മോട്ടോയുടെ പുതിയ ജി 9 പ്ലസ് ഫോണുകൾ വിപണിയിൽ എത്തുന്നു

Updated on 08-Sep-2020
HIGHLIGHTS

മോട്ടോയുടെ പുതിയ സ്മാർട്ട് ഫോണുകൾ വിപണിയിൽ എത്തുന്നു

MOTO G9 PLUS സ്മാർട്ട് ഫോണുകളാണ് ഉടൻ വിപണിയിൽ എത്തുന്നത്

മോട്ടോയുടെ പുതിയ സ്മാർട്ട് ഫോണുകൾ ഉടൻ വിപണിയിൽ എത്തുന്നു .കഴിഞ്ഞ മാസ്സം മോട്ടോ പുറത്തിറക്കിയ മോട്ടോ ജി 8 എന്ന സ്മാർട്ട് ഫോണുകളുടെ അടുത്ത മോഡലുകളാണ് വിപണിയിൽ എത്തുന്നത് .മോട്ടോയുടെ ജി 9 പ്ലസ് എന്ന സ്മാർട്ട് ഫോണുകളാണ് ഉടൻ വിപണിയിൽ പ്രതീക്ഷിക്കുന്നത് .ഇതിന്റെ പ്രതീക്ഷിക്കുന്ന വിലയും സവിശേഷതകളും നോക്കാം .

ഡിസ്‌പ്ലേയുടെ സവിശേഷതകൾ നോക്കുകയാണെങ്കിൽ ഈ സ്മാർട്ട് ഫോണുകൾ 6.8  ഇഞ്ചിന്റെ Full HD+ ഡിസ്‌പ്ലേയിലാണ് പുറത്തിറങ്ങുക .അതുപോലെ തന്നെ 2400 x 1080 പിക്സൽ റെസലൂഷനും ,20.9 ആസ്പെക്റ്റ് റെഷിയോയും ഈ സ്മാർട്ട് ഫോണുകളുടെ ഡിസ്‌പ്ലേ കാഴ്ചവെക്കുന്നുണ്ട് . കൂടാതെ ഈ സ്മാർട്ട് ഫോണുകൾ പ്രവർത്തിക്കുക സ്‌നാപ്ഡ്രാഗൺ പ്രോസ്സസറുകളിലാണ് .അതുപോലെ  Android 10 തന്നെ  ഈ ഫോണുകളുടെ ഓപ്പറേറ്റിംഗ് സിസ്റ്റം പ്രവർത്തിക്കുന്നത് .

ആന്തരിക സവിശേഷതകൾ നോക്കുകയാണെങ്കിൽ ഈ സ്മാർട്ട് ഫോണുകൾക്ക് 4 ജിബിയുടെ റാം കൂടാതെ 128  ജിബിയുടെ ഇന്റെർണൽ സ്റ്റോറേജുകളിൽ വരെ പ്രതീക്ഷിക്കാവുന്നതാണ്  .കൂടാതെ ക്വാഡ്  പിൻ ക്യാമറകളിലാണ് ഈ സ്മാർട്ട് ഫോണുകൾ എത്തുമെന്നാണ് കരുതുന്നത്  .64 മെഗാപിക്സൽ പ്രൈമറി സെൻസറുകൾ + 8  മെഗാപിക്സൽ + 2  മെഗാപിക്സൽ + 2 മെഗാപിക്സൽ പിൻ ക്യാമറകളും കൂടാതെ 16  മെഗാപിക്സലിന്റെ സെൽഫി ക്യാമറകളും ഈ സ്മാർട്ട് ഫോണുകൾക്ക് പ്രതീക്ഷിക്കാം .

അടുത്തതായി ഈ സ്മാർട്ട് ഫോണുകളിൽ എടുത്തു പറയേണ്ടത് ഇതിന്റെ ബാറ്ററി ലൈഫ് തന്നെയാണ് .ഈ സ്മാർട്ട് ഫോണുകൾ  5,000mAhന്റെ(30W fast charging out-of-the-box )  ബാറ്ററി ലൈഫിൽ തന്നെ എത്തുമെന്നാണ് കരുതുന്നത് .

Anoop Krishnan

Experienced Social Media And Content Marketing Specialist

Connect On :