മോട്ടോറോളയുടെ പുതിയ സ്മാർട്ട് ഫോണുകൾ ഇതാ ഇന്ത്യൻ വിപണിയിൽ ഇന്ന് പുറത്തിറങ്ങുന്നു .Motorola G82 5G എന്ന സ്മാർട്ട് ഫോണുകളാണ് ഇന്ന് ഇന്ത്യൻ വിപണിയിൽ അവതരിപ്പിക്കുന്നത് .ഈ സ്മാർട്ട് ഫോണുകളുടെ കുറച്ചു ഫീച്ചറുകൾ എല്ലാം തന്നെ ഇപ്പോൾ ഫ്ലിപ്പ്കാർട്ടിൽ ലിസ്റ്റ് ചെയ്തിരിക്കുന്നു .അതിൽ നിന്നും ലഭിക്കുന്ന റിപ്പോർട്ടുകൾ പ്രകാരം ഈ സ്മാർട്ട് ഫോണുകൾ Qualcomm Snapdragon 695 പ്രോസ്സസറുകളിലാണ് വിപണിയിൽ എത്തുന്നത് .ഈ സ്മാർട്ട് ഫോണുകളുടെ പ്രതീക്ഷിക്കുന്ന മറ്റു സവിശേഷതകൾ നോക്കാം .
ഡിസ്‌പ്ലേയുടെ ഫീച്ചറുകൾ നോക്കുകയാണെങ്കിൽ ഈ സ്മാർട്ട് ഫോണുകൾ 6.6-ഇഞ്ചിന്റെ pOLED ഡിസ്‌പ്ലേയിലാണ് വിപണിയിൽ പുറത്തിറങ്ങുന്നത് .അതുപോലെ തന്നെ ഈ സ്മാർട്ട് ഫോണുകൾ 120Hz ഹൈ റിഫ്രഷ് റേറ്റും കാഴ്ചവെക്കുന്നതാണ് .പ്രോസസറുകളിലേക്കു വരുകയാണെങ്കിൽ ഈ സ്മാർട്ട് ഫോണുകൾ Qualcomm Snapdragon 695 5ജി പ്രോസ്സസറുകളിലാണ് വിപണിയിൽ എത്തുന്നത്.
അതുപോലെ തന്നെ 6ജിബിയുടെ റാം കൂടാതെ 128 ജിബിയുടെ ഇന്റെർണൽ സ്റ്റോറേജുകളിൽ ഈ സ്മാർട്ട് ഫോണുകൾ പ്രതീക്ഷിക്കാവുന്നതാണ് .അതുപോലെ തന്നെ ഈ സ്മാർട്ട് ഫോണുകളിൽ 1ടിബി വരെ മെമ്മറി കാർഡുകൾ ഉപയോഗിച്ച് മെമ്മറി വർദ്ധിപ്പിക്കുവാനും സാധിക്കുന്നതാണ് .അതുപോലെ തന്നെ ഈ സ്മാർട്ട് ഫോണുകൾ 5,000mAhന്റെ ബാറ്ററി കരുത്തിലാണ് വിപണിയിൽ എത്തുക .
ക്യാമറകളിലേക്കു വരുകയാണെങ്കിൽ ഈ സ്മാർട്ട് ഫോണുകൾ ട്രിപ്പിൾ പിൻ ക്യാമറകളിൽ വരെ വിപണിയിൽ പ്രതീക്ഷിക്കാവുന്നതാണ് .50 മെഗാപിക്സൽ + 8 മെഗാപിക്സൽ + 2 മെഗാപിക്സലിന്റെ ട്രിപ്പിൾ പിൻ ക്യാമറകളും കൂടാതെ 16 മെഗാപിക്സലിന്റെ സെൽഫി ക്യാമറകളിലും ഇന്ത്യൻ വിപണിയിൽ പ്രതീക്ഷിക്കാവുന്നതാണ് .കൂടാതെ Android 12 ലാണ് ഈ സ്മാർട്ട് ഫോണുകളുടെ ഓപ്പറേറ്റിങ് സിസ്റ്റം പ്രവർത്തിക്കുന്നത് .20000 രൂപയ്ക്ക് താഴെ വിപണിയിൽ പ്രതീക്ഷിക്കാവുന്ന ഒരു 5ജി സ്മാർട്ട് ഫോൺ ആണിത് .