മോട്ടോയുടെ G71 5G ഫോണുകളുടെ സെയിൽ ഇതാ ആരംഭിച്ചിരിക്കുന്നു

Updated on 19-Jan-2022
HIGHLIGHTS

മോട്ടോ ജി 71 5ജി ഫോണുകളുടെ സെയിൽ ഇതാ ആരംഭിച്ചിരിക്കുന്നു

ഫ്ലിപ്പ്കാർട്ടിലൂടെ ഈ സ്മാർട്ട് ഫോണുകൾ വാങ്ങിക്കുവാൻ സാധിക്കുന്നു

മോട്ടോയുടെ പുതിയ 5ജി സ്മാർട്ട് ഫോണുകൾ നേരത്തെ  ഇന്ത്യൻ വിപണിയിൽ എത്തിയിരുന്നു  .Moto G71 5G സ്മാർട്ട് ഫോണുകളാണ്  ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ചിരുന്നത്  .5 ജി സപ്പോർട്ടോടുകൂടിയാണ് ഈ സ്മാർട്ട് ഫോണുകൾ വിപണിയിൽ പുറത്തിറക്കിയിരിക്കുന്നത് .രണ്ടു നിറങ്ങളിൽ ഈ സ്മാർട്ട് ഫോണുകൾ വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .Neptune Green കൂടാതെ  Arctic Blue എന്നി നിറങ്ങളിൽ ഈ സ്മാർട്ട് ഫോണുകൾ വാങ്ങിക്കുവാൻ സാധിക്കുന്നു .ഇപ്പോൾ ഫ്ലിപ്പ്കാർട്ടിൽ ഈ ഫോണുകളുടെ സെയിൽ ആരംഭിച്ചിരിക്കുന്നു .

Moto G71 5G സവിശേഷതകൾ

ഡിസ്‌പ്ലേയുടെ ഫീച്ചറുകൾ നോക്കുകയാണെങ്കിൽ ഈ സ്മാർട്ട് ഫോണുകൾ 6.4-ഇഞ്ചിന്റെ ഫുൾ  HD+ ഡിസ്‌പ്ലേയിലാണ് വിപണിയിൽ പുറത്തിറക്കിയിരിക്കുന്നത് .കൂടാതെ 2400×1080 പിക്സൽ റെസലൂഷനും ഈ ഫോണുകൾ കഴ്ചവെക്കുന്നുണ്ട് .പ്രോസ്സസറുകളിലേക്കു വരുകയാണെങ്കിൽ ഈ സ്മാർട്ട് ഫോണുകൾ Qualcomm Snapdragon 695 പ്രോസ്സസറുകളിലാണ് പുറത്തിറങ്ങിയിരിക്കുന്നത് .

ആന്തരിക സവിശേഷതകൾ നോക്കുകയാണെങ്കിൽ ഈ സ്മാർട്ട് ഫോണുകൾ 6 ജിബിയുടെ റാം കൂടാതെ 128 ജിബിയുടെ ഇന്റെർണൽ സ്റ്റോറേജുകളിൽ വരെ വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .Android 11 ലാണ് ഈ ഫോണുകളുടെ ഓപ്പറേറ്റിങ് സിസ്റ്റം പ്രവർത്തിക്കുന്നത് .സ്റ്റോക്ക് ആൻഡ്രോയിഡ് ആണ് ഇത് .അതുകൊണ്ട് തന്നെ ആൻഡ്രോയിഡിന്റെ 12 അപ്പ്‌ഡേഷനുകൾ എത്തുമ്പോൾ Moto G71 5G സ്മാർട്ട് ഫോണുകളിൽ ഉടനെ തന്നെ ലഭിക്കുന്നതാണ് .

കാമറകളിലേക്കു വരുകയാണെങ്കിൽ ഈ സ്മാർട്ട് ഫോണുകൾക്ക് ട്രിപ്പിൾ പിൻ ക്യാമറകളാണ് നൽകിയിരിക്കുന്നത് .50 മെഗാപിക്സലിന്റെ മെയിൻ ക്യാമറകൾ + 8 മെഗാപിക്സലിന്റെ അൾട്രാ വൈഡ് ലെൻസുകൾ + 2 മെഗാപിക്സലിന്റെ മാക്രോ ലെൻസുകൾ എന്നിവയാണ് ഇതിനു പിന്നിൽ നൽകിയിരിക്കുന്നത് .കൂടാതെ 16 മെഗാപിക്സൽ സെൽഫി ക്യാമറകളും നൽകിയിരിക്കുന്നു .

ബാറ്ററിയിലേക്കു വരുകയാണെങ്കിൽ ഈ സ്മാർട്ട് ഫോണുകൾ 5,000mAh ന്റെ ബാറ്ററി ലൈഫ് ആണ് കാഴ്ചവെക്കുന്നത് .കൂടാതെ 33W ന്റെ ഫാസ്റ്റ് ചാർജിംഗും സപ്പോർട്ട് ആകുന്നതാണ് .വിലയിലേക്കു വരുമ്പോൾ 6 ജിബിയുടെ റാം കൂടാതെ 128 ജിബിയുടെ സ്റ്റോറേജുകളിൽ എത്തിയ മോഡലുകൾക്ക് 18999 രൂപയാണ് വില വരുന്നത് .

Anoop Krishnan

Experienced Social Media And Content Marketing Specialist

Connect On :