന്ന സ്മാർട്ട് ഫോണുകൾ കഴിഞ്ഞ ദിവസ്സം വിപണിയിൽ എത്തുകയുണ്ടായി .എന്നാൽ ഇപ്പോൾ സാംസങ്ങിന്റെ ഗാലക്സി 40 എന്ന സ്മാർട്ട് ഫോണുകൾക്ക് വെല്ലുവിളിയായി മോട്ടോറോളയുടെ വൺ വിഷൻ എന്ന സ്മാർട്ട് ഫോണുകൾ ഇപ്പോൾ ഇന്ത്യൻ വിപണിയിൽ പുറത്തിറക്കി .19999 രൂപതന്നെയാണ് മോട്ടോ വൺ വിഷൻ എന്ന സ്മാർട്ട് ഫോണുകളുടെയും വിലവരുന്നത് .

ഈ സ്മാർട്ട് ഫോണുകളുടെ ഏറ്റവും വലിയ സവിശേഷതകളിൽ എടുത്തുപറയേണ്ടത് ഇതിന്റെ ക്യാമറകളും കൂടാതെ ഡിസ്‌പ്ലേയും ആണ് .ഫ്ലിപ്പ്കാർട്ടിൽ നിന്നും ഇപ്പോൾ ഓപ്പൺ സെയിലിൽ വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .ഇതിന്റെ മറ്റു പ്രധാന സവിശേഷതകൾ നോക്കാം .

6.3-ഇഞ്ചിന്റെ സിനിമ വിഷൻ ഡിസ്‌പ്ലേയിലാണ് ഈ സ്മാർട്ട് ഫോണുകൾ പുറത്തിറങ്ങിയിരിക്കുന്നത് .കൂടാതെ ഈ സ്മാർട്ട് ഫോണുകൾക്ക്  21:9 ഡിസ്‌പ്ലേ റെഷിയോയും നൽകിയിരിക്കുന്നു .ഈ സ്മാർട്ട് ഫോണുകളുടെ ഏറ്റവും വലിയ സവിശേഷതകളിൽ എടുത്തുപറയേണ്ടതും ഇതിന്റെ സിനിമ വിഷൻ ആണ് .ആൻഡ്രോയിഡിന്റെ വൺ ഓപ്പറേറ്റിംഗ് സിസ്റ്റത്തിലാണ് ഈ സ്മാർട്ട് ഫോണുകളുടെ പ്രവർത്തനം നടക്കുന്നത് .അതുപോലെ തന്നെ സാംസങ്ങിന്റെ പ്രോസസറുകളാണ് ഈ സ്മാർട്ട് ഫോണുകൾക്കുള്ളത് .സാംസങ്ങിന്റെ Exynos 9609 പ്രോസസറുകളിലാണ് ഇതിന്റെ പ്രവർത്തനം നടക്കുന്നത് .

ഒരു വേരിയന്റ് മാത്രമാണ് ഇപ്പോൾ ഇന്ത്യൻ വിപണിയിൽ എത്തിയിരിക്കുന്നത് .4 ജിബിയുടെ റാം കൂടാതെ 128 ജിബിയുടെ ഇന്റെർണൽ സ്റ്റോറേജുകളിലാണ് ഇത് എത്തിയിരിക്കുന്നത് .മെമ്മറി കാർഡ് ഉപയോഗിച്ച് വർദ്ധിപ്പിക്കുവാനും സാധിക്കുന്നതാണ് .48 + 5 മെഗാപിക്സലിന്റെ ഡ്യൂവൽ പിൻ ക്യാമറകളും കൂടാതെ 25 മെഗാപിക്സലിന്റെ സെൽഫി ക്യാമറകളും ആണ് മോട്ടോ വൺ വിഷൻ സ്മാർട്ട് ഫോണുകൾക്കുള്ളത് .

കൂടാതെ ഫാസ്റ്റ് ചാർജിങ് തന്നെയാണ് ഈ മോഡലുകൾ കാഴ്ചവെക്കുന്നത് . 3500mAhന്റെ ബാറ്ററി ലൈഫും കൂടാതെ 15w ടർബോ ചാർജറും ഇതിനു ലഭിക്കുന്നുണ്ട് .മോട്ടോയുടെ വൺ വിഷൻ എന്ന സ്മാർട്ട് ഫോണുകളുടെ ഇന്ത്യൻ വിപണിയിലെ വിലവരുന്നത് 19999 രൂപയാണ് 

Anoop Krishnan

Experienced Social Media And Content Marketing Specialist

Connect On :