48MP+5MP+16MPക്യാമറയിൽ മോട്ടോ G8 പ്ലസ് എത്തി ;വില 13999 രൂപ

48MP+5MP+16MPക്യാമറയിൽ മോട്ടോ G8 പ്ലസ് എത്തി ;വില 13999 രൂപ
HIGHLIGHTS

 

മോട്ടോയുടെ ഏറ്റവും പുതിയ ക്വാഡ് ക്യാമറ സ്മാർട്ട് ഫോണുകൾ ഇപ്പോൾ ഇന്ത്യൻ വിപണിയിൽ പുറത്തിറക്കിയിരിക്കുന്നു .മോട്ടോ G8 പ്ലസ് എന്ന സ്മാർട്ട് ഫോണുകളാണ് ഇപ്പോൾ ഇന്ത്യൻ വിപണിയിൽ എത്തിയിരിക്കുന്നത് .ഇതിന്റെ സവിശേഷതകളിൽ ഏറ്റവും എടുത്തു പറയേണ്ടത് ഇതിന്റെ 48 മെഗാപിക്സലിന്റെ ക്വാഡ് പിക്സൽ ക്യാമറകളും കൂടാതെ സെൽഫി ക്യാമറകളും ആണ് .ഇതിന്റെ വിപണിയിലെ വില വരുന്നത് 13999 രൂപയാണ് .ഓൺലൈൻ ഷോപ്പിംഗ് വെബ് സൈറ്റ് ആയ ഫ്ലിപ്പ്കാർട്ടിൽ നിന്നും ഉടൻ വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .

MOTO G8 PLUS-സവിശേഷതകൾ 

ഡിസ്‌പ്ലേയുടെ സവിശേഷതകൾ പറയുകയാണെങ്കിൽ 6.3 ഇഞ്ചിന്റെ  FHD+ IPS LCD ഡിസ്‌പ്ലേയിലാണ് ഈ സ്മാർട്ട് ഫോണുകൾ പുറത്തിറങ്ങിയിരിക്കുന്നത് .കൂടാതെ 2280 x 1080 പിക്സൽ റെസലൂഷനും അതുപോലെ തന്നെ 19:9 ഡിസ്പ്ലേ റെഷിയോയും ഇത് കാഴ്ചവെക്കുന്നുണ്ട് .പ്രോസസറുകളെക്കുറിച്ചു പറയുകയാണെങ്കിൽ Qualcomm Snapdragon 665 ലാണ് ഇതിന്റെ പ്രവർത്തനം നടക്കുന്നത് .കൂടാതെ ആൻഡ്രോയിഡിന്റെ ഏറ്റവും പുതിയ Android Pie 9ലാണ് ഓപ്പറേറ്റിംഗ് സിസ്റ്റം പ്രവർത്തിക്കുന്നത് .

4 ജിബിയുടെ ഒരു വേരിയന്റ് മാത്രമാണ് ഇപ്പോൾ പുറത്തിറങ്ങിയിരിക്കുന്നത് .4 ജിബിയുടെ റാം കൂടാതെ 64 ജിബിയുടെ ഇന്റെർണൽ സ്റ്റോറേജ് & 512 ജിബി വരെ വർദ്ധിപ്പിക്കുവാൻ സാധിക്കുന്ന മെമ്മറി എന്നിവയാണ് ഇതിന്റെ മറ്റു ആന്തരിക സവിശേഷതകൾ .അടുത്തതായി ഇതിൽ എടുത്തു പറയേണ്ടത് ഇതിന്റെ ക്യാമറകളാണ് .48MP + 5MP + 16MP ക്വാഡ് പിക്സൽ ട്രിപ്പിൾ ക്യാമറകളും കൂടാതെ 25 മെഗാപിക്സലിന്റെ സെൽഫി ക്യാമറകളും ഈ സ്മാർട്ട് ഫോണുകൾക്ക് നൽകിയിരിക്കുന്നു .

4000 mAhന്റെ ബാറ്ററി ലൈഫും ഈ ഫോണുകൾ കാഴ്ചവെക്കുന്നുണ്ട് .കൂടാതെ 15W ഫാസ്റ്റ് ചാർജിങും ഈ ഫോണുകൾക്ക് ലഭിക്കുന്നതാണ് .Bluetooth 5.0, NFC എന്നിവ ഇതിന്റെ മറ്റു സവിശേഷതകളാണ് .ഇതിന്റെ വിലയെക്കുറിച്ചു പറയുകയാണെങ്കിൽ 13999 രൂപയാണ് വരുന്നത് .ഓൺലൈൻ ഷോപ്പിംഗ് വെബ് സൈറ്റ് ആയ ഫ്ലിപ്പ്കാർട്ടിൽ നിന്നും ഈ മാസം അവസാനത്തോടുകൂടി വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .

Anoop Krishnan

Anoop Krishnan

Experienced Social Media And Content Marketing Specialist View Full Profile

Digit.in
Logo
Digit.in
Logo