മോട്ടോയുടെ വൺ മാക്രോ ഇപ്പോൾ ഫ്ലിപ്പ്കാർട്ടിൽ നിന്നും വാങ്ങിക്കാം ;വില 9999 രൂപ

Updated on 15-Oct-2019
HIGHLIGHTS

ഫ്ലിപ്പ്കാർട്ടിന്റെ ബിഗ് ബില്യൺ ഡേ ഓഫറുകൾക്ക് ശേഷം ദീപാവലി ഓഫറുകൾ എത്തിയിരിക്കുന്നു .ഒക്ടോബർ 12 മുതൽ ഒക്ടോബർ 16 വരെയുള്ള ദിവസ്സങ്ങളിലാണ്‌ ഉപഭോതാക്കൾക്ക് ഈ ഓഫറുകൾ ലഭ്യമാകുന്നത് .ഈ ഓഫറുകളിൽ എല്ലാത്തരം ഉത്പന്നങ്ങളും മികച്ച വിലക്കുറവിലും കൂടാതെ എക്സ്ചേഞ്ച് ഓഫറുകളിലും വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .ഈ ഓഫറുകളിൽ SBI നൽകുന്ന 10 ശതമാനം ഇൻസ്റ്റന്റ് ക്യാഷ് ബാക്ക് ഓഫറുകളും ഉപഭോതാക്കൾക്ക് ലഭിക്കുന്നതാണ് .

 

മോട്ടോ വൺ മാക്രോ

 6.2 -ഇഞ്ചിന്റെ HD+ മാക്സ് വിഷൻ  ഡിസ്‌പ്ലേയിലാണ് ഈ സ്മാർട്ട് ഫോണുകൾ പുറത്തിറങ്ങിയിരിക്കുന്നത് .1520*720 പിക്സൽ റെസലൂഷനും ഇത് കാഴ്ചവെക്കുന്നുണ്ട് .കൂടാതെ ഈ സ്മാർട്ട് ഫോണുകൾക്ക്   270ppi നൽകിയിരിക്കുന്നു .ഈ സ്മാർട്ട് ഫോണുകളുടെ ഏറ്റവും വലിയ സവിശേഷതകളിൽ എടുത്തുപറയേണ്ടതും ഇതിന്റെക്യാമറകൾ  തന്നെയാണ് .മോട്ടോയുടെ വൺ ആക്ഷൻ എന്ന സ്മാർട്ട് ഫോണുകൾക്ക് ശേഷം പുറത്തിറക്കിയ മോഡൽകൂടിയാണിത് .ഇതിന്റെ വിപണിയിലെ വില 9999 രൂപയാണ് .

ആൻഡ്രോയിഡിന്റെ വൺ ഓപ്പറേറ്റിംഗ് സിസ്റ്റത്തിലാണ് ഈ സ്മാർട്ട് ഫോണുകളുടെ പ്രവർത്തനം നടക്കുന്നത് .അതുപോലെ തന്നെ സാംസങ്ങിന്റെ പ്രോസസറുകളാണ് ഈ സ്മാർട്ട് ഫോണുകൾക്കുള്ളത് .MediaTek Helio P70  പ്രോസസറുകളിലാണ് ഇതിന്റെ പ്രവർത്തനം നടക്കുന്നത് .ഒരു വേരിയന്റ് മാത്രമാണ് ഇപ്പോൾ ഇന്ത്യൻ വിപണിയിൽ എത്തിയിരിക്കുന്നത് .4 ജിബിയുടെ റാം കൂടാതെ 64  ജിബിയുടെ ഇന്റെർണൽ സ്റ്റോറേജുകളിലാണ് ഇത് എത്തിയിരിക്കുന്നത് .മെമ്മറി കാർഡ് ഉപയോഗിച്ച് വർദ്ധിപ്പിക്കുവാനും സാധിക്കുന്നതാണ് .

ട്രിപ്പിൾ പിൻ ക്യാമറകളാണ് ഇതിനുള്ളത് .13 മെഗാപിക്സൽ + 2  മെഗാപിക്സൽ + 2  മെഗാപിക്സലിന്റെ ട്രിപ്പിൾ പിൻ ക്യാമറകളും കൂടാതെ 8  മെഗാപിക്സലിന്റെ സെൽഫി ക്യാമറകളും ആണുള്ളത് .കൂടാതെ 10W  ഫാസ്റ്റ് ചാർജിങ് തന്നെയാണ് ഈ മോഡലുകൾ കാഴ്ചവെക്കുന്നത് . 4000 mAhന്റെ ബാറ്ററി ലൈഫും കൂടാതെ 15w ടർബോ ചാർജറും ഇതിനു ലഭിക്കുന്നുണ്ട് . USB-C port, USB 2.0, 3.5mm ഹെഡ് ഫോൺ ജാക്ക് എന്നിവയാണ് ഇതിന്റെ മറ്റു സവിശേഷതകൾ .

Anoop Krishnan

Experienced Social Media And Content Marketing Specialist

Connect On :