പുതിയ ഫോൾഡിങ് സ്മാർട്ട് ഫോണുകളുമായി മോട്ടറോള എത്തുന്നു

Updated on 30-Sep-2019
HIGHLIGHTS

 

മോട്ടറോളയുടെ പുതിയ റേസർ ഫോൾഡിങ് സ്മാർട്ട് ഫോണുകൾ ലോകവിപണിയിൽ പുറത്തിറങ്ങുന്നു .ഈ ഫോൾഡിങ് സ്മാർട്ട് ഫോണുകൾ ഈ വർഷം അവസാനത്തോടുകൂടിയോ അല്ലെങ്കിൽ അടുത്ത വർഷം ആദ്യമോ എത്തുന്നതായിക്കും .കൂടാതെ  Qualcomm Snapdragon 670അല്ലെങ്കിൽ  Snapdragon 710 ആയിരിക്കും ഇത് പുറത്തിറങ്ങുന്നത് .

എന്നാലും മറ്റു കമ്പനികളുടെ ഫോൾഡിങ് സ്മാർട്ട് ഫോണുകളെ താരതമ്മ്യം ചെയ്യുമ്പോൾ മോട്ടറോളയുടെ ഈ ഫോണുകൾക് അല്പം വിലക്കുറവാണ് എന്നുതന്നെ പറയാം .സാംസങ്ങിന്റെ ഗാലക്സി ഫോൾഡിങ് ഫോണുകളും കൂടാതെ ഹുവാവെയുടെ ഫോൾഡിങ് ഫോണുകളുടെയും വില  2,000 euros (approx Rs 1.59 lakh) അടുത്താണ് വരുന്നത് . 6.2 iഇഞ്ചിന്റെ OLED ഡിസ്‌പ്ലേയും പ്രതീക്ഷിക്കാം .

ഈ വർഷം തന്നെ മറ്റു കമ്പനികളുടെ ഫോൾഡിങ് സ്മാർട്ട് ഫോണുകൾ ലോകവിപണിയിലും കൂടാതെ ഇന്ത്യൻ വിപണിയിലും എത്തുന്നുണ്ട് .ഇപ്പോൾ അക്കൂട്ടത്തിലേക്കു മോട്ടറോളയുടെ റേസർ ഫോൾഡിങ് ഫോണുകൾകൂടി എത്തുന്നുണ്ട് .യൂറോപ്പിലാണ് ഈ സ്മാർട്ട് ഫോണുകൾ ഡിസംബർ മാസത്തിൽ സെയിലിനു എത്തുന്നത് .മോട്ടറോളയുടെ മുൻപ് പുറത്തിറങ്ങിയ റേസർ ഡിസൈൻ അൽപ്പം പരിഷ്ക്കരിച്ചാണ് മോട്ടോയുടെ പുതിയ റേസർ ഫോൾഡിങ് ഫോണുകൾ പുറത്തിറക്കുന്നത് .

Anoop Krishnan

Experienced Social Media And Content Marketing Specialist

Connect On :