Moto G8 ഫോണുകൾ പുറത്തിറക്കി ;ഒപ്പം ട്രിപ്പിൾ ക്യാമറയും കൂടാതെ Snapdragon 665 SoC യും

Updated on 06-Mar-2020
HIGHLIGHTS

മോട്ടോയുടെ ഏറ്റവും പുതിയ സ്മാർട്ട് ഫോണുകൾ പുറത്തിറക്കി

മോട്ടോയുടെ ഏറ്റവും പുതിയ സ്മാർട്ട് ഫോണുകളിൽ ഒന്നാണ് മോട്ടോ ജി 8 .ഇപ്പോൾ ഈ സ്മാർട്ട് ഫോണുകൾ ലോക  വിപണിയിൽ പുറത്തിറക്കിയിരിക്കുകയാണ് .മോട്ടോയുടെ ജി8 സീരിയസ്സിൽ പുറത്തിറങ്ങുന്ന നാലാമത്തെ സ്മാർട്ട് ഫോൺ ആണിത് .Moto G8 Plus, Moto G8 Power,കൂടാതെ Moto G8 Play എന്നി ഫോണുകൾ ആയിരുന്നു ഇതിനു മുൻപ് വിപണിയിൽ എത്തിയിരുന്നത് .ഇതിന്റെ വിപണിയിലെ വില പ്രതീക്ഷിക്കുന്നത് BLR 1,299 (ഏകദേശം  Rs. 21,000) രൂപയാണ് .മറ്റു പ്രധാന സവിശേഷതകൾ നോക്കാം .

മോട്ടോയുടെ G8 

ഡിസ്‌പ്ലേയുടെ സവിശേഷതകൾ പറയുകയാണെങ്കിൽ 6.4 ഇഞ്ചിന്റെ  മാക്സ് വിഷൻ ഡിസ്‌പ്ലേയിലാണ് ഈ സ്മാർട്ട് ഫോണുകൾ പുറത്തിറങ്ങിയിരിക്കുന്നത് .കൂടാതെ 720×1,560  പിക്സൽ റെസലൂഷനും അതുപോലെ തന്നെ 19:9 ഡിസ്പ്ലേ റെഷിയോയും ഇത് കാഴ്ചവെക്കുന്നുണ്ട് .കൂടാതെ 269 PPI ഇതിനുണ്ട് .പ്രോസസറുകളെക്കുറിച്ചു പറയുകയാണെങ്കിൽ Qualcomm Snapdragon 665 ലാണ് ഇതിന്റെ പ്രവർത്തനം നടക്കുന്നത് .കൂടാതെ ആൻഡ്രോയിഡിന്റെ ഏറ്റവും പുതിയ Android 10 ലാണ്   ഓപ്പറേറ്റിംഗ് സിസ്റ്റം പ്രവർത്തിക്കുന്നത് .

4 ജിബിയുടെ ഒരു വേരിയന്റ് മാത്രമാണ് ഇപ്പോൾ പുറത്തിറങ്ങിയിരിക്കുന്നത് .4 ജിബിയുടെ റാം കൂടാതെ 64 ജിബിയുടെ ഇന്റെർണൽ സ്റ്റോറേജ് & 512 ജിബി വരെ വർദ്ധിപ്പിക്കുവാൻ സാധിക്കുന്ന മെമ്മറി എന്നിവയാണ് ഇതിന്റെ മറ്റു ആന്തരിക സവിശേഷതകൾ .അടുത്തതായി ഇതിൽ എടുത്തു പറയേണ്ടത് ഇതിന്റെ ക്യാമറകളാണ് . 

16MP+8MP+2MP  ട്രിപ്പിൾ  ക്യാമറകളും കൂടാതെ 8 മെഗാപിക്സലിന്റെ സെൽഫി ക്യാമറകളും ഈ സ്മാർട്ട് ഫോണുകൾക്ക് നൽകിയിരിക്കുന്നു .4000 mAhന്റെ ബാറ്ററി ലൈഫും ഈ ഫോണുകൾ കാഴ്ചവെക്കുന്നുണ്ട് .കൂടാതെ 15W ഫാസ്റ്റ് ചാർജിങും ഈ ഫോണുകൾക്ക് ലഭിക്കുന്നതാണ് .Bluetooth 5.0, NFC എന്നിവ ഇതിന്റെ മറ്റു സവിശേഷതകളാണ് .Pearl White കൂടാതെ  Neon Blue എന്നി നിറങ്ങളിൽ ഈ സ്മാർട്ട് ഫോണുകൾ വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .

Anoop Krishnan

Experienced Social Media And Content Marketing Specialist

Connect On :